ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഒരു എത്തും പിടിയും കിട്ടുന്നില്ല. വിവേക് ശരിക്കും എന്താണ്..? നമ്മളെ കൺഫ്യൂസ് ചെയ്യാൻ വേണ്ടി മനഃപൂർവം ഇങ്ങനെ സംസാരിക്കുന്നതാണോ? കാരണം ഇന്ന് ശ്രേയ ഓരോ പ്ലാനുകൾ പറയുമ്പോഴും വിവേക് ഹേയ് അങ്ങനെ ആയിരിക്കില്ല എന്നൊക്കെ പറയുന്നതാണ് ഞാൻ ശ്രദ്ധിച്ചത്. ഇനി ചിലപ്പോൾ ജേർണലിസ്റ്റ് ഒക്കെയാണെങ്കിലും ശ്രേയയുടെ ഐ പി എസ് ബുദ്ധി നമ്മുടെ വിവേകിന് കാണില്ലായിരിക്കും. അതാകും കാരണം..
പിന്നെ ശ്രേയ കാൻഡിൽ ലൈറ്റ് ഡിന്നർ എന്ന് പറയുമ്പോഴുള്ള വിവേകിന്റെ മുഖത്ത് ഒരു 500 വോൾട്ട് ബൾബ് ആണ് കത്തിയത് പക്ഷെ , പെട്ടന്ന് അതെന്തിനാണ് എന്ന് പറയുമ്പോൾ ആ ബൾബ് അങ്ങ് ഫ്യൂസ് ആയി. പിന്നെ വിവേകിന്റെ ആ ഒരു സംശയം ചോദിക്കലും എല്ലാം..കാണുമ്പോൾ ഹും നോക്കാം…
പക്ഷെ അവസാന നിമിഷം ശ്രേയ ഫോറേയ്നേഴ്സിനെ പൊക്കുമ്പോൾ തുമ്പിയും അപ്പച്ചിയും എന്തൊരു കൊമെടിയായിരുന്നു. പിന്നെ അവിടെ നടന്നത് ഫുൾ കൗണ്ടർ ആയിരുന്നു. ദിലീപ് സ്പാനിഷ് മസാല സിനിമയിൽ ചെയ്ത പോലെ കയ്യൊക്കെ വച്ചിട്ട്.. അയ്യോ അതിൽ കുളമാക്കി കയിൽ കൊടുത്തത് അപ്പഴിയാണ്.. യു സ്ടുപിട് ഇഡിയറ്റ് ഫൂൾ …
പക്ഷെ ശ്രേയയെ കുറിച്ച് തുമ്പി ആ മാനേജരോട് പറഞ്ഞതൊക്കെ ഒരു ദിവസം, അതും വൈകാതെ തന്നെ ശ്രേയ കണ്ടുപിടിക്കും , അപ്പോൾ തുമ്പിയുടെ ചെവിയിൽ പിടിച്ചു മാനം കാണിക്കും. പിന്നെ ശ്രേയയുടെ ചിന്ത മറ്റൊരു വഴിക്കാണ് പോയത്. ഇവരും അതായത് തുമ്പി മദാമ്മയും അപ്പച്ചി മദാമ്മയും ഡ്രഗ് മാഫിയയിലുള്ളതാണോ എന്നൊക്കെയുള്ള ചിന്തകളാണ്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...