Connect with us

‘പ്രശാന്ത് നീല്‍ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെജിഎഫ് ചാപ്റ്റര്‍ 2’; യാഷിനെയും മറ്റ് കഥാപാത്രങ്ങളെയും അഭിനന്ദിച്ച് അല്ലു അര്‍ജുന്‍

Malayalam

‘പ്രശാന്ത് നീല്‍ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെജിഎഫ് ചാപ്റ്റര്‍ 2’; യാഷിനെയും മറ്റ് കഥാപാത്രങ്ങളെയും അഭിനന്ദിച്ച് അല്ലു അര്‍ജുന്‍

‘പ്രശാന്ത് നീല്‍ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെജിഎഫ് ചാപ്റ്റര്‍ 2’; യാഷിനെയും മറ്റ് കഥാപാത്രങ്ങളെയും അഭിനന്ദിച്ച് അല്ലു അര്‍ജുന്‍

റിലീസായി വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു കെജിഎഫ് 2. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് ചിത്രം മുന്നേറുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ കെജിഎഫ് 2 ലെ യാഷിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍.

യാഷിന്റെ പ്രകടനത്തെയും അതിന്റെ തീവ്രതയെയും പ്രശംസിക്കുന്നതോടൊപ്പം തന്നെ സഞ്ജയ് ദത്തിന്റെ വില്ലന്‍ കഥാപാത്രത്തെയും രവീണ ടണ്ടന്റെ റാമിക സെന്നിനെയും ശ്രീനിധി ഷെട്ടിയെയും മറ്റെല്ലാ അഭിനേതാക്കളെയും അല്ലു അര്‍ജുന്‍ പ്രശംസിക്കുന്നുണ്ട്. മികവാര്‍ന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഒരുക്കിയ രവി ബസ്രൂരിനും ഭുവന്‍ ഗൗഡക്കും ഒപ്പം എല്ലാ സാങ്കേതിക വിദഗ്ധരോടുമുള്ള ബഹുമാനവും അറിയിക്കുന്നുവെന്നാണ് ട്വീറ്റ്.

‘പ്രശാന്ത് നീല്‍ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെജിഎഫ് ചാപ്റ്റര്‍ 2. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോടും ബോധ്യത്തോടും എന്റെ ആദരവ്. ഈ സിനിമാ അനുഭവത്തിനും ഇന്ത്യന്‍ സിനിമയുടെ പതാക വാനോളം നിലനിര്‍ത്തിയതിനും എല്ലാവര്‍ക്കും നന്ദി’ എന്നും ട്വീറ്റിന് താഴെ അല്ലു അര്‍ജുന്‍ കുറിച്ചു.

അതേസമയം, കെജിഎഫ് ചാപ്റ്റര്‍ 2 ഏഴ് ദിവസങ്ങള്‍ കൊണ്ട് സ്വന്തമാക്കിയത് 700 കോടിയാണ്. 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2 ന്റെ ഹിന്ദി പതിപ്പ്. കെജിഎഫ് ചാപ്റ്റര്‍ 2ന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ ആണ്. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളുടെ ഒടിടി അവകാശമാണ് ആമസോണ്‍ സ്വന്തമാക്കിയത്.

More in Malayalam

Trending

Recent

To Top