Connect with us

“പ്രണവിനെ പ്രണയിച്ചൂടെ”, എന്താ അതിൽ ഇത്ര തെറ്റ് ; എല്ലാ രഹസ്യങ്ങളും അറിഞ്ഞുവച്ച് ചെയ്തത് തന്നെയാണ് അത് ; ഇന്റർവ്യൂ എടുക്കുന്നവരുടെ ഉദ്ദേശവും അറിയാമെന്ന് ഗായത്രി സുരേഷ് !

Malayalam

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. നിരവധി സിനിമകളില്‍ നായികയായി എത്തി ശ്രദ്ധ നേടിയ താരമാണ് ഗായത്രി. മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്നതിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ കടുത്ത ട്രോളാക്രണത്തിന് ഇരയായി മാറാറുണ്ട് ഗായത്രി സുരേഷ്.

പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നതും ഗായത്രി പറഞ്ഞതായിരുന്നു സോഷ്യൽ മീഡിയ ട്രോളന്മാരെ ചൊടിപ്പിച്ചത്. അതേക്കുറിച്ചാണ് ഗായത്രി ഇപ്പോൾ പറയുന്നത് ഇങ്ങനെ…. ”മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്. നമുക്ക് എല്ലാവര്‍ക്കും പല ആക്ടേഴ്സിനോടും ക്രഷ് തോന്നില്ലേ? എന്റെ കാര്യം ഞാന്‍ തുറന്നു പറഞ്ഞെന്നേ ഉള്ളൂ. ഇത്ര വലിയ റിയാക്ഷന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ട്രോളുകള്‍ നെഗറ്റീവാണെന്ന് പറയുമ്പോഴും എനിക്ക് വലിയ തോതില്‍ പ്രസിദ്ധി തന്നിട്ടുള്ളത് ട്രോളന്മാരാണ്. എന്റെ പാട്ടിറങ്ങുമ്പോഴോ ട്രെയിലര്‍ ഇറങ്ങുമ്പോഴോ ട്രോളന്മാര്‍ കുത്തിയിരുന്ന് ട്രോളുണ്ടാക്കി ഇങ്ങനെയൊരു സിനിമയുണ്ടെന്ന് ആളുകളെ അറിയിച്ചിട്ടുണ്ട്. ആ വഴി നോക്കിയാല്‍ ട്രോളന്മാരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.” എന്നാണ് ഗായത്രു സുരേഷ് പറയുന്നത്.

അതേസമയം താന്‍ മനപൂര്‍വം ഇന്റര്‍വ്യൂകള്‍ക്ക് നിന്ന് കൊടുക്കുന്നതാണെന്നാണ് ഗായത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. തനിക്കറിയാം എല്ലാവരും തന്നെ കളിയാക്കാനാണ് വരുന്നതെന്ന്. അവര്‍ക്ക് വ്യൂസ് കൂട്ടാനാണ് തന്നെ ഇന്റര്‍വ്യൂന് വിളിക്കുന്നത്. അത് അവര്‍ പൈസയുണ്ടാക്കട്ടെ എന്നാണ് ട്രോള്‍ വീഡിയോകളെക്കുറിച്ച് ഗായത്രി പറയുന്നത്.

about gayathri suresh

Continue Reading
You may also like...

More in Malayalam

Trending

Recent

To Top