ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും..കാരണം അയാള്‍ നടനാണ്, അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കു…കാരണം അവള് ജീവിതം നഷ്ട്ടപെട്ടവളാണ്; ഫേസ്ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി
അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കുമെന്നും കാരണം, അവള് ജീവിതം നഷ്ട്ടപെട്ടവളാണെന്ന് നടന് ഹരീഷ് പേരടി.
പിണറായി അമേരിക്കയില്‍ ചികിത്സയ്ക്കു പോകുമ്പോള്‍ സാധരണക്കാരന് മെഡിക്കല്‍ കോളേജില്‍ പോയി കിടക്കുമെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. പിണറായി വിജയന് അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ശ്രീജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങള്‍ വരും…കാരണം അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരനാണ് …ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും..കാരണം അയാള്‍ നടനാണ്…പിണറായി അമേരിക്കയില്‍ ചികല്‍സക്കുപോവും..കാരണം സഖാവ് നമ്മുടെ മുഖ്യമന്ത്രിയാണ്…സാധരണക്കാരന് മെഡിക്കല്‍ കോളേജില്‍ പോയി കിടക്കും..കിട്ടിയാല്‍ കിട്ടി..പോയാല്‍ പോയി..കാരണം സാധാരണക്കാരന് വോട്ട് ചെയ്യാന്‍ മാത്രം അറിയുന്ന നികുതിയടക്കാന്‍ മാത്രം അറിയുന്ന പൊട്ടന്മാരാണ്…
അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കും…കാരണം അവള് ജീവിതം നഷ്ട്ടപെട്ടവളാണ്… ഞാനിനിയും ഫെയ്സ് ബുക്കില്‍ പോസ്റ്റിടും..കാരണം നമ്മള് ജീവിക്കുന്ന നാട് അത്രയും സുന്ദരമാണ് …അമേരിക്കയില്‍ നിന്ന് വന്ന ആള്‍ക്ക് വെറും രണ്ട് രൂപക്ക് രോഗം മാറ്റി കൊടുത്ത നാടാണ് …ശരിക്കും നമ്മള് എത്ര ഭാഗ്യവന്‍മാരണല്ലെ…’
