Connect with us

അമേരിക്കയില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി വിഷു ആഘോഷിച്ച് സംവൃത സുനില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

അമേരിക്കയില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി വിഷു ആഘോഷിച്ച് സംവൃത സുനില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

അമേരിക്കയില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി വിഷു ആഘോഷിച്ച് സംവൃത സുനില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. രസികന്‍ എന്ന ലാല്‍ ജോസ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി ആയിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രാധാന്യമുളള വേഷങ്ങളില്‍ സംവൃത അഭിനയിച്ചു. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ സംവൃത വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

ഇപ്പോള്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ ആണ് താരത്തിന്റെ താമസം. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വിഷുവിന് സംവൃത പങ്കുവച്ച ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്.

കേരളസാരിയില്‍ അതിസുന്ദരിയായ സംവൃതയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. മറ്റൊരു പോസ്റ്റില്‍ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയുടെ വീഡിയോയും സംവൃത ഷെയര്‍ ചെയ്തിട്ടുണ്ട്. അവിയലും സാമ്പാറും ഓലനും പപ്പടവും മുതല്‍ ഉണ്ണിയപ്പം വരെ ഉണ്ടാക്കിയാണ് സംവൃത വിഷു ആഘോഷിച്ചത്.

തന്റെ കുക്കിംഗ് പരീക്ഷണങ്ങളെ കുറിച്ച് മുന്‍പും സംവൃത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. അടുത്തിടെ പങ്കുവച്ച ഒരു പോസ്റ്റില്‍ അമ്മരുചികള്‍ കൊതിപ്പിച്ചപ്പോള്‍ പാചകപരീക്ഷണം നടത്തിയ വിശേഷവും താരം പങ്കിട്ടിരുന്നു.

അമേരിക്കയില്‍ ആണെങ്കിലും അരികടുക്ക ഉണ്ടാക്കാന്‍ തോന്നിയാല്‍ എന്തുചെയ്യും? ഉടനെ ഉണ്ടാക്കുക തന്നെ. ”നിങ്ങളുടെ അമ്മ ഉണ്ടാക്കാറുള്ള ഒന്നിനായി കൊതി തോന്നുമ്പോള്‍, അത് ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തപ്പോള്‍, അത് സ്വയം ഉണ്ടാക്കുക, തിന്നുക, ആസ്വദിക്കുക,” എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് സംവൃത കുറിച്ചത്.

More in Malayalam

Trending