Connect with us

ഡെയ്സിയെ പൊളിച്ചടുക്കി ബ്ലെസ്സലിയുടെ പ്രതികാരം; പൊട്ടിത്തെറിച്ച് ജാസ്മിനും; ബിഗ് ബോസ് വീട്ടിൽ ബാത്ത്റൂം വിവാദം!

Malayalam

ഡെയ്സിയെ പൊളിച്ചടുക്കി ബ്ലെസ്സലിയുടെ പ്രതികാരം; പൊട്ടിത്തെറിച്ച് ജാസ്മിനും; ബിഗ് ബോസ് വീട്ടിൽ ബാത്ത്റൂം വിവാദം!

ഡെയ്സിയെ പൊളിച്ചടുക്കി ബ്ലെസ്സലിയുടെ പ്രതികാരം; പൊട്ടിത്തെറിച്ച് ജാസ്മിനും; ബിഗ് ബോസ് വീട്ടിൽ ബാത്ത്റൂം വിവാദം!

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്ന് ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇന്നലെ നടന്ന എവിക്ഷനില്‍ ശാലിനിയാണ് ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ഇന്നത്തെ എപ്പിസോഡിൽ ഡേയ്സിക്ക് നേരിടേണ്ടി വന്നത് കോട്അക്രമന്വയമാ ബിഗ്‌ബോസിലെ 80 മുതൽ 90 ശതമാനം വരെ ആൾകാർ ബ്ലെസ്സലി ടാർഗറ്റ് ചെയ്ത ആക്രമണം നടത്തുകയാണ് . .

രാവിലെ ബാത്ത്റൂമിൽ മൂന്ന് മൂത്രത്തുള്ളി കിടന്നത് ഡെയ്സി പ്രശ്നമാക്കിയതിന് പകരം വീട്ടുകയായിരുന്നു ബ്ലെസ്ലീ. ഡെയ്സിയുടെ അണ്ടർ ഗാർമെൻ്റ്സ് ബാത്ത്റൂമിൽ കിടന്നത് എല്ലാവരെയും മനഃപ്പൂർവ്വം വിളിച്ച് കാട്ടുകയായിരുന്നു ബ്ലെസ്ലീ. 22ാം ദിവസം രാവിലെ ബാത്ത്റൂമിലെ വൃത്തിയില്ലായ്മയായിരുന്നു വീട്ടിനുള്ളിലെ മത്സരാർത്ഥികൾക്ക് ഇടയിലുണ്ടായ മറ്റൊരു ചർച്ച. ബാത്ത്റൂമിലെ ഫ്ലഷ് അടിക്കാത്തതായിരുന്നു പ്രശ്നം.

ആരാണ് അത് ചെയ്തതെന്ന് ക്യാമറ തന്നെ കാട്ടിത്തരണമെന്നും എല്ലാവരും ബാത്ത്റൂം വൃത്തിയായി സൂക്ഷിക്കണമെന്നും നവീനും ഡെയ്സിയും എല്ലാവരോടുമായി പറഞ്ഞിരുന്നു. എന്നാൽ ഉടൻ അത് ബ്ലെസ്ലീ വൃത്തിയാക്കുകയും ചെയ്തു. അതിനു ശേഷമായിരുന്നു ബ്ലെസ്ലീയുടെ പകരം വീട്ടൽ.തുടർന്ന് ഈ വിഷയം വീട്ടിനുള്ളിൽ വലിയ ചർച്ചയ്ക്കും വാഗ്വാദങ്ങൾക്കും വഴി വെക്കുകയായിരുന്നു. കിച്ചൺ ഏരിയയിൽ വെച്ചാണ് ഈ ചർച്ച നടക്കുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ നാട്ടുകാരെ വിളിച്ച് കാണിക്കുന്നതാണോ നിന്നെ വീട്ടിൽ നിന്നും പഠിപ്പിച്ച് വിട്ടിരിക്കുന്നത് എന്നായിരുന്നു ഡെയ്സി എറിഞ്ഞ ചോദ്യശരം. ഇതേ ചോദ്യം തിരിച്ചുമെറിഞ്ഞ് പിടിച്ച് നിൽക്കാൻ ബ്ലെസ്ലീ ശ്രമിച്ചെങ്കിലും അത് അത്ര കണ്ട് ഏശിയില്ല എന്ന് പറയേണ്ടി വരും. രാവിലെ ബാത്ത്റൂം വൃത്തിയാക്കാതെ പോയത് ബ്ലെസ്ലീ ആയിരുന്നു എന്ന് അവിടെ വ്യക്തമാകുകയായിരുന്നു. അതുവരെയും അതാരാണ് ചെയ്തതെന്നത് വ്യക്തതയില്ലാത്ത കാര്യമായിരുന്നു


നല്ല സംസ്കാരമാണന്നും ഇതുപോലെയായിരിക്കും വീട്ടിലുള്ളവരെയും പരിഗണിക്കുന്നതെന്നും ഡെയ്സി ചോദിക്കുന്നു. ബ്ലെസ്ലി ആദ്യം ക്യാപ്റ്റനായ റോൺസണോട് കാര്യം പറയേണ്ടിയിരുന്നു. എന്നാൽ ബ്ലെസ്ലി അത് രാവിലെ നടന്ന സംഭവത്തിൻ്റെ പ്രതികാരമെന്നോണം എല്ലാവരെയും വിളിച്ച് ബാത്ത്റൂമിലേക്ക് കൊണ്ടുപോയി കാണിക്കുകയായിരുന്നു.വീട്ടിൽ അമ്മയും പെങ്ങളും ഇങ്ങനെ ചെയ്താലും നീ ഇതു തന്നെ ചെയ്യുമോ എന്നായിരുന്നു ഡെയ്സി ചോദിച്ച മറു ചോദ്യം. ഇതൊരു വീടല്ല എന്ന പൊള്ളയായ ന്യായവാദമായിരുന്നു ബ്ലെസ്ലീ ഉയർത്തിയത്. ഡെയ്സിക്കൊപ്പം ജാസ്മിനും ബ്ലെസ്ലിക്ക് നേർക്ക് വാഗ്വാദവുമായി എത്തിയിട്ടുണ്ട്. രാവിലത്തെ സംഭവവും ഈ സംഭവവുമായി ഒരുപാട് വ്യത്യാസമുണ്ട് രണ്ടുമായി ചേർത്ത് വായിക്കാനാവില്ലെന്നുമായിരുന്നു റോൺസൺ പറഞ്ഞത്.ഈ വാഗ്വാദത്തിനു നടുവിലേക്ക് മണികണ്ഠൻ എത്തി സീൻ ഒഴിവാക്കുകയായിരുന്നു.

എങ്കിലും വീട്ടിനുള്ളിൽ അവിടിവിടെയായി ഇതേ സംഭവം ചർച്ചയായി നടക്കുന്നുണ്ടായിരുന്നു. ഡോ റോബിനും ദിൽഷയും ഇതേസമയം ബ്ലെസ്ലീയ്ക്ക് പിന്തുണയുമായി എത്തുകയായിരുന്നു.വന്ന് വന്ന് ഇപ്പോള്‍ ഡോക്ടര്‍ റോബിന്‍ എന്ത് കാണിച്ചാലും അത് ഗെയിം സ്ട്രാറ്റജിയാണ് എന്ന് ചിന്തിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. റോബിന്‍ എന്ത് ചെയ്യുന്നുണ്ടെങ്കിലും അതിന് എന്തെങ്കിലും ഉദ്ദേശം ഇല്ലാതിരിക്കില്ല എന്ന് ഹൗസ്‌മേറ്റ്‌സിനും പുറത്തുള്ളവര്‍ക്കും അറിയാം. ചുമ്മാ വഴക്കുണ്ടാക്കി സ്‌ക്രീന്‍ സ്‌പേസ് പിടിയ്ക്കുന്ന സ്റ്റേജും, പ്രണയ നാടകവും ഒറ്റപ്പെടല്‍ നാടകവും എല്ലാം അതില്‍ പെടുന്നു. ഇപ്പോഴിതാ വൈല്‍കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മണികണ്ഠനെ പാട്ടിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

മണികണ്ഠന്‍ ഇപ്പോള്‍ പുറത്ത് നിന്ന് രണ്ടാഴ്ചത്തെ ഷോ കണ്ടതാണ്. അവര്‍ ആരൊക്കെ എങ്ങിനെയാണ് കളിക്കുന്നത് എന്നും, അരാണ് മികച്ച മത്സരാര്‍ത്ഥി എന്നും മണികണ്ഠന് അറിയാം. ആ അറിവ് തനിയ്ക്കും ഉപകാരപ്പെടുത്താനുള്ള ശ്രമിത്തിന്റെ ഭാഗമായിട്ടായിരിയ്ക്കാം ഇപ്പോള്‍ ഡോക്ടര്‍ റോബിന് മാഷിനോട് അടുക്കുന്നത്. അതും സ്ട്രാറ്റജിയുടെ ഭാഗമാണ് എന്ന് സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
അതേസമയം ഈ ആഴ്ചയിലേക്കുളള നോമിനേഷന്‍ ബിഗ് ബോസ് വീട്ടില്‍ ഇന്ന് നടക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തവണ സ്ത്രീകളാരും തന്നെ നോമിനേഷന്‍ പട്ടികയില്‍ വന്നിട്ടില്ല. അശ്വിന്‍, റോബിന്‍, സൂരജ്, ബ്ലെസ്ലി എന്നിവരാണ ഇത്തവണ നോമിനേഷനില്‍ ഇടം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

about bigboss

More in Malayalam

Trending

Recent

To Top