Connect with us

ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്…ഞാൻ ആ തീരുമാനം എടുത്ത ദിവസം സംഭവിച്ചത് ഇതായിരുന്നു; തുറന്ന് പറഞ്ഞ് അമൃത സുരേഷ്

Malayalam

ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്…ഞാൻ ആ തീരുമാനം എടുത്ത ദിവസം സംഭവിച്ചത് ഇതായിരുന്നു; തുറന്ന് പറഞ്ഞ് അമൃത സുരേഷ്

ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്…ഞാൻ ആ തീരുമാനം എടുത്ത ദിവസം സംഭവിച്ചത് ഇതായിരുന്നു; തുറന്ന് പറഞ്ഞ് അമൃത സുരേഷ്

മലയാളീ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ സുരേഷ്. ടെലിവിഷൻ രംഗത്ത് നിന്നും ആണ് താരം സിനിമ പിന്നണിഗാന മേഖലയിൽ എത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം. ഈ പരിപാടിയിൽ നിന്നും ധാരാളം ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. ഇന്ന് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗായികമാരിലൊരാളായി മാറിയിരിക്കുകയാണ് അമൃത സുരേഷ്. നടൻ ബാല ആയിരുന്നു ഇവരുടെ ഭർത്താവ്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു

അങ്ങനെ വർഷങ്ങൾക്ക് മുമ്പ് ഒരു റിയാലിറ്റി ഷോയിൽ പട്ട് പാവാടയൊക്കെ അണിഞ്ഞ് കണ്ണടയൊക്കെ വെച്ചെത്തിയ തീർത്തും സാധാരണ ലുക്കുള്ളൊരു പെൺകുട്ടി വർഷങ്ങൾക്കിപ്പുറം സംഗീത രംഗത്ത് സജീവമാകുമ്പോൾ പാട്ട് കൊണ്ടും ഹൃദയം കീഴടക്കി പ്രശസ്തിയുടെ കൊടുമുടിയിലാണ്.

നേരത്തെ തന്നെ ചില ചിത്രങ്ങളിൽ ഗാനാലാപനം നടത്തിയെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് അമൃത പിന്നണി ഗാന രംഗത്ത് സജീവമായി മാറിയത്. അങ്ങനെ ചെറിയ വഴികളിലൂടെ കരിയർ കെട്ടിപ്പടുത്ത് തുടങ്ങിയ അമൃത നിരവധി ആൽബങ്ങളിലൂടെയും ശ്രദ്ധനേടുകയാണ് ചെയ്തത്. വിവാഹ മോചനത്തിന് ശേഷം നേരിടേണ്ടിവന്ന പല പ്രതിസന്ധികളും മറികടന്നു. അങ്ങനെ കരുത്തുറ്റ തൻറെ പോരാട്ടത്തിൽ കൂടെ നിന്നവർ എന്ന് പരിചയപ്പെടുത്തി അമൃത തന്നെയാണ് സഹോദരി അഭിരാമി സുരേഷിനെയും സംഗീതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കയറ്റിയത്.

ഇതിനുപിന്നാലെ ആരംഭിച്ച അമൃതംഗമയ എന്ന മ്യൂസിക്കൽ ബാൻഡ് സംഗീത രംഗത്തെ മാറ്റങ്ങളറിഞ്ഞുള്ള അവതരണം കൊണ്ട് പ്രേക്ഷകർക്കിടയിൽ പെട്ടെന്ന് സ്ഥാനം പിടിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവന്ന ഒരു ദുഃസ്വപനത്തെ കുറിച്ച് അമൃത വെളിപ്പെടുത്തുന്ന വീഡിയോയാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്. ജോഷ് ടോക്സിൽ അതിഥിയായി എത്തി സംസാരിക്കവെയാണ് അമൃത താൻ കടന്ന് വന്ന വഴികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

അമൃതയുടെ വാക്കുകൾ ഇങ്ങനെ;

ഒരുപാട് പെൺകുട്ടികൾ സ്വപ്നം കണ്ടിരുന്ന ജീവിതം വളരെ ചെറുപ്പത്തിൽ തന്നെ ലഭിച്ച ലക്കി ഗേളായിരുന്നു എല്ലാവർക്കും അറിയുന്ന അമൃത സുരേഷ്. മറ്റുള്ളവർക്ക് സ്വപ്ന തുല്യമായി തോന്നിയ ജീവിതം എനിക്ക് ദുസ്വപ്നമായിരുന്നു. നിങ്ങൾക്കറിയാവുന്ന അമൃത സുരേഷ് അല്ലാതെ മറ്റൊരു അമൃത സുരേഷുണ്ട്. ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ് അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ്…. ഈ രണ്ട് ടാഗും എനിക്ക് നേരത്തെ കിട്ടിയിട്ടുണ്ട്. ഒരുപാട് ദിവസങ്ങൾക്ക് ആരോടും ഒന്നും പറയാൻ പറ്റാതെ കരഞ്ഞ് തീർക്കുകയായിരുന്നു. ആ അമൃത സുരേഷിനെ ആർക്കും അറിയില്ല. ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്.

ഞാൻ ആ തീരുമാനം എടുത്ത ദിവസം മാധ്യമങ്ങളിൽ നിന്ന് മാത്രം വന്നിട്ടുള്ളത് നൂറിൽ അധികം ഫോൺ കോളുകളാണ്. ആദ്യം മിണ്ടാതിരുന്നു. പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും എന്നെ അഹങ്കാരിയാക്കി. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. അവനവന്റെ തീരുമാനം പറയുമ്പോൾ ലഭിക്കുന്ന കുറ്റപ്പെടുത്തലുകളാണ്. ഞാൻ അക്കാലത്ത് ചിന്തിച്ച് തുടങ്ങി ഞാൻ ആരാണെന്ന്….

ഞാൻ‌ എങ്ങനെ മുന്നോട്ട് പോകും, ജോലി ചെയ്യും, കുഞ്ഞിനെ വളർത്തും എന്നിങ്ങനെ പല കാര്യങ്ങൾ ചിന്തിച്ചു. പിന്നീടാണ് ഞാൻ എന്നിലെ എന്നെ തിരിച്ചറിഞ്ഞ്. അത്ര വലിയൊരു ദുസ്വപ്നത്തിൽ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യിൽ പിടിച്ച് ജീവനോടെ ഞാൻ ഇന്നും ഉണ്ടല്ലോ… എന്ന് ചിന്തിച്ചപ്പോൾ ഞാൻ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി. പത്ത് വർഷം മുമ്പുള്ള അമൃത സുരേഷ് നാണക്കേടുള്ള, ചമ്മലുള്ള വ്യക്തിയായിരുന്നു. പക്ഷെ ഇന്ന് ഞാൻ അങ്ങനെയല്ല. ഞാൻ ശക്തയായ സ്ത്രീയാണ്. എല്ലാ സ്ത്രീകളും എപ്പോഴും സ്വയം വിലയിരുത്തണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top