വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നുപറഞ്ഞ് നടി കങ്കണ റണൗട്ട്. താന്‍ അവതാരകയായെത്തുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ ഒരു റൗണ്ടിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
പ്രതിവര്‍ഷം നിരവധി കുട്ടികള്‍ക്കാണ് മറ്റുള്ളവരില്‍ നിന്ന് ലൈംഗിക ചുവയോടെയുള്ള പെരുമാറ്റങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് കങ്കണ പറഞ്ഞു. പക്ഷേ പലരും ഇത് പൊതു ഇടത്തില്‍ തുറന്നുപറയാന്‍ തയ്യാറാവുന്നില്ലെന്നും അവര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് മോശമായ രീതിയില്‍ സ്പര്‍ശനമേല്‍ക്കേണ്ടി വരുന്നുണ്ട്. ചെറുപ്പത്തില്‍ എനിക്കും സംഭവിച്ചിട്ടുണ്ട്. നാട്ടില്‍ത്തന്നെയുള്ള ഒരു പയ്യന് എന്നെ മോശം രീതിയില്‍ സ്പര്ശിക്കുമായിരുന്നു. കുട്ടിയായതുകൊണ്ട് അന്നതിന്റെ അര്‍ത്ഥം മനസിലായിരുന്നില്ല.
കുടുംബം എത്ര കരുതിയാലും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കുട്ടികള്‍ക്ക് കടന്നുപോകേണ്ടിവരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിയാലിറ്റി ഷോയിലെ ഒരു മത്സരാര്‍ത്ഥി ആറു വയസുള്ളപ്പോള്‍ തനിക്ക് ലൈംഗികപീഡനം ഏല്ക്കേണ്ടിവന്നു എന്ന് തുറന്നുപറഞ്ഞപ്പോഴാണ് തനിക്കും സമാനരീതിയിലുള്ള അനുഭവമുണ്ടായിട്ടുണ്ടെന്ന് കങ്കണ പറഞ്ഞത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...