Connect with us

പുഷ്പ വെറും ഫ്‌ളവർ അല്ലടാ.. ഫയർ ആണെടാ…; സൂപ്പർ ഹിറ്റ് ചലച്ചിത്രം “പുഷ്പ “മലയാളി മിനിസ്ക്രീനിലേക്ക്!

Malayalam

പുഷ്പ വെറും ഫ്‌ളവർ അല്ലടാ.. ഫയർ ആണെടാ…; സൂപ്പർ ഹിറ്റ് ചലച്ചിത്രം “പുഷ്പ “മലയാളി മിനിസ്ക്രീനിലേക്ക്!

പുഷ്പ വെറും ഫ്‌ളവർ അല്ലടാ.. ഫയർ ആണെടാ…; സൂപ്പർ ഹിറ്റ് ചലച്ചിത്രം “പുഷ്പ “മലയാളി മിനിസ്ക്രീനിലേക്ക്!

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഒരോ അപ്ഡേറ്റിലും പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ ചിത്രമാണ് ‘പുഷ്‍പ’. അല്ലു അര്‍ജുന്‍ ചിത്രം എന്നതിനപ്പുറം ടോളിവുഡിലെ ശ്രദ്ധേയ സംവിധായകന്‍ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും പ്രതീക്ഷകളെ ഉയര്‍ത്തി.

ഇതുവരെ ചോക്ലേറ്റ് ലുക്കില്‍ മാത്രം കണ്ടിട്ടുള്ള അല്ലു അർജുൻ മുഴുനീള ഗ്രേ ഷേഡ് കഥാപാത്രമായി എത്തുന്ന സൂപ്പർ ഹിറ്റ് ആക്ഷൻ മൂവി ” പുഷ്പ ” യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .

റിയലിസ്റ്റിക് ഫൈറ്റ് സീൻസും റഫ് ആൻഡ് ടഫ് നായകന്റെ പ്രകടനങ്ങളുമൊക്കെയായി പ്രേക്ഷകക്ക് വേണ്ട എല്ലാചേരുവകളും ചേർത്താണ് സംവിധായകൻ സുകുമാർ ‘പുഷ്പ’ ഒരുക്കിയിരിക്കുന്നത്. ശേഷാചലം കാട്ടിൽ രക്‌ത ചന്ദനക്കടത്തു നടത്തുന്ന വമ്പന്മാര്‍ക്കിടയില്‍ കൂലിക്കുവേല ചെയ്യുന്നവനാണ് പുഷ്പ എന്ന പുഷ്പരാജ്.

വാഴ്‌ത്തേണ്ടവരെ വാഴ്ത്തിയും വീഴ്‌ത്തേണ്ടവരെ വീഴ്ത്തിയും തന്റെ വഴി വെട്ടിത്തെളിച്ചു മുന്നേറുന്ന പുഷ്പയുടെ പടയോട്ടമാണ് ചിത്രത്തിന്റെ പ്രമേയം. രശ്‌മിക മന്ദനാ ശ്രീവല്ലിയെന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഫഹദ് ഫാസിൽ ബൻവാർ സിംഗ് ഷെഗവത്ത് എന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നു . “പുഷ്പ ” ഏഷ്യാനെറ്റിൽ ഏപ്രിൽ 24 ഞായറാഴ്ച വൈകുനേരം 5 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

about pushpa

More in Malayalam

Trending

Recent

To Top