Malayalam
ഫോണ്‍ ശബ്ദരേഖ ചോർത്തൽ: സാക്ഷിമൊഴി പഠിപ്പിക്കാൻ അവകാശമുണ്ട്, അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ ബാർകൗൺസിൽ
ഫോണ്‍ ശബ്ദരേഖ ചോർത്തൽ: സാക്ഷിമൊഴി പഠിപ്പിക്കാൻ അവകാശമുണ്ട്, അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ ബാർകൗൺസിൽ
നടന്‍ ദിലീപ് പ്രതിയായ കേസില്‍ ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കൈമാറിയ ഓഡിയോ ക്ലിപ്പുകള്‍ ദിനംപ്രതി പുറത്തുവരികയാണ്. ഇത് മാധ്യമങ്ങള്‍ പരസ്യപ്പെടുത്തുന്നതോടെ കേസില്‍ വിവിധങ്ങളായ ചര്‍ച്ചകള്‍ നടക്കുന്നത്
എന്നാല്‍ ശബ്ദരേഖകള്‍ പുറത്തുവന്ന വിഷയത്തില്‍ അന്വേഷണ സംഘത്തെ വെട്ടിലാക്കി കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകനായ സേതുനാഥ്. രഹസ്യ സ്വഭാവമുള്ള ക്ലിപ്പുകള്‍ പോലും പുറത്തുവരുന്നത് ചട്ടലംഘനമാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടിയായിരുന്നു പരാതി .
എന്നാൽ ഇപ്പോഴിതാ അഭിഭാഷകരുടെ ഫോണ്‍ ശബ്ദരേഖ ചോര്‍ത്തി മാധ്യ മങ്ങള്‍ക്ക് നല്കിയ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ ബാർകൗൺസിൽ രംഗത്ത് എത്തിയിരിക്കുകയാണ് . അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈ ക്കോടതി അഭിഭാഷകന് വി. സേതുനാഥ് നല്കിയ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ.എന്‍. അനില്‍കുമാര്‍ വ്യക്തമാക്കി.
സാക്ഷിയെ മൊഴി പഠിപ്പിക്കുന്നതടക്കമുള്ള അഭിഭാഷകരുടെ ശബ്ദരേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യന്‍ തെളിവു നിയമപ്രകാരം അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സംഭാഷണത്തിനു സംരക്ഷണമുണ്ടെന്നും ഇതു മറികടന്നു ശബ്ദരേഖ പുറത്തുവിട്ട അന്വേഷണ സംഘത്തിന്റെ നടപടി നിയ മലംഘനമാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
about dileep
