പിണറായി അമേരിക്കയില്‍ ചികില്‍സക്കു പോവും, സാധരണക്കാരന് മെഡിക്കല്‍ കോളേജില്‍ പോയി കിടക്കും.., സാധരണക്കാരന് വോട്ട് ചെയ്യാന്‍ മാത്രം അറിയുന്ന നികുതിയടക്കാന്‍ മാത്രം അറിയുന്ന പൊട്ടന്മാരാണ്; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പോകുന്നതിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി
ശ്രീജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങള്‍ വരും. കാരണം അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരനാണ്. ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും കാരണം അയാള്‍ നടനാണ്. പിണറായി അമേരിക്കയില്‍ ചികില്‍സക്കു പോവും കാരണം സഖാവ് നമ്മുടെ മുഖ്യമന്ത്രിയാണ്. സാധരണക്കാരന് മെഡിക്കല്‍ കോളേജില്‍ പോയി കിടക്കും.
കിട്ടിയാല്‍ കിട്ടി. പോയാല്‍ പോയി. കാരണം സാധരണക്കാരന് വോട്ട് ചെയ്യാന്‍ മാത്രം അറിയുന്ന നികുതിയടക്കാന്‍ മാത്രം അറിയുന്ന പൊട്ടന്മാരാണ്. അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കും. കാരണം അവള് ജീവിതം നഷ്ട്ടപെട്ടവളാണ്. ഞാനിനിയും ഫെയ്സ് ബുക്കില്‍ പോസ്റ്റിടും കാരണം നമ്മള് ജീവിക്കുന്ന നാട് അത്രയും സുന്ദരമാണ്. അമേരിക്കയില്‍ നിന്ന് വന്ന ആള്‍ക്ക് വെറും രണ്ട് രൂപക്ക് രോഗം മാറ്റി കൊടുത്ത നാടാണ്. ശരിക്കും നമ്മള് എത്ര ഭാഗ്യവന്‍മാരണല്ലെ…
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...