Malayalam
പ്രതിഫലത്തില്‍ പുതിയ റെക്കോര്‍ഡുമായി മോഹൻലാൽ
പ്രതിഫലത്തില്‍ പുതിയ റെക്കോര്‍ഡുമായി മോഹൻലാൽ
Published on
പ്രതിഫലത്തില്‍ പുതിയ റെക്കോര്‍ഡിട്ട് മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍. സിനിമാ ലോകത്ത് നിന്നും വരുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഒരു മിനിറ്റിന് ഒരു കോടി രൂപ വിലയിട്ടാണ് തെലുങ്ക് നിര്‍മ്മാതാക്കള്‍ മോഹന്‍ലാലിന്റെ കാള്‍ ഷീറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ എക്കാലത്തെയും വലിയ പ്രതിഫല തുകയായിരിക്കും.
സലാര്‍ എന്ന പ്രഭാസ് നായകനായ ചിത്രത്തിലേക്കാണ് പ്രധാന റോളില്‍ മോഹന്‍ലാലും എത്തുന്നത്. പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ്ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിച്ചിരിക്കുന്നത്. ഇതിനായി 20 മിനിറ്റിന്റെ ചിത്രീകരണത്തിലേക്കാകും മോഹന്‍ലാല്‍ അഭിനയിക്കുന്നത്. 20 കോടി രൂപയുടെ പ്രതിഫലം തെലുങ്ക് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തതോടെ രാജ്യത്ത് മോഹന്‍ലാലിന്റെ താരമൂല്യമാണ് ഉയര്‍ത്തിയിരിക്കുന്നത്.
Continue Reading
You may also like...
