News
യാഷ് ബിജെപി അനുഭാവി.., അല്ല കോണ്‍ഗ്രസ് അനുഭാവിയെന്ന് മറ്റു ചിലര്‍!; സോഷ്യല്‍ മീഡിയയില്‍ പിടിവലി രൂക്ഷമാകുന്നിതിനിടെ വീണ്ടും വൈറലായി യാഷിന്റെ മറുപടി
യാഷ് ബിജെപി അനുഭാവി.., അല്ല കോണ്‍ഗ്രസ് അനുഭാവിയെന്ന് മറ്റു ചിലര്‍!; സോഷ്യല്‍ മീഡിയയില്‍ പിടിവലി രൂക്ഷമാകുന്നിതിനിടെ വീണ്ടും വൈറലായി യാഷിന്റെ മറുപടി
റിലീസ് ആയ ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കെജിഎഫ് 2. ഏഴ് ദിവസം കൊണ്ട് 700 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയെക്കാള്‍ സൂപ്പര്‍ഹിറ്റാണ് ചിത്രത്തിലെ നായകന് യാഷിന്റെ കരിയറും ജീവിതവും എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്തകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിനിടെ നടന്റെ രാഷ്ട്രീയ അനുഭാവവും ചര്‍ച്ചയാകുകയാണ്. 2018ല്‍ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ പ്രചരണ രംഗത്ത് സജീവമായിരുന്ന യാഷിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യാഷ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം കാറിന് മുകളില്‍ നില്ക്കുന്ന ചിത്രം ചൂണ്ടി നടന് ബി.ജെ.പിക്കാരനാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍, യാഷ് കോണ്‍ഗ്രസ് ആണെന്നും അവകാശപ്പെടുന്നവരുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ രാഷ്ട്രീയ താല്‍പ്പര്യം എന്താണെന്നും എന്തുകൊണ്ടാണ് ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രചരണത്തില്‍ ഇറങ്ങിയതെന്നും വ്യക്തമാക്കുകയാണ് യാഷ്. കര്‍ണാടക നിയമസഭയിലേക്ക് 2018ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ജെഡി(എസ്), ബി.ജെ.പി എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി യാഷ് വോട്ട് ചോദിച്ചിറങ്ങിയിരുന്നു.
ഇവര്‍ക്കായി നിരവധി ഗ്രാമങ്ങളില്‍ അദ്ദേഹം റോഡ് ഷോ നടത്തിയിരുന്നു. കോണ്‍ഗ്രസിനും ജെ.ഡി.എസിനും ബി.ജെ.പിക്കും വേണ്ടി പ്രചാരണത്തിനിറങ്ങിയതോടെ ശരിക്കും നിങ്ങളേതാണ് പാര്‍ട്ടിയെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അന്ന് യാഷ് നല്കിയ മറുപടി ഇങ്ങനെയായിരുന്നു;
‘വിവിധ നേതാക്കള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നത് തെറ്റാണെന്നോ അതുവഴി വോട്ടര്‍മാര്‍ക്ക് തെറ്റായ ധാരണ നല്‍കുന്നതായോ ഞാന്‍ കരുതുന്നില്ല. ജോലി ചെയ്തുവെന്ന് എനിക്ക് തോന്നുന്ന നേതാക്കള്‍ക്കുവേണ്ടിയാണ് ഞാന്‍ പ്രചാരണം നടത്തുന്നത്. എന്നെ സംബന്ധിച്ചിടത്തോളം നല്ല സ്ഥാനാര്‍ത്ഥികളും വികസനത്തില്‍ പ്രതിബദ്ധതയുള്ളവരുമാണ് വലുത്.
പ്രത്യയ ശാസ്ത്രത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തേക്കാള്‍, ഞാന്‍ പ്രധാന്യം കല്‍പ്പിക്കുന്നത് വ്യക്തികള്‍ക്കും മാനവികതയ്ക്കുമാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലെ നിലവാരമുയര്‍ത്താന്‍ ശ്രദ്ധയൂന്നുന്ന ഒരു നേതാവാണ് കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകേണ്ടത്. ഏറ്റവും വലിയ ഒറ്റ കക്ഷി കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കണം. തൂക്ക് സര്‍ക്കാര്‍ നമുക്ക് വേണ്ട’, എന്നുമായിരുന്നു യാഷ് പറഞ്ഞിരുന്നത്.
