Malayalam
ശ്രീജിത്തിനെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റിയതിന് പിന്നാലെ നിര്‍ണായക നീക്കം; കാവ്യയെ ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ശ്രീജിത്തിനെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റിയതിന് പിന്നാലെ നിര്‍ണായക നീക്കം; കാവ്യയെ ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് റിപ്പോര്‍ട്ടുകള്‍
നടി ആക്രമിക്കപ്പെട്ട കേസിലെ അവസാന ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ തെളിവുകള്‍ പ്രകാരം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചുവെങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് കാവ്യ ഒഴിഞ്ഞു മാറുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഇതിന് പിന്നാലെ നിര്‍ണായക നീക്കങ്ങളാണ് നടക്കുന്നതെന്നാണ് വിവരം. നടന് ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവകരമെന്ന് ബാര്‍ കൗണ്‍സില്‍ വിലയിരുത്തല്‍ നിര്‍ണ്ണായകമാണ്. ദിലീപിന്റെ സഹോദരന് അനൂപിനെ തെറ്റായ മൊഴി പഠിപ്പിക്കുന്നുവെന്ന തരത്തിലാണ് ഓഡിയോ പുറത്തെത്തിയത്. കോടതിയില്‍ തെളിവായി ക്രൈംബ്രാഞ്ച് ഹാജരാക്കിയ ഓഡിയോയായിരുന്നു അത്. ചില അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ബാര്‍ കൗണ്‍സിലിലെ പരാതി നിര്‍ണ്ണായകമാകുന്നത്. ഇക്കാര്യത്തില്‍ വലിയ നിയമ പരിശോധനകള്‍ നടക്കാന്‍ ഇടയുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിച്ചതിന് തെളിവായാണ് അനൂപും അഭിഭാഷകനും തമ്മിലെ ശബ്ദരേഖ പുറത്തു വന്നത്. ഇത് ദിലീപിനെ പ്രതിരോധത്തിലാക്കി. പിന്നാലെയാണ് ശ്രീജിത്തിനെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റിയത്. ഇതോടെ കാവ്യാ മാധവന് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ പോലും അനിശ്ചിതത്വത്തിലായി. ഉടന്‍ കാവ്യയെ ചോദ്യം ചെയ്യില്ലെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്കിയ നിര്‍ണായക ശബ്ദരേഖ പുറത്തു വന്നത് ദിലീപിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ദിലീപിന്റെ അഭിഭാഷകനും സഹോദരന് അനൂപും തമ്മിലുള്ള സംഭാഷണമായിരുന്നു പുറത്തുവന്നത്. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന് അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ഈ ശബ്ദരേഖയിലുള്ളത്.
കേസിലെ പ്രോസിക്യൂഷന് സാക്ഷിയാണ് അനൂപ്. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്നാണ് അഭിഭാഷകന് അനൂപിനോട് ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകന് ചോദിക്കുമ്പോള്‍ ‘എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല’ എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാല്‍ മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാണ് അഭിഭാഷകന് പറയുന്നത്.
ദിലീപിന് ശത്രുക്കള്‍ ഉണ്ട് എന്ന് കോടതിയില്‍ പറയണം. ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണം. ഗുരുവായൂരിലെ ഡാന്‍സ് പ്രോഗ്രാമിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായെന്ന് പറയണം. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനും മുമ്പ് ഗുരുവായൂരില്‍ നൃത്ത അരങ്ങേറ്റം നടന്നിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള മഞ്ജുവിന്റെ പൊതുവേദിയിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്. അനൂപിനോട് അഭിഭാഷകന് പറയുന്നത് ശബ്ദരേഖയിലുണ്ട്. മഞ്ജുവും ദിലീപും തമ്മില്‍ നൃത്തപരിപാടികളുടെ പേരില്‍ വഴക്ക് പതിവായിരുന്നു. മഞ്ജു മദ്യപിക്കും എന്നും വേണം കോടതിയില്‍ പറയാനെന്നും അഭിഭാഷകന് അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്.
ചാലക്കുടിയിലെ ദിലീപിന്റെ തിയേറ്റര്‍ ഇരിക്കുന്ന സ്ഥലം സംബന്ധിച്ചും അഭിഭാഷകന് സംസാരിക്കുന്നുണ്ട്. എന്നാല്‍, ഇത് എന്തിനെക്കുറിച്ചാണെന്ന് വ്യക്തതയില്ല. മറ്റൊന്ന് ഡ്രൈവര്‍ അപ്പുണ്ണിയെക്കുറിച്ചാണ്. അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ല എന്ന് നിലപാടെടുക്കണമെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, പള്‍സര്‍ സുനിയുമായുള്ള കത്തിടപാടുകള്‍ക്കും മറ്റും ഇടനില നിന്നത് അപ്പുണ്ണിയായിരുന്നു. ഇതൊക്കെത്തന്നെ പ്രോസിക്യൂഷന് ഹാജരാക്കിയത് ദിലീപ് സാക്ഷികളെ സ്വാധിനിക്കുന്നു എന്ന് തെളിയിക്കാനാണ്. കേസില്‍ 20 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. ഈ സാക്ഷികള്‍ എല്ലാം സിനിമാ മേഖലയിലുള്ളവരാണ്. ഇവരെല്ലാം കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്താലാണ് എന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്.
