Malayalam
അയ്യയ്യോ അപാര ജനറൽ പ്രൊമോ ;ഗജനിയും അമ്പാടിയും ഒരേ രക്തമാണ്; ഇത് ദൈവ കൽപ്പനയോ?; അമ്മയറിയാതെ ഞെട്ടിച്ചു കളഞ്ഞു!
അയ്യയ്യോ അപാര ജനറൽ പ്രൊമോ ;ഗജനിയും അമ്പാടിയും ഒരേ രക്തമാണ്; ഇത് ദൈവ കൽപ്പനയോ?; അമ്മയറിയാതെ ഞെട്ടിച്ചു കളഞ്ഞു!
ശരിക്കും ഇന്ന് എന്നെ ഞെട്ടിച്ചു കളഞ്ഞത് അമ്മയറിയാതെ പ്രൊമോ വിഡിയോ ആണ്. വെറും ട്വിസ്റ്റ് അല്ല അപാര ട്വിസ്റ്റ് ആണ്. നമ്മൾ കഴിഞ്ഞ എപ്പിസോഡ് താനെന്ന പറഞ്ഞു.. ഇനി ഒരേ കുടകീഴിൽ അമ്പാടിയും ജിതേന്ദ്രനും എത്തുമെന്ന്. അതുപോലെ എത്തിയെന്നു മാത്രമല്ല , അവർ പരസ്പരം കാണുന്നുമുണ്ട്.
ജിതേന്ദ്രനു ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ ഒക്കെ സാധിക്കുന്നതുകൊണ്ട് അയാൾ അമ്പാടിയുടെ അടുത്തേക്ക് വരുകയും അമ്പാടിയെ ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ അമ്പാടി അങ്ങനെ അവനെ ജയിക്കാൻ വിടില്ല. അമ്പാടിയും തിരിച്ചു പ്രതികരിക്കുന്നുണ്ട്.
എന്നാൽ അലീന ഒന്നും അറിയുന്നില്ല എന്നതാണ് ഇവിടെ വേദനിപ്പിക്കുന്നത്, അലീനയുടെ കിടപ്പുമുറിയിൽ വരെ ജിതേന്ദ്രൻ കടന്നു വരുകയാണ്. നിങ്ങൾ ഒന്ന് ഓർത്തുനോക്കിക്കെ അന്നത്തെ ആ ഫൈറ്റ് അലീനയും ജിതേന്ദ്രനും.. പക്ഷെ ഇവിടെ ജിതേന്ദ്രന് അലീനയെ ഒന്നും ചെയ്യാൻ സാധിക്കില്ല. അലീന നന്നായി പ്രതികരിക്കും.. അവതില്ലാത്ത ജിതേന്ദ്രൻ അങ്ങനെ ഒരു സാഹസത്തിന് മുതിരില്ല എന്ന് പ്രതീക്ഷിക്കാം..
പിന്നെ ജനറൽ പ്രൊമോയിൽ പറയുന്ന വാക്കുകൾ എല്ലായിപ്പോഴും അടിപൊളിയാണ്. ഇന്നും അതിൽ ഒരു പഞ്ചുണ്ട്. ഇനി വരുന്നത് ദൈവം തീരുമാനിച്ച മുഹൂർത്തങ്ങൾ ..ഇതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല …ഹൃദയം കൊണ്ട് ഹൃദയത്തോട് സംസാരിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നത് ഒരു വൈദ്യ ശാസ്ത്രത്തിനും അറിയാൻ സാധിക്കില്ല …. പ്രതീക്ഷകൾ നൽകുന്ന കിടിലൻ ജനറൽ പ്രൊമോ ആണ് ഇന്നത്തേത്..
അതുപോലെ അലീന പറയുന്ന വാക്കുകൾ… എന്റെ ജീവനെകാൾ ആയിരം മടങ്ങ് വില ഉണ്ട് അമ്പാടിയുടെ ജീവന് ” ഇങ്ങനെ ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നത്, അത്ഭുതങ്ങൾ സംഭവിക്കുന്നത് അറിയാൻ ആവില്ല ഒരു വൈദ്യ ശാസ്ത്രത്തിനും… പ്രണയത്തിന്റെ ശക്തിയാകാം ഒരുപക്ഷെ പകയുടെ കാഠിന്യവുമാകാം..
അതായത് അമ്പാടിയ്ക്ക് ഇപ്പോൾ ഒരേസമയം പ്രണയവും അതുപോലെ പകയും കത്തിജ്വലിക്കുകയാണ്. അലീനയും ഒപ്പമുണ്ട് ജിതേന്ദ്രനും ഒപ്പമുണ്ട്. അമ്പാടിയുടെ തലയെടുപ്പ് ആണ് ഇവിടെ ഏറെ വലുത്. പ്രണയം കൊണ്ട് കൈകളും പ്രതികാരം കൊണ്ട് കാലുകളും ചലിക്കുകയാണ് എന്ന് പറഞ്ഞാലും സത്യമാണ്..
പിന്നെ കാലന് പോലും വേണ്ടാത്ത ചെകുത്താൻ ആണ് ജിതേന്ദ്രൻ. പക്ഷെ ഇത് ദൈവ വിധിയാണ് . അമ്പാടിയുടെ കൈ കൊണ്ട് തന്നെയാണ് ജിതേന്ദ്രന്റെ അവസാനം. ഇനി ഒരുകാര്യം കൂടി പറയണം.. ജിതേന്ദ്രനും അമ്പാടിയും ഒരുപോലെ മികച്ച നടൻമാർ ആണ്. രണ്ടും ഒരേ രക്തമാണ്… നമുക്ക് നോക്കാം എത്ര ദൂരം ഈ യുദ്ധം നീണ്ടുനിൽകുമെന്ന്.
about ammayariyathe
