Malayalam
നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം ; നന്ദി വാക്കില്‍ ഒതുക്കാന്‍ കഴിയില്ല ; ആരാധകരോട് നന്ദി പറഞ്ഞ് യാഷ് !
നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം ; നന്ദി വാക്കില്‍ ഒതുക്കാന്‍ കഴിയില്ല ; ആരാധകരോട് നന്ദി പറഞ്ഞ് യാഷ് !
ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് യാഷ്. കെ.ജി.എഫ്. എന്ന സിനിമയിലൂടെ റോക്കി ഭായ് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് തന്നെ അടയാളപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല
ബോക്സ് ഓഫീസില്‍ വന്‍ വിജയം അഘോഷിക്കുകയാണ് കെജിഫ് ചാപ്റ്റര്‍ 2. ഇതിനിടെ ആരാധകര്‍ക്കായി ഒരു സ്പെഷ്യല്‍ വീഡിയോയുമായി എത്തിയിരിക്കുയാണ് ആരാധകരുടെ റോക്കി ഭായ്, യഷ്. നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ലെന്ന് പറയുന്ന വീഡിയോയില്‍ ഒരു ആണ്‍കുട്ടിയുടെ കഥയും യഷ് പറയുന്നുണ്ട്. അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയാണ് യഷ് പങ്കുവെക്കുന്നത്.
സ്വപ്നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു. ഇന്നത്തെ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ കുട്ടിയാണെന്നായിരുന്നു യഷ് പറഞ്ഞുവെച്ചത്. നന്ദി വാക്കില്‍ ഒതുക്കാന്‍ കഴിയാത്ത ഒരു ഉയരത്തിലാണ് താനിപ്പോള്‍ ഉള്ളത്. എന്നാലും, തനിക്ക് പിന്തുണയും സ്നേഹവും അനുഗ്രഹവും നല്‍കിയവര്‍ക്ക് ഹൃദയത്തിന്റെ അടത്തട്ടില് നിന്നും നന്ദി പറയുകയാണ്. എല്ലാവര്ക്കും മുഴുവന്‍ കെജിഎഫ് ടീമിന്റെ നന്ദി. മികച്ചൊരു സിനിമാറ്റിക്ക് എക്സ്പീരിയന് നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അതിന് സാധിച്ചു എന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം എന്ന വാക്കുകളോടെയായിരുന്നു അദ്ദേഹം വീഡിയോ അവസാനിപ്പിച്ചത്.
അതേസമയം, യഷിന്റെ വ്യക്തി ജീവിതത്തേക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തുടരുന്നതിനിടെ നടന്റെ രാഷ്ട്രീയ അനുഭാവവും ചര്‍ച്ചയാകുകയാണ്. യഷ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം കാറിന് മുകളില്‍ നില്ക്കുന്ന ചിത്രം ചൂണ്ടി നടന് ബിജെപിക്കാരനാണെന്ന് പറയുന്നവരുണ്ട്. യഷ് ബിജെപി അനുഭാവിയാണോ?കര്‍ണാടക നിയമസഭയിലേക്ക് 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്ത് യഷ് സജീവമായിരുന്നു. കോണ്‍ഗ്രസ്, ജെഡി(എസ്), ബിജെപി എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി യഷ് വോട്ടു ചോദിച്ചു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യയുടെ മരുമകള്‍ സ്മിതക്ക് വേണ്ടി യഷ് രംഗത്തിറങ്ങി. കൃഷ്ണരാജ നഗര്‍ മണ്ഡലത്തില്‍ രണ്ട് തവണ ജെഡി(എസ്) എംഎല്‍എയായ എസ് ആര് മഹേഷിന് വേണ്ടിയും നടന് പ്രചാരണം നടത്തി.
about yash
