Connect with us

ലക്ഷ്മിയും ഷിയാസ് കരീമും തമ്മിലുള്ള ആ ബന്ധം; തുറന്ന് പറഞ്ഞ് അനു; വീഡിയോ വൈറൽ

Social Media

ലക്ഷ്മിയും ഷിയാസ് കരീമും തമ്മിലുള്ള ആ ബന്ധം; തുറന്ന് പറഞ്ഞ് അനു; വീഡിയോ വൈറൽ

ലക്ഷ്മിയും ഷിയാസ് കരീമും തമ്മിലുള്ള ആ ബന്ധം; തുറന്ന് പറഞ്ഞ് അനു; വീഡിയോ വൈറൽ

ലക്ഷ്മി നക്ഷത്രയെ അറിയാത്ത മലയാളികൾ കാണില്ല. ടമാർ പഠാർ എന്ന സ്റ്റാർ ഗെയിം ഷോ അവതരിപ്പിച്ചുകൊണ്ടാണ് ലക്ഷ്മി ശ്രദ്ധേയയായത്. ഇപ്പോഴിതാ സ്റ്റാർ മാജിക്ക് എന്ന സൂപ്പർ ഹിറ്റ് ഷോയുടെ അവതാരകയായി തിളങ്ങുകയാണ്. മുൻ നിര അവതാരകരായ രഞ്ജിനി ഹരിദാസ്, ആര്യ, അശ്വതി, മിഥുൻ രമേശ്, പേളി മാണി തുടങ്ങിയവരുടെ ലിസ്റ്റിലേക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ്മി എത്തിയത്. ഇന്ന് മിക്ക ടെലിവിഷൻ പരിപാടികളും ലക്ഷ്മി സജീവ സാന്നിധ്യമാണ് ലക്ഷ്മി .

സ്റ്റാർ മാജിക്കിൽ ഈ അടുത്തായിരുന്നു ബിഗ് ബോസ് മത്സരാർത്ഥിയും മോഡലുമായ ഷിയാസ് കരീം
മത്സരാർത്ഥിയായി എത്തിയത്. ഇരുവരുടെയും സൗഹൃദം പ്രേക്ഷകർക്ക് അറിയാവുന്നതും ആണ്. സ്റ്റാർ മാജിക്കിൽ എത്തിയ ശേഷമാണ് ലക്ഷ്മിയും ഷിയാസും തമ്മിലുളള സുഹൃദ് ബന്ധത്തെക്കുറിച്ചു കൂടുതൽ ചർച്ചകൾ നടക്കുന്നത്. പിന്നീട് ഷിയാസും കുടുംബവും ലക്ഷ്മി നക്ഷത്രയുടെ യൂ ട്യൂബ് ചാനലിൽ എത്തിയ നിമിഷങ്ങളും അതിവേഗം ആണ് വൈറൽ ആയി മാറിയത്. ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് അനുമോൾ പങ്ക് വച്ച വീഡിയോ ആണ്.

ഷിയാസും ലക്ഷ്മിയും തമ്മിലുള്ള ഫണ്ണി മൊമന്റ് ആണ് അനു പങ്ക് വച്ചത്. വീഡിയോയിൽ ലക്ഷ്മിയെയും ഷിയാസിനെയും ലവ് റിയാക്ഷൻ ഇട്ടുകൊണ്ട് അനു ടാഗും ചെയ്തിട്ടുണ്ട്. മറുപടി കമന്റുമായി ഷിയാസ് രംഗത്ത് വരികയും ചെയ്തു. താരങ്ങളുടെ പ്രതികരണവും വീഡിയോയും കണ്ടതോടെ, നിരവധി സംശയങ്ങളും, ചോദ്യങ്ങളും ഉയർത്തി ആരാധകരും രംഗത്ത് എത്തി

ഇവർ തമ്മിൽ എന്താ ബന്ധം, ഷിയാസിന് ലക്ഷ്മിയെ വിവാഹം കഴിച്ചൂടെ തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ഉയർന്നുവന്നത്. എന്നാൽ വീഡിയോ പങ്ക് വച്ച അനു മറുപടി നൽകാതായതോടുകൂടി മൂന്നു താരങ്ങളുടെയും ആരാധകർ തന്നെ മറുപടികൾ നൽകി തുടങ്ങി. ലക്ഷ്മിയും ഷിയാസും സുഹൃത്തുക്കൾ ആണ്, ഇരുവരും സഹോദരങ്ങളെ പോലെയാണ് തുടങ്ങി നല്ല അഭിപ്രായങ്ങൾ ആണ് ഫാൻസ്‌ പങ്ക് വയ്ക്കുന്നത്

Continue Reading
You may also like...

More in Social Media

Trending

Recent

To Top