നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഭാഗ്യരാജ്. നടനായും സംവിധായകനായും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിമര്‍ശനത്തിനിടയാക്കിയിരിക്കുന്നത്.
നരേന്ദ്ര മോദിയെ വനോളം പുകഴ്ത്തിയായിരുന്നു ഭാഗ്യരാജിന്റെ പരാമര്‍ശം. വായും ചെവിയും വളര്‍ച്ചയെത്താതെ മൂന്നാം മാസത്തില്‍ ജനിച്ചവരാണ് മോദിയെ വിമര്‍ശിക്കുന്നവരെന്ന് പറഞ്ഞ ഭാഗ്യരാജ് താന്‍ ഭിന്നശേഷിക്കാരെയല്ല ഉദ്ദേശിച്ചതെന്നും അങ്ങനെ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമാപണം നടത്തുന്നെന്നും പിന്നീട് അറിയിച്ചു.
ബി.ജെ.പി.യുടെ ചെന്നൈയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മോദിയെ ഭാഗ്യരാജ് ഏറെ പ്രകീര്‍ത്തിച്ചു. അദ്ദേഹത്തെപോലെ ഊര്‍ജസ്വലനായ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യം. മോദിയുടെ വിദേശയാത്രകളെ പലരും വിമര്‍ശിക്കുന്നുണ്ട്.
എന്നാല്‍, ഇത്ര ഉന്മേഷത്തോടെ അദ്ദേഹം പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോയെന്ന് ആരാഞ്ഞു. നന്നായി പ്രവര്‍ത്തിച്ചിട്ടും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നെന്നും അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ വിമര്‍ശനവുമായും നിരവധി പേരാണ് രംഗത്തെത്തിയത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...