Connect with us

ശുദ്ധ അസംബന്ധമാണ്, അവന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരെയായിരിക്കും

Malayalam

ശുദ്ധ അസംബന്ധമാണ്, അവന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരെയായിരിക്കും

ശുദ്ധ അസംബന്ധമാണ്, അവന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരെയായിരിക്കും

മരണത്തിന് മണിക്കൂറുകള്‍ക്ക് മുൻപ് നടന്‍ അനില്‍ നെടുമങ്ങാട് തനറെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്ക് വായിക്കുകയുണ്ടായി. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ആ കുറിപ്പ് പ്രതിപാദിച്ചിരുന്നത്. തന്റെ മരണം വരെ കവര്‍ചിത്രമായി സച്ചിയുടെ ചിത്രം കിടക്കുമെന്നായിരുന്നു അനില്‍ കുറിച്ചത്.

എന്നാല്‍ അനില്‍ മരിച്ചതിന് പിന്നാലെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ചയായിരുന്നു. വാക്കുകള്‍ അറംപറ്റിയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടുകൊണ്ട് രംഗത്ത് എത്തി. ഇത്തരം ‘കണ്ടുപിടിത്തങ്ങള്‍ക്കെതിരെ’ നടന്‍ ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ഇതൊക്കെ ശുദ്ധ അസംബന്ധമാണെന്നും, അന്ധവിശ്വാസം പ്രചരിപ്പിക്കലാണെന്നും നടന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

ഒരാള്‍ ജീവിച്ചിരിക്കുമ്ബോള്‍ അയാളെഴുതിയ അവസാന പോസ്റ്റിലെ വാക്കുകളില്‍ ‘അറം പറ്റുക’ എന്ന കണ്ടു പിടുത്തം നടത്തുന്നവര്‍ അയാള്‍ ജീവിച്ചു തീര്‍ത്ത സത്യസന്ധമായ അയാളുടെ ജീവിതത്തോട് കാണിക്കുന്ന അവഹേളനമാണ്…ശുദ്ധ അസംബന്ധമാണ്..അന്ധവിശ്വാസം പ്രചരിപ്പിക്കലാണ്…അവന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരെയായിരിക്കും…

Continue Reading
You may also like...

More in Malayalam

Trending

Recent

To Top