Malayalam
ഒറ്റക്കാലില്‍ തപസ് ചെയ്താലും ഇതുപോലൊരു അമ്മായിഅമ്മയെ കിട്ടില്ല; പൂര്‍ണിമയും ഞാനും ഒരേപോലെയാണ്. നോണ്‍സ്റ്റോപ്പായി സംസാരിക്കും. കുത്തും കോമയുമൊന്നുമുണ്ടാവില്ല. സംസാരം കുറവാണെങ്കിലും സുപ്രിയയ്ക്ക് സ്നേഹക്കുറവൊന്നുമില്ല; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
ഒറ്റക്കാലില്‍ തപസ് ചെയ്താലും ഇതുപോലൊരു അമ്മായിഅമ്മയെ കിട്ടില്ല; പൂര്‍ണിമയും ഞാനും ഒരേപോലെയാണ്. നോണ്‍സ്റ്റോപ്പായി സംസാരിക്കും. കുത്തും കോമയുമൊന്നുമുണ്ടാവില്ല. സംസാരം കുറവാണെങ്കിലും സുപ്രിയയ്ക്ക് സ്നേഹക്കുറവൊന്നുമില്ല; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് മല്ലിക സുകുമാരന്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങളാണ് മല്ലിക അവിസ്മരണീയമാക്കിയത്. ഇപ്പോഴിതാ മക്കളെയും മരുമക്കളെയും കുറിച്ച് തുറന്ന് പറയുകയാണ് മല്ലിക.
എന്നോടങ്ങനെ ഇംഗ്ലീഷില്‍ കടുക് വറുക്കാറില്ല അവരാരും. അലംകൃത പഠിക്കുന്ന സ്‌കൂളില്‍ ആ കോമ്പൗണ്ടില്‍ കയറിയാല്‍ മുതല്‍ ഇംഗ്ലീഷ് പറയണം. എല്ലാവരും അവിടെ അങ്ങനെയാണ്, എന്നാലും മകളെ മലയാളം പറയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് രാജു. അച്ഛമ്മയൊരു സൂത്രം കൊണ്ടുത്തന്നിട്ടുണ്ട് മകള്‍ക്ക് എന്നൊക്കെ പറഞ്ഞാല്‍ ഉടന്‍ അവള്‍ ഇംഗ്ലീഷിലാണ് മറുപടി പറയുക. പെട്ടെന്ന് മലയാളം വരില്ല അവള്‍ക്ക്.
പിന്നെ നിങ്കള്‍, നാങ്കള്‍ എന്നൊക്കെ പറയും. ഇതിലും ഭേദം ഇംഗ്ലീഷ് തന്നെയാണെന്നാണ് ഞാന്‍ പറയാറുള്ളത്. കൊച്ചുമക്കളെ മൂന്നുപേരും ഒന്നിച്ച് കിട്ടാന്‍ പാടാണ്. എല്ലാവരും ഫ്രീയായി കിട്ടാന്‍ പാടാണ്. ഒറ്റക്കാലില്‍ തപസ് ചെയ്താലും ഇതുപോലൊരു അമ്മായിഅമ്മയെ കിട്ടില്ല. ഞാന്‍ അവരുടെ കാര്യങ്ങളിലൊന്നും ഇടപെടാറില്ല, സിനിമയും ബിസിനസുമൊക്കെയായി സജീവമാണ് അവരെല്ലാം. സാരിയും സ്വര്‍ണവുമെല്ലാം സമ്മാനമായി കിട്ടാറുണ്ട്.
എന്തെങ്കിലും ആവശ്യത്തിന് വിളിക്കുകയാണെങ്കില്‍ അതിന് അനുസരിച്ച് പോവാറുണ്ട്. മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം വാട്‌സാപില്‍ മെസേജ് അയയ്ക്കാറുണ്ട്. മക്കള്‍ ബൈക്കില്‍ പോവുന്നതൊക്കെ പേടിയാണ്. രാജുവിന് സ്പീഡ് കൂടുതലാണ്. ഇടയ്ക്ക് ഞങ്ങളൊന്നിച്ച് എയര്‍പോര്‍ട്ടില്‍ പോയിരുന്നു. പ്രാര്‍ത്ഥിച്ചാണ് അന്ന് കൂടെയിരുന്നത്. മക്കളോട് ഞാനെപ്പോഴും സ്പീഡിനെക്കുറിച്ച് പറയാറുണ്ട്. ചേട്ടാ, തുടങ്ങിയെന്നാവും രാജു പറയുക.
ഇന്ദ്രന്റെ ബൈക്കിലുള്ള യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ പേടിക്കാനൊന്നുമില്ല, ഞങ്ങള്‍ ഫ്രണ്ട്‌സൊക്കെയാണ് പോവുന്നതെന്നാണ് പറയാറുള്ളത്. ഏത് വണ്ടി മേടിച്ചാലും ഇരുവരും വീട്ടില്‍ കൊണ്ടുവരാറുണ്ട്. ഓസ്ട്രേലിയന്‍ ജീവിതമാണ് രാജുവിനെ മാറ്റിമറിച്ചത്. അവന്‍ സെല്‍ഫ് ഇന്‍ഡിപെന്റന്‍ഡായത് അതോടെയാണ്. അവന്‍ ഡിഗ്രി പൂര്‍ത്തിയാക്കിയില്ലെങ്കിലും അതൊരു കുറവായിത്തോന്നിയിട്ടേയില്ല. എന്നോടങ്ങനെ ഗുസ്തി പിടിക്കാനൊന്നും വരാറില്ല.
അവന് ക്ഷമ കുറവാണ്, അവനൊരു കാര്യം വിചാരിച്ചാല്‍ അത് നന്നായി നടക്കണം, സുകുവേട്ടനും അതേ പോലെയാണ്. മകളും മകളും തമ്മിലുള്ള ഗുസ്തിയില്‍ ഞാന്‍ ഇടപെടാറില്ല. ഞാന്‍ കാണുമ്പോള്‍ നല്ല സ്‌നേഹത്തിലാണ്. അതാണ് ഞാന്‍ കൂടെത്താമസിക്കാത്തത്. താമസിച്ചാല്‍ വല്ല ഗുസ്തിയും കാണേണ്ടി വന്നാലോ. ഇതിപ്പോ അവര്‍ ഇടയ്ക്ക് വരുന്നു, ഒന്നിച്ച് സമയം ചെലവഴിക്കുന്നു.
പൂര്‍ണിമയും ഞാനും ഒരേപോലെയാണ്. നോണ്‍സ്റ്റോപ്പായി സംസാരിക്കും. കുത്തും കോമയുമൊന്നുമുണ്ടാവില്ല. സംസാരം കുറവാണെങ്കിലും സുപ്രിയയ്ക്ക് സ്നേഹക്കുറവൊന്നുമില്ല. ഞാന്‍ കൊച്ചിയില്‍ ചെന്നാല്‍ അമ്മ അവിടെയൊന്നും ഉണ്ടാക്കേണ്ടെന്ന് പറയും. സ്വന്തം കാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് അവരെല്ലാം. രണ്ടാളും ഡ്രൈവ് ചെയ്ത് പോയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത് എന്നും താരം പറയുന്നു.