നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് വിനീത്. സിനിമയിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിയ വിനീത് ഇപ്പോള്‍, അഭിനയത്തേക്കാള്‍ കൂടുതല്‍ സജീവമായിരിക്കുന്നത് ഡബ്ബിങിലാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലിനെക്കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍ എന്നും ആ സ്നേഹത്തിന് അപ്പോഴും ഇപ്പോഴും ഒരേ അനുഭൂതിയാണ് തോന്നുന്നതെന്നും വിനീത് പറഞ്ഞു. മദ്യപാനത്തില്‍ ശിഷ്യത്വം സ്വീകരിച്ചത് ലാലേട്ടനില്‍ നിന്ന് അല്ലേ, എന്ന് പറഞ്ഞ് തന്നെ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടെന്ന് വിനീത് പറയുന്നു.
‘നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തല്‍, മദ്യപിക്കേണ്ടതായി ഒരു രംഗമുണ്ടായിരുന്നു.ആ രംഗത്ത് ഒരു കുപ്പി ബിയര്‍ മുഴുവനായി കുടിപ്പിക്കാനായിരുന്നു ലാലേട്ടന് ശ്രമിച്ചത്. പക്ഷെ, മദ്യം ഒഴിച്ച് തരികയായിരുന്നു പിന്നീട് ചെയ്തത്. അത് പറഞ്ഞ് ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്.
മദ്യപാനത്തില്‍ നീ ശിഷ്യത്വം സ്വീകരിച്ചത് ലാലേട്ടനില്‍ നിന്ന് അല്ലേ, എന്ന് പറഞ്ഞാണ് അവര്‍ കളിയാക്കുന്നത്. എന്റെ കാഴ്ചപ്പാടില്‍ മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍. ലാലേട്ടന്റെ അഭിനയം എല്ലാം അസാധ്യമാണ്. ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതിനെക്കാള്‍, അതിനെല്ലാം സാക്ഷിയാവാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം.’ വിനീത് പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...