ഡോര്‍ തുറക്കാന്‍ പറ്റാത്തവിധത്തില്‍ പ്രേമലേഖനങ്ങള്‍ വന്നിട്ടുണ്ട്, അത് സ്ത്രീകളുടേത് മാത്രമല്ലായിരുന്നു; തന്റെ ഏറ്റവും വലിയ വിജയം താന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ നിന്നില്ല എന്നതാണെന്ന് ബാബു ആന്റണി

ഒരു കാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ബാബു ആന്റണി. നിരവധി ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് അദ്ദേഹം സിനിമയില്‍ നിന്നും വലിയൊരു ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ സംവിധായകന് ഒമര്‍ ലുലുവിന്റെ പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേയ്ക്ക് തിരികെ എത്തുകയാണ് അദ്ദേഹം.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെ കുറിച്ചും സിനിമയില്‍ വന്നതിനെ കുറിച്ചുമെല്ലാം പറയുകയാണ് അദ്ദേഹം. ‘പൂനെ യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്ബോള്‍ അത്യാവശ്യം ഫീമെയില്‍ ഫാന്‍ ഫോളോയിങ് ഉണ്ടായിരുന്നു. പോള്‍ വാള്‍ട്ടൊക്കെ ചാടുമ്ബോള്‍ മുടി ഇങ്ങനെ പാറുന്നതും ബോളുമായിട്ട് ഓടുന്നതൊക്കെ കണ്ട് അന്നേ ആരാധകരുണ്ടായിരുന്നു.
സിനിമയിലേക്കെത്തിയപ്പോള്‍ വില്ലനായി, അന്നും ഒരുപാട് പ്രേമലേഖനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. ഞാന്‍ ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ഡോര്‍ തുറക്കാന്‍ പറ്റാത്തവിധത്തില്‍ പ്രേമലേഖനങ്ങള്‍ വന്നിട്ടുണ്ട്. കൂമ്പാരമായിട്ട് കത്തുകള്‍ വന്നിട്ടുണ്ട്. അത് സ്ത്രീകളുടേത് മാത്രമല്ലായിരുന്നു,’ താരം പറയുന്നു.
എന്റെ ഏറ്റവും വലിയ വിജയം ഞാന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ നിന്നില്ല എന്നതാണ്. സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍ കോമഡി ചെയ്യാന്‍ തയ്യാറാണ്, കോമഡിക്കായി ഒരു റോള്‍ ചെയ്യുക, അല്ലെങ്കില്‍ എന്റെ റേഞ്ച് തെളിയിക്കാന്‍ വേണ്ടി കോമഡി ചെയ്യുക, ഈ പരിപാടി എനിക്കിഷ്ടമല്ല എന്നും ബാബു ആന്റണി പറഞ്ഞു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...