തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് കാജല്‍ അഗര്‍വാള്‍. താരത്തിന്റേതായി പുറത്തെത്താറുളള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. കാജലിനും ഭര്‍ത്താവ് ഗൗതം കിച്ലുവിനും ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ഏവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. 2020 ഒക്ടോബര്‍ 30 നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു.
വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്ന കാജല്‍, കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ‘ആചാര്യ’ എന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. ദുല്‍ഖറിനൊപ്പമുള്ള ‘ഹേയ് സിനാമിക’യാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. താരം ഇതുവരെയും സോഷ്യല്‍ മീഡിയയിലൂടെ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് താരത്തിന്റെ മെറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടും ഏറെ വൈറലായിരുന്നു. കറുത്ത വസ്ത്രങ്ങളിഞ്ഞും മറ്റും താരം പങ്കുവെച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംഗീതത്തന്റെ ആത്മാവ് തൊട്ടറിഞ്ഞ ഇസൈജ്ഞാനി ഇളയരാജയുടെ ഈണങ്ങൾ മൂളാത്തവരുണ്ടാകില്ല, ലോകമെമ്പാടും അദ്ദേഹത്തന്റെ സംഗീതത്തെ സ്നേഹിക്കുന്നവരാണ്. ഇപ്പോഴിതാ ഇളയരാജയുടെ സിനിമാ യാത്രയുടെ 50...
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
കഴിഞ്ഞ ദിവസം, ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ആറ്റുകാലിൽ അന്നദാനം നടത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കൊപ്പമെത്തിയാണ് നടൻ അന്നദാനം...
നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് ചിരഞ്ജീവി. ഇപ്പോഴിതാ യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടൻ....