Malayalam
ബിഗ് ബോസ് സീസൺ ഫോറിൽ ഗംഭീര ട്വിസ്റ്റ് ; ഹിന്ദി സീസൺ അനുകരിക്കാൻ ശ്രമം; വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്നത് സാധാരണക്കാരൻ; ആരാണ് മണികണ്ഠൻ ? എല്ലാം ബോധപൂർവം നടത്തുന്നതോ?; കാണാം ബിഗ് ബോസ് റിവ്യൂ!
ബിഗ് ബോസ് സീസൺ ഫോറിൽ ഗംഭീര ട്വിസ്റ്റ് ; ഹിന്ദി സീസൺ അനുകരിക്കാൻ ശ്രമം; വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്നത് സാധാരണക്കാരൻ; ആരാണ് മണികണ്ഠൻ ? എല്ലാം ബോധപൂർവം നടത്തുന്നതോ?; കാണാം ബിഗ് ബോസ് റിവ്യൂ!
വന്നു കണ്ടു കീഴടക്കി…കാത്തിരിപ്പിനും പ്രവചനങ്ങള്‍ക്കുമൊടുവില്‍ ബിഗ് ബോസ് സീസണ്‍ നാലിലേയ്ക്ക് പുതിയ മത്സരാര്‍ത്ഥി എത്തിയിരിക്കുകയാണണ്. മണികണ്ഠന്‍ ആണ് 18ാം മത്തെ അംഗമായി ഹൗസില്‍ എത്തിയിരിക്കുന്നത്. മൂന്നാം വാരം അവസാനിക്കാനിരിക്കവെയാണ് പുതിയ മത്സരാര്‍ത്ഥിയുടെ എന്‍ട്രി. ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടിയാണിത്. സാധ്യത ലിസ്റ്റിലോ പ്രവചനങ്ങളിലോ ഇല്ലാത്ത പേരായിരുന്നു മണികണ്ഠന്റേത്. സാധാരണക്കാരുടെ ഇടയില്‍ നിന്നാണ് ഇദ്ദേഹം ബിഗ് ബോസ് ഹൗസിലേയ്ക്ക് എത്തിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ സ്വദേശിയായ മണികണ്ഠന്‍ പിള്ള. മണിയന്‍ തോന്നയ്ക്കല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യൂട്യൂബര്‍, വില്ലടിച്ചാം പാട്ട്, കൃഷി, അധ്യാപകന്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലയി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മണിയന്‍ സ്പീക്കിംഗ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും ഇദ്ദേഹത്തിനുണ്ട്. മികച്ച സ്വീകാര്യതയുള്ള യൂട്യൂബ് ചാനലാണിത്. വളരെ സ്‌നേഹത്തോടെയാണ് മണികണ്ടനെ മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലേയ്ക്ക് ക്ഷണിച്ചത്.
ഷോ ആരംഭിച്ച് നാലാഴ്ചയ്ക്ക് ശേഷമാണ് മണികണ്ഠന്‍ ബിഗ് ബോസ് ഷോയിലേയ്ക്ക് എത്തുന്നത്. തമ്മില്‍ വഴക്കും പ്രശ്‌നങ്ങളുമുണ്ടെങ്കിലും മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഒരു പ്രത്യേകം അടുപ്പമുണ്ട്. വൈകി ബിഗ് ബോസ് ഹൗസിലെത്തിയ മണികണ്ഠനോട് തന്റെ ഗെയിം പ്ലാന്‍ ചോദിക്കുകയാണ് മോഹന്‍ലാല്‍. മത്സരാര്‍ത്ഥികളുടെ ഭാഷ തന്നെയാണ് പ്രധാന അജണ്ട.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…’ബിഗ് ബോസ് മലയാളത്തിലെ നിബന്ധനകളിലൊന്ന് ഹൗസില്‍ കഴിവതും മലയാളം സംസാരിക്കുക എന്നത്. എന്നാല്‍ ഇക്കുറി പലരും അത് തെറ്റിക്കുന്നത് സാധാരണമാണ്. ദേഷ്യം വരുമ്പോള്‍ പല മത്സരാര്‍ഥികളും ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്. ഒരു ജനറേഷന്‍ ഗ്യാപ്പ് ആണ് ഇക്കാര്യത്തില്‍ കാണുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ കഴിഞ്ഞ സീസണുകളില്‍ കുറച്ചുകൂടി പ്രായമുള്ളവരാണ് കൂടുതലും പങ്കെടുത്തിരുന്നത്.
അവര്‍ ഇത്തരം സംസാരശൈലി ഉപയോഗിച്ചിരുന്നില്ല. മലയാളം പഠിച്ചവര്‍ വീഴുമ്പോള്‍ അയ്യോ എന്നേ അവരുടെ നാക്കില്‍ പെട്ടെന്ന് വരൂ. അല്ലാതെ മൈ ഗോഡ് എന്ന് വരില്ല. അത്തരത്തില്‍ ഭാഷ പഠിച്ച് വളര്‍ന്നതുകൊണ്ടാവും ഇടയ്ക്കിടെ ഇംഗ്ലീഷ് വരുന്നത്’, മണികണ്ഠന്‍ പറഞ്ഞു.
ഈ സീസണില്‍ തനിക്ക് ഭീഷണിയായ മത്സരാര്‍ത്ഥിയെ കുറിച്ചും മോഹന്‍ലാല്‍ മണികണ്ഠനോട് തിരക്കുന്നുണ്ട്. ‘ഒരാളെ മാത്രമായി അങ്ങനെ കണാന്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു.
അദ്ദേഹത്തിന്റെ മറുപടി. ഓരോ ആഴ്ചയും ഓരോ ആളുകളാണ് കയറി വരുന്നത്. കഴിഞ്ഞ വാരങ്ങളിലെ ഷോ കണ്ടതില്‍ നിന്ന് സ്ഥിരമായി മികവ് കാട്ടുന്ന ഒരു മത്സരാര്‍ഥി ഇല്ലെന്നാണ് തോന്നിയത് .
ചിലപ്പോള്‍ മികച്ചു നില്‍ക്കുന്നവര്‍ മറ്റു ചിലപ്പോള്‍ താഴേക്ക് പോകുന്നത് കാണാം. ഡോ. റോബിന്‍, ജാസ്മിന്‍ എന്നിവരൊക്കെ അവരില്‍പ്പെടും. സീക്രട്ട് റൂമില്‍ പോയി വന്നതിനു ശേഷം നിമിഷയുടെ രീതികളില്‍ വ്യത്യാസം വന്നിട്ടുണ്ടെന്നും’ മണികണ്ഠന്‍ പറഞ്ഞു.
തന്നെ കൊണ്ട് ആവുന്ന രീതിയില്‍ ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ ശ്രമിക്കുമെന്നും പോകുന്നതിന് മുമ്പെ അദ്ദേഹം പറയുന്നു.’ചെറുപ്പത്തിന്റെ ചുറുചുറുക്കൊന്നുമില്ല. ഗ്രാമത്തില്‍ നിന്ന് വരുന്ന ഒരു സാധാരണക്കാരനാണ്. മത്സരാര്‍ഥി എന്ന നിലയില്‍ തന്നാല്‍ ആവുന്ന രീതിയില്‍ മികവോടെ കളിക്കാന്‍ ശ്രമിക്കുമെന്നാണ്’ മണികണ്ഠന്‍ പറയുന്നത്.
മറ്റു മത്സരാര്‍ഥികളുടെ മലയാളം മെച്ചപ്പെടുത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയോടു കൂടിയാണ് താരത്തെ 18ാം മത്തെ മത്സരാര്‍ത്ഥിയായി മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് യാത്രയാക്കിയത്. മത്സരാര്‍ത്ഥികളുടെ പോരായ്മ ചൂണ്ടി കാണിച്ചു കൊണ്ടായിരുന്നു മണിയന്റെ തുടക്കം. ആദ്യ ദിവസം തന്നെ ചില പൊട്ടലും ചീറ്റലും നടന്നിട്ടുണ്ട്.
ആദ്യ ടാർജറ്റ് ജാസ്മിൻ നിമിഷ ടീം ആണ്. പിന്നെ ഡോക്ടർ റോബിനും പുള്ളിക്കാരന്റെ ടാർജറ്റ് ആണ്.. ഏതായാലും വൈൽഡ് കാർഡ് കൊണ്ട് ബിഗ് ബോസിന് ചില ലക്ഷ്യങ്ങൾ ഉണ്ടാകും.. അതേതായാലും വഴിയേ അറിയാം.
about bigg boss
