Connect with us

അളിയന്മാരെയും മനോജ് മാമൻ പൊളിച്ചടുക്കി; ഇനി റാണിയമ്മയുടെ കുച്ചിപ്പുടി; അടിപൊളി രംഗങ്ങളുമായി കൂടെവിടെ ; ഋഷിയുടെ പ്ലാനിൽ സൂര്യ വീഴുന്നു!

Malayalam

അളിയന്മാരെയും മനോജ് മാമൻ പൊളിച്ചടുക്കി; ഇനി റാണിയമ്മയുടെ കുച്ചിപ്പുടി; അടിപൊളി രംഗങ്ങളുമായി കൂടെവിടെ ; ഋഷിയുടെ പ്ലാനിൽ സൂര്യ വീഴുന്നു!

അളിയന്മാരെയും മനോജ് മാമൻ പൊളിച്ചടുക്കി; ഇനി റാണിയമ്മയുടെ കുച്ചിപ്പുടി; അടിപൊളി രംഗങ്ങളുമായി കൂടെവിടെ ; ഋഷിയുടെ പ്ലാനിൽ സൂര്യ വീഴുന്നു!

ഇന്ന് അടിപൊളി എപ്പിസോഡ് ആയിരുന്നു. ഓരോ സീനും അടിപൊളി അവസാനം തീർന്നതും വമ്പൻ ട്വിസ്റ്റ് ഒളിപ്പിച്ചു വച്ചിട്ടാണ്. അത്രയ്ക്ക് കിടിലം ഒരു എപ്പിസോഡ് ആണ് ഇന്നത്തേത് . ഒരാളും ഇന്ന് കുറ്റം പറയാൻ സാധ്യതയില്ല .

ഇന്നത്തെ ആദ്യ പാർട്ട് ലക്ഷ്മി ആന്റിയാണ്. വീണ്ടും ലക്ഷ്മി ആന്റി തഗ് ആയിട്ടുണ്ട്. അതുപോലെ ഏറ്റവും കൂടുതൽ എനിക്ക് ഇന്ന് ഇഷ്ടപ്പെട്ടത് അളിയന്മാരുടെ സംസാരമാണ്. കുഞ്ഞളിയനും വല്യ അളിയനും കൂടി വഴിയിൽ വച്ച് കണ്ടുമുട്ടിയാൽ ഇങ്ങനെ വേണം സംസാരിക്കാൻ. രണ്ടാളിയന്മാർക്കും നല്ല പണികിട്ടിയിരിക്കുകയാണല്ലോ.. കുഞ്ഞളിയൻ ഇത്രയൂം നാൾ മേൽ അനങ്ങാതെ റാണിയമ്മയ്ക്ക് വേണ്ടി ചുമ്മാ ചിലചോണ്ട് നടക്കുകയായിരുന്നല്ലോ…

വല്യ അളിയൻ മദ്യ സേവയും. ഇത് രണ്ടും തരിപ്പണമായി.. ആകമൊത്തത്തിൽ ഒരു ശുദ്ധികലശം മാളിയേക്കലിൽ നടന്നിട്ടുണ്ട്. പിന്നെ ലഹരി വിരുദ്ധ ക്യാമ്പിൽ ചെയർമാൻ ആയിട്ട് അനന്ദൻ വല്യ അളിയനും ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ഓൾ റൗണ്ടർ ആയിട്ട് കുഞ്ഞളിയൻ കുഞ്ഞിയും.. അപ്പോൾ പ്രിൻസിപ്പിൾ റാണിയമ്മയ്ക്ക് ഇവിടേ വേറെ ഒരു സംഭവം കൂടിയുണ്ട്.

റാണിയമ്മ കോളേജിലെ ആർട്ട് ടീച്ചർ ആണത്രേ.. എന്നാ ഉറപ്പായും ആദി സാർ റാണിയമ്മയെ കൊണ്ട് കുച്ചിപ്പുടി കളിപ്പിക്കും.. എനിക്ക് തോന്നുന്നത് ഒരു സ്റ്റാഫിനെ കുറയ്ക്കാൻ വേണ്ടിയാകും റാണിയമ്മ തന്നെ ആർട്ട് ടീച്ചർ ആയത്.. പക്ഷെ കുച്ചിപ്പുടിയും ഭരതനാട്യവും കളിക്കണം എന്നാകുമ്പോൾ ഒരു ടീച്ചറിനെ അവിടെ അപ്പോയ്ന്റ് ചെയ്യേണ്ടി വരും. അത് നമ്മുടെ ലക്ഷ്മി ആന്റിയെ ആയാൽ നന്നായിരിക്കും.

അങ്ങനെ ലക്ഷ്മി ആന്റിയും ആ കോളേജിലേക്ക് വരട്ടെ.. നീതുവിനെയും നിമയെയും അപ്പോൾ നല്ല പോലെ നോക്കാൻ ലക്ഷ്മി ആന്റിയ്ക്ക് സാധിക്കും. പിന്നെ ഇന്നത്തെ എപ്പിസോഡ് ഇതുകൊണ്ട് തീരുന്നില്ല.. ഇന്ന് എനിക്ക് സൂര്യയോടും ഇഷ്ടം തോന്നി , ഋഷിയോടും ഇഷ്ടം തോന്നി..

രണ്ടാളുടെയും നോട്ടവും പിന്നെ സൂര്യയെ കുറിച്ച് ഋഷി ഇന്ന് സംസാരിക്കുന്നുണ്ട്. അതും കൂടിയായപ്പോൾ പൊളിച്ചു. അതുപോലെ നാളെ സൂര്യയുടെ നാടകം ഉറപ്പായും ഋഷിയ്ക്ക് മുന്നിൽ പൊളിയും . പിന്നെ മൂന്ന് ദിവസത്തെ ക്യാമ്പ് . ആഹാ അതും കൂടി സെറ്റ് ആയാൽ ഋഷ്യ ലവ് സ്റ്റോറി കൂടുതൽ കളർ ആകും.

പിന്നെ അടുത്ത ഇന്നത്തെ ഒരു സീൻ മിത്ര കേസ് അന്വേഷണം ആണ്. ഇന്ന് നിങ്ങൾ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്കും കുറെ കാര്യങ്ങൾ അതിൽ മനസിലാക്കാൻ സാധിക്കും. അതായത് എപ്പിസോഡിൽ എല്ലാം കാണിക്കുന്നില്ല എങ്കിലും കുറച്ചധികം കാര്യങ്ങൾ സസ്പെൻസ് ആണ്. അതിനെ കുറിച്ച് ഒന്നുകിൽ നാളെ കാണാം അല്ലെങ്കിൽ ഉറപ്പായും സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് ഞാൻ എന്റെ ഒരു ഗെസ് പറയാം..

about koodevide

More in Malayalam

Trending

Recent

To Top