‘ഞാന്‍ പാട്ട് പാടിയാല്‍ ഇനി അടുത്ത പടം വിനീത് എന്നെ വെച്ച് എടുക്കുമെന്ന ആഗ്രഹത്തിലാണ് ഞാന്‍ പോയി പാടിയത്… എന്നാൽ വിനീതിന്റെ അടുത്ത പടം; പൃഥ്വിരാജ് പറയുന്നു
നടനായും സംവിധായകനായും, നിർമ്മാതാവായും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് പൃഥ്വിരാജ്. അഭിനയത്തോടൊപ്പം തന്നെ ഗായകനായും പൃഥ്വി രാജ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.ഹൃദയം സിനിമയില്‍ അദ്ദേഹം പാടിയ താതക തെയ്താരെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2009 ല്‍ പുറത്തിറങ്ങിയ പുതിയ മുഖത്തിലെ കാണെ കാണെ എന്ന ഗാനമാണ് പൃഥ്വിരാജ് ആദ്യമായി പാടിയത്. ഇപ്പോഴിതാ വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയില്‍ പാട്ടു പാടിയതിനെയും ആദ്യമായി വിദ്യാസാഗര്‍ പാട്ടുപാടാന്‍ വിളിച്ചതിനെയും കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പൃഥ്വിരാജ്.
‘ഞാന്‍ പാട്ട് പാടിയാല്‍ ഇനി അടുത്ത പടം വിനീത് എന്നെ വെച്ച് എടുക്കുമെന്ന ആഗ്രഹത്തിലാണ് ഞാന്‍ പോയി പാടിയത്. എനിക്ക് തോന്നുന്നത് വിനീത് അടുത്ത പടം വേറെ ആരെയോ വെച്ചാണ് എടുക്കുന്നത്. ഇനി ഞാന്‍ പോവില്ല,’ പൃഥ്വിരാജ് ചിരിച്ചുകൊണ്ട് അഭിമുഖത്തില്‍ പറഞ്ഞു.
‘ആക്ച്വലി എന്നെ ആദ്യമായി പാട്ട് പാടാന്‍ വിളിക്കുന്നത് ലാലേട്ടന് വേണ്ടിയാണ്. റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയില്‍ വിദ്യ സാഗര്‍ സാറാണ് എന്നെ വിളിക്കുന്നത്. എനിക്കിപ്പോഴും ഓര്‍മയുണ്ട് ചെന്നൈയില്‍ പോയി അതിന്റെ ട്രാക്ക് എടുത്തു. പക്ഷെ പിന്നെ ഷൂട്ടിംഗ് കാരണം എനിക്ക് അത് ചെയ്യാന്‍ പറ്റിയില്ല. പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
