Malayalam
കളികളെല്ലാം മാറിമറിയുന്നു; സുമിത്രയെ പൂട്ടാൻ വേദികയുടെ തന്ത്രം ; സരസുവിന് പിച്ചച്ചട്ടി കിട്ടിയത് ഇങ്ങനെ ; കുടുംബവിളക്ക് മൗസ് ആൻഡ് ക്യാറ്റ് ഗെയിം വീണ്ടും!
കളികളെല്ലാം മാറിമറിയുന്നു; സുമിത്രയെ പൂട്ടാൻ വേദികയുടെ തന്ത്രം ; സരസുവിന് പിച്ചച്ചട്ടി കിട്ടിയത് ഇങ്ങനെ ; കുടുംബവിളക്ക് മൗസ് ആൻഡ് ക്യാറ്റ് ഗെയിം വീണ്ടും!
സ്വന്തമായി ബിസിനസ് ചെയ്ത് നേട്ടങ്ങള്‍ കൊയ്യുന്ന സുമിത്ര യും സുമിത്രയെ തറപറ്റിക്കാന്‍ നടക്കുന്ന വേദികയുടെയും അമ്മായിയയുമാണ് കുടുംബ വിളക്ക്. പുത്തൻ പ്രൊമോ നല്ല അടിപൊളിയായിട്ടുണ്ട്. വില്ലത്തി വേദിക സിമിത്രയെ തറപറ്റിക്കും എന്ന് പറയുമ്പോൾ , ഹും കേട്ടതാ കേട്ടതാ കുറെ കേട്ടിട്ടുള്ളതാ എന്ന അവസ്ഥയിൽ ഊറിച്ചിരിക്കുകയാണ് പ്രേക്ഷകർ.
ഇനി സുമിത്ര മികച്ച ഒരു ഫാഷൻ ഡിസൈനർ ആയതുകൊണ്ടാകും ഒരു പ്രത്യേകതരം ഡിസൈനിലാണ് സുമിത്രയുടെ സാരിയും ബ്ലസും ഒക്കെ ഡിസൈൻ ചെയ്തിരിക്കുന്നത്. നമ്മൾ മലയാളികൾക്ക് ആ വൊമ്പോ അങ്ങോട്ട് മനസിലായിക്കാണില്ല.
ഇനി കഥയിലേക്ക് വരാം .കൈകാലുകള്‍ ഒടിഞ്ഞ് കിടപ്പിലായ അമ്മായിയമ്മയെ ശുശ്രൂഷിച്ച് വശം കെട്ടിരിക്കുകയാണ് വേദിക. ഇതിനിടെ ബിസിനസില്‍ പുതിയ ഉയരങ്ങളില്‍ എത്തിയ സുമിത്രയെക്കണ്ട് ഇവര്‍ക്ക് അസൂയ കൂടുന്നു. സുമിത്രയെ എങ്ങനെയെങ്കിലും തറപറ്റിക്കാന്‍ നടത്തുന്ന വേദികയുടെ സൂത്രപ്പണികളാണ് ഈ വാരം സീരിയലിന്റെ ഹൈലൈറ്റ്.
സിദ്ധാര്‍ത്ഥുമായുള്ള വിവാഹത്തോടെ കമ്പനിയിലെ ജോലി ഉപേക്ഷിക്കേണ്ടി വന്ന വേദികക്ക് മറ്റ് ജോലികളൊന്നും ഇതുവരെ കിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത പ്രമോയില്‍ വേദികയ്ക്ക് ഒരു എക്‌സ്‌പോര്‍ട്ടിങ് കമ്പനിയില്‍ ജി.എം. ആയി ജോലി കിട്ടുന്നു. സിദ്ധാര്‍ത്ഥിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച വേദിക ഏതറ്റം വരെ പോയാലും താന്‍ സുമിത്രയെ മുട്ടികുത്തിക്കുമെന്ന് വെല്ലുവിളിക്കുന്നു. അതിനായുള്ള കരുക്കള്‍ നീക്കുകയാണ് പുതിയ എപ്പിസോഡുകളില്‍. ഇതുവരെ പുറത്തെടുക്കാത്ത പുതിയ കളികളുമായി വേദിക സുമിത്രയെ നേരിടുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
വേദികയുടെ പുതിയ വരവിനെ പുച്ഛിച്ച് തള്ളുകയാണ് കുടുംബവിളക്ക് ഫാന്‍സുകാര്‍. തോല്‍ക്കാന്‍ വേണ്ടിയുള്ള കളിയാണെന്ന് അറിയാം, എങ്കിലും വേദികയ്ക്ക് എന്റെ വക തോല്‍വി ആശംസകളെന്നാണ് ഒരു പ്രേക്ഷകന്‍ കമന്റ് ചെയ്യുന്നത്. വേദികയുടെ പുതിയ കൂളിങ് ഗ്ലാസ്സിനെ ട്രോളുന്നവരും ഏറെയാണ്. അതു കാണുമ്പോള്‍ ചിരി വരുന്നുവെന്നാണ് പലരും പറയുന്നത്. അണയുന്നതിനു മുന്‍പ് ഉള്ള ആളിക്കത്തലായാണ് വേദികയുടെ വരവിനെ പലരും വിലയിരുത്തുന്നത്.
മകനേയും മരുമകളേയും പ്രതിസന്ധികളില്‍ നിന്ന് കാത്തുരക്ഷിച്ച സുമിത്രക്ക് ഇനി തന്നെത്തന്നെ രക്ഷിക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണുകയാണ് പ്രേക്ഷകര്‍. മകളുടെ പ്രണയവും അതിനിടയില്‍ ഒരു കുടുംബവിളക്കില്‍ ഒരു പ്രശ്‌നമായി വളരാന്‍ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇനിയുള്ള എപ്പിസോഡുകള്‍ ഉദ്വേഗം ജനിപ്പിക്കുന്നതും ആകാംക്ഷഭരിതവുമാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രമോ സൂചിപ്പിക്കുന്നത്.
സുമിത്രയുടെ ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്വാര്‍ത്ഥമതിയായ സ്ത്രീയെ രണ്ടാമതും വിവാഹം കഴിക്കുന്നു. സുമിത്രയേക്കാളേറെ തന്റെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കും എന്ന ചിന്തയിലാണ് സിദ്ധാര്‍ത്ഥ് വേറൊരു വിവാഹം കഴിക്കുന്നത്. എന്നാല്‍ വേദിക ജീവിതത്തിലേക്ക് എത്തിയതോടെ സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാര്‍ത്ഥിന് പലപ്പോഴും തോന്നുന്നു. വേദികയ്ക്ക് സുമിത്രയോട് പകയുമുണ്ട്. ഈ പകയാണ് പരമ്പരയിലുടനീളം.
about kudumbavilakku
