കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് കാത്തിരുന്ന ആ കല്യാണം . ആലിയ-രൺബീർ വിവാഹം . ആ കല്യാണവേദിയിൽ ക്യാമറാകണ്ണുകളുടെ ശ്രദ്ധ കവർന്ന മറ്റൊരാൾ ബോളിവുഡ് താരം കരീന ആയിരുന്നു. മെഹന്ദി- ഹൽദി ചടങ്ങുകളിലും വിവാഹവേദിയിലുമെല്ലാം കരീന നിറഞ്ഞുനിന്നു. വിവാഹാഘോഷത്തിനിടെ പകർത്തിയ ഒരു കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് കരീന ഇപ്പോൾ.
ഭർത്താവ് സെയ്ഫിനും മക്കളായ തൈമൂറിനും ജെയ്ക്കും ഒപ്പമുള്ള ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് കരീന നൽകിയിരിക്കുന്നത്. “ഒരു കുടുംബ ചിത്രമെടുക്കാൻ ശ്രമിച്ചതാണ്, സെയ്ഫൂ, ഒന്ന് പുഞ്ചിരിക്കൂ.. ടിം, മൂക്കിൽ നിന്ന് വിരൽ പുറത്തെടുക്കൂ.. ജെ ബാബ ഇങ്ങോട്ട് നോക്കൂ… ഞാൻ: ആരെങ്കിലുമൊന്ന് ചിത്രമെടുക്കൂ.. ക്ലിക്ക്. ഒടുവിൽ എനിക്ക് കിട്ടിയത് ഇതാണ് കൂട്ടുകാരെ!,” കരീന കുറിക്കുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...