Connect with us

ചിലര്‍ പറയും മുകേഷ് കാരണം ഞാന്‍ ഫേമസ് ആയന്നൊക്കെ, അതിനൊക്കെ എന്താ മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല; അതിന് മുമ്പേ ഞാനിവിടെയുണ്ട് ; മേതിൽ ദേവിക പറയുന്നു !

Malayalam

ചിലര്‍ പറയും മുകേഷ് കാരണം ഞാന്‍ ഫേമസ് ആയന്നൊക്കെ, അതിനൊക്കെ എന്താ മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല; അതിന് മുമ്പേ ഞാനിവിടെയുണ്ട് ; മേതിൽ ദേവിക പറയുന്നു !

ചിലര്‍ പറയും മുകേഷ് കാരണം ഞാന്‍ ഫേമസ് ആയന്നൊക്കെ, അതിനൊക്കെ എന്താ മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല; അതിന് മുമ്പേ ഞാനിവിടെയുണ്ട് ; മേതിൽ ദേവിക പറയുന്നു !

നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചയാളാണ് മേതിൽ ദേവിക. മികച്ച നര്‍ത്തകിയായ ദേവികയുടെ ചുവടുകള്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. കേരളത്തില്‍ മാത്രമല്ല പുറത്തും ദേവികയ്ക്ക് ഒരുപാട് ആരാധകരുണ്ട്.
2013ല്‍ നടന്‍ മുകേഷിനെ ദേവിക വിവാഹം കഴിച്ചതും വലിയ വാര്‍ത്തയായിരുന്നു. മലയാളി പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് നടൻ മുകേഷിന്റേയും നർത്തകി മേതിൽ ദേവികയുടേയും വേർപിരിയൽ വാർത്ത ശ്രവിച്ചത്. എട്ട് വർഷത്തെ വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത് . മേതിൽ ദേവികയാണ് വേർപിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെ ആളുകള്‍ തന്റെ പേഴ്‌സണല്‍ ജീവിതത്തെ കുറിച്ച് പറയുന്നതിനെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണി ദേവിക ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍.

മുകേഷുമായി പിരിയുകയാണെന്നത് ഉറച്ചതീരുമാനമാണെന്ന് മേതില്‍ ദേവിക അഭിമുഖത്തില്‍ പറഞ്ഞു.
ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നെ മാറ്റമില്ല. ഒരു തീരുമാനമെടുക്കുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ബാക്കി കാര്യങ്ങളൊക്കെ നിയമനപരമായി നടക്കും. എന്റെ തീരുമാനം ഞാന്‍ അറിയിച്ച് കഴിഞ്ഞു. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാനൊരു ഡാന്‍സര്‍ എന്ന നിലയില്‍ ഒരുപാട് ജോലി ചെയ്തിട്ടുള്ളൊരു വ്യക്തിയാണ്. അതിനൊന്നും കിട്ടാത്തൊരു പബ്ലിസിറ്റിയായിരുന്നു ഞങ്ങള്‍ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ കിട്ടിയത്. അത് ഞാനൊരു നര്‍ത്തകിയായതുകൊണ്ടൊന്നുമല്ല, ഒരു നടനും നടന്റെ ഭാര്യയുമായതുകൊണ്ടാണ്. പിരിയുകയാണെന്ന് പറഞ്ഞതിന് പിന്നാലെ വലിയ പത്രങ്ങളൊക്കെ ഒരു ഇന്റര്‍വ്യു ഉടന്‍ വേണമെന്ന് പറഞ്ഞ് വിളിച്ചിരുന്നു.

നൃത്തത്തിനെ കുറിച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്നായിരിക്കും പറയുക. എനിക്കറിയാം നൃത്തത്തിനെ കുറിച്ച് മാത്രമേ സംസാരിക്കുവെന്ന്, പക്ഷെ ആളുകള്‍ വിചാരിക്കുക ഞാന്‍ സംസാരിക്കാന്‍ പോകുന്നത് എന്റെ പേഴ്‌സണല്‍ കാര്യത്തെ കുറിച്ചുകൂടിയാണെന്ന്. ആ ഒരു സാഹചര്യത്തിന്റെ അഡ്‌വാന്റേജ് മാധ്യമങ്ങള്‍ കൂടി ഏറ്റെടുക്കുകയാണ്. പക്ഷെ അതിനുപോലും ഞാന്‍ നിന്നുകൊടുത്തില്ല.എനിക്ക് തോന്നുന്നത് വളരെ വിചിത്രമായ എന്തോ ആയിട്ടാണ് റിലേഷന്‍ഷിപ്പിനെ ആളുകള്‍ നോക്കികാണുന്നത്.

അതിലും വിചിത്രമായിട്ടാണ് ചുറ്റുമുള്ള ആളുകള്‍ അതിനെ നോക്കുന്നത്. എന്നോട് എല്ലാവരും ചോദിക്കാറുള്ളത്, പാലക്കാടാണോ ട്രിവാന്‍ഡ്രമാണോയെന്നാണ്. എന്നാല്‍ എനിക്കത് കേള്‍ക്കുമ്പോള്‍ അത് ഭയങ്കര ബുദ്ധമുട്ടാണ്. ഞാന്‍ പലയിടങ്ങളിലുമാണ്, ഇന്ന് കോഴിക്കോടാണേല്‍ നാളെ കാലടിയില്‍ ഞാന്‍ പഠിക്കുന്നിടത്താണ്. ഞാന്‍ ട്രിവാന്‍ഡ്രത്താണെന്ന് പറഞ്ഞാല്‍ ആളുകള്‍ അടുത്ത നിഗമനത്തിലെത്തും, ഞാന്‍ ട്രിവാന്‍ഡ്രത്ത് എവിടെയാണെന്ന്. ഞാന്‍ ഞങ്ങളുടെ വീട്ടിലാണെന്ന് പറയും, അപ്പോള്‍ അദ്ദേഹം എവിടെയെന്നാണ് അടുത്തത്, അദ്ദേഹം ഇടയ്ക്ക് വന്ന് പോകും, ഞാനും ഇടയ്ക്ക് വന്ന് പോകും. അപ്പോള്‍ നിങ്ങള്‍ കാണാറുണ്ടോ എന്ന് ചോദിക്കും, ഇടയ്‌ക്കൊക്കെ
കാണാറുണ്ട്. അതുകൊണ്ടൊന്നും ശരിയായില്ല.

എന്നെ സംബന്ധിച്ച് ഇതൊരു ആര്‍ട്ട് ഫൗണ്ടേഷനാണ്, താമസിക്കാന്‍ പോലുമുണ്ടാക്കിയ വീടല്ല. കല പറഞ്ഞുകൊടുക്കാനും വര്‍ക്ക്‌ഷോപ്പുകള്‍ നടത്താനുമൊക്കെയുള്ള സ്ഥലമായിട്ടാണ് ഞങ്ങള്‍ വീടുണ്ടാക്കിയത്. നമ്മുടെ തീരുമാനങ്ങളും വീടുമായിട്ട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എനിക്കറിയില്ല. കാണുമ്പോള്‍ അദ്ദേഹം വളരെ മാന്യമായ വര്‍ക്ക് ചെയ്യുന്നു. ഞാന്‍ എന്റേത് ചെയ്യുന്നു. ചില കാര്യങ്ങള്‍ പറയുന്നു, ചിലത് പറയുന്നില്ല. എനിക്ക് തോന്നുന്നത്, ഭാര്യാഭര്‍ത്താക്കന്മാരായിരിക്കുന്ന അതേ ഐക്യം അതിന്ന് പുറത്തുവന്നാലും ഇരുവര്‍ക്കുമുണ്ടാകണമെന്നാണ്. അതിന് രണ്ടുപേരും വിചാരിക്കണം, ഒരാള്‍ മാത്രമല്ല, രണ്ടുപേര്‍ക്കും അതിന്റെ പക്വത വേണം.

ആളുകള്‍ ഞാന്‍ പാലക്കാടാണോ ട്രിവാന്‍ഡ്രത്താണോയെന്ന് നോക്കിയാണ് എന്നെ ഡിഫൈന്‍ ചെയ്യുന്നത്. പാലക്കാടും ട്രിവാന്‍ഡ്രത്തും ഇരുന്നാണോ മേതില്‍ ദേവിക ഡിഫൈന്‍ ചെയ്യപ്പെടുന്നത്. ഞാന്‍ ചെയ്യുന്ന ഒരുപാട് വര്‍ക്കുകളുണ്ട്, അതിനെ കുറിച്ച് ആര്‍ക്കും ഒന്നുമില്ല.ഞാന്‍ പെരുമാറുന്ന സര്‍ക്കിള്‍ എന്നുപറയുന്നത് ആര്‍ട്ടിസ്റ്റുകളുമായാണ്. അവര്‍ക്കെന്നെ നന്നായിട്ടറിയാം. ഒരുപക്ഷെ മറ്റുള്ള ആളുകള്‍ക്ക് എന്നെ അറിയുന്നത് 2013ന് ശേഷമായിരിക്കാം. അതിന്റെ അര്‍ത്ഥം അതുവരെ ഞാനില്ലെന്ന് അല്ലല്ലോ.

ചിലര്‍ പറയും മുകേഷ് കാരണം ഞാന്‍ ഫേമസ് ആയന്നൊക്കെ, അതിനൊക്കെ എന്താ മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഞാനിതൊന്നും കേള്‍ക്കാറില്ല, എന്നോട് വല്ലവരും വന്ന് പറയാറാണ്.
എനിക്ക് ആദ്യം നാഷണല്‍ അവാര്‍ഡ് കിട്ടുന്നത് 2007ലാണ്, അദ്ദേഹത്തെ ഞാന്‍ 2013ലാണ് കല്യാണം കഴിച്ചത്. 2002ല്‍ കേന്ദ്രത്തില്‍ നിന്ന് എനിക്ക് ജൂനിയര്‍ ഫെലോഷിപ്പും കിട്ടി. 2008 മറ്റൊരു നാഷണല്‍ അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം ഈ പ്രശ്‌നങ്ങളുടെ എല്ലാം ഇടയില്‍ എനിക്ക് സ്റ്റേറ്റ് അവാര്‍ഡും കിട്ടി. ആളുകളോട് എന്താ പറയേണ്ടത്,’ മേതില്‍ ദേവിക പറയുന്നു.

ABOUT METHIL DEVIKA

Continue Reading
You may also like...

More in Malayalam

Trending

Recent

To Top