Malayalam
ജയന്തിയ്ക്ക് നല്ല ശിക്ഷ വേണ്ടേ? ;അമ്പോ നാണിച്ചു ചുവന്ന അഞ്ജുവിന്റെ മുഖം ;ശിവേട്ടൻ ഈച്ചയായതിങ്ങനെ ; സാന്ത്വനം സീരിയൽ ആകാംക്ഷയുടെ മുൾമുനയിൽ!
ജയന്തിയ്ക്ക് നല്ല ശിക്ഷ വേണ്ടേ? ;അമ്പോ നാണിച്ചു ചുവന്ന അഞ്ജുവിന്റെ മുഖം ;ശിവേട്ടൻ ഈച്ചയായതിങ്ങനെ ; സാന്ത്വനം സീരിയൽ ആകാംക്ഷയുടെ മുൾമുനയിൽ!
ഇന്നത്തെ എപ്പിസോഡിൽ കൂടുതൽ ഭാഗവും ജയന്തിയുടെ ക്ഷമാപണം ആയിരുന്നു. പക്ഷെ അവിടെ നമ്മൾ ജനറൽ പ്രൊമോയിൽ കണ്ട ഒരു കാര്യമാണ് സേതു ജയന്തിയെ വീണ്ടും സ്വീകരിക്കുന്നത്. അങ്ങനെ എങ്കിൽ ജയന്തിയ്ക്ക് ഇപ്പോൾ ഇവിടെ എന്ത് ശിക്ഷ ആണ് കിട്ടിയത്.
സാവിത്രി മുഖത്ത് ഒരു അടി കൊടുത്തിരുന്നു. അതല്ലാതെ അവർക്ക് ഒന്നും ഉണ്ടായിട്ടില്ല. ഇതുവരെ ജയന്തി ചെയ്തു കൂട്ടിയിട്ടുള്ള ദുഷ്ടത്തരങ്ങൾ. അവർ അവരെയല്ലാതെ മറ്റാരെയും ഇതുവരെയും സ്നേഹിച്ചിട്ടില്ല.
അത് കഴിഞ്ഞ ഒരു എപ്പിസോഡിൽ അഞ്ജു പറയുകയും ചെയ്തിരുന്നു. സാധാരണ സ്വന്തം കുടുംബബന്ധം നാശമാകുമ്പോൾ ആണ് പലപ്പോഴും ചില സ്ത്രീകൾ മറ്റുള്ളവയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അതും ഒരു തരത്തിൽ നമ്മുടെ സമൂഹം പറഞ്ഞുവച്ചിരിക്കുന്ന ഒരു കെട്ടുകഥയാകാം .
ഏതായാലും ഇത് സീരിയൽ ആണല്ലോ.. ഇവിടെ പക്ഷെ വളരെ നല്ല ഒരുങ്ങി കുടുംബമാണ് ജയന്തിയുടേത്. പിന്നെ എന്തിനാണ് ജയന്തി ഇത്ര മോശം സ്വഭാവക്കാരിയാകുന്നത്. ദാ ഇപ്പോൾ സേതു ജയന്തിയ്ക്ക് ക്ഷമ കൊടുത്തു.
ഇനി ജയന്തി വീണ്ടും പഴയ പണി തുടങ്ങും . അതും ജനറൽ പ്രൊമോയിൽ കാണിക്കുന്നുണ്ട്. പിന്നെ ബാലനും രാജേശ്വരിയും തമ്മിലുള്ള നല്ല ഒരു ഉഗ്രൻ സീൻ കാണിക്കുന്നുണ്ട്. രാജേശ്വരിയ്ക്ക് മുന്നിൽ ബാലൻ തോറ്റു കൊടുക്കുമോ ? ശിവനും ഹരിയും ചെയ്തതിനു മാപ്പ് പറയുമോ? അതെന്തായാലും ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും.
പക്ഷെ രാജേശ്വരിയ്ക്ക് അറിയില്ല ഗുണ്ടാ ശിവനെ.. ശിവൻ ഒരു ഓലപ്പാമ്പും കണ്ടു ഭയക്കുന്നവനല്ല. പിന്നെ നല്ല ഒരു അഞ്ജു നാണമുണ്ട് . അതുപോലെ വീട്ടിൽ നല്ല ഒരു ബഹളവും ചിരിയും എല്ലാം.. ശേഷം ഇന്നത്തെ എപ്പിസോഡ് ബാലേട്ടൻ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നുണ്ട്.
ആ അവസ്ഥയെ കുറിച്ചു ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് നിങ്ങൾ പറയ്. രാത്രി എല്ലാവരും ടിവിയിൽ കണ്ടിട്ട് ഏതായാലും അഭിപ്രായങ്ങൾ കാണാം.. പക്ഷെ രാജേശ്വരിയെ പഞ്ഞിക്കിടുന്ന അപ്പുവിനെ കാണാൻ കാത്തിരിക്കുകയാണ്..
about santhwanam
