നിങ്ങള്‍ കരുതുന്നത് അല്ല സത്യം , പ്രണവുമായും ദുല്‍ഖറുമായി ഒന്നും എനിക്ക് വലിയ സൗഹൃദം ഇല്ല; ഇന്റസ്ട്രിയില്‍ ഏറ്റവും അടുപ്പം തോന്നിയത് ആ ഒരാളോട് ; സിദ്ധിഖിന്റെ മകന് ഷഹീന് സിദ്ദഖ് പറയുന്നു !
നിങ്ങള്‍ കരുതുന്നത് അല്ല സത്യം , പ്രണവുമായും ദുല്‍ഖറുമായി ഒന്നും എനിക്ക് വലിയ സൗഹൃദം ഇല്ല; ഇന്റസ്ട്രിയില്‍ ഏറ്റവും അടുപ്പം തോന്നിയത് ആ ഒരാളോട് ; സിദ്ധിഖിന്റെ മകന് ഷഹീന് സിദ്ദഖ് പറയുന്നു !
നിങ്ങള്‍ കരുതുന്നത് അല്ല സത്യം , പ്രണവുമായും ദുല്‍ഖറുമായി ഒന്നും എനിക്ക് വലിയ സൗഹൃദം ഇല്ല; ഇന്റസ്ട്രിയില്‍ ഏറ്റവും അടുപ്പം തോന്നിയത് ആ ഒരാളോട് ; സിദ്ധിഖിന്റെ മകന് ഷഹീന് സിദ്ദഖ് പറയുന്നു !
മലയാളത്തിലെ സൂപ്പർ താരങ്ങൾ തമ്മിൽ എക്കാലവും ഒരു നല്ല സൗഹൃദം നിലനില്‍ക്കുന്നുണ്ട്. മമ്മൂട്ടി മോഹന്‍ലാല്‍, ശ്രീനിവാസന്, സുരേഷ് ഗോപി, ജയറാം, സിദ്ധിഖ്, ലാല്‍ തുടങ്ങി പഴയ ജനറേഷനിലുള്ളവര്‍ എല്ലാം നല്ലൊരു സൗഹൃദം ഇന്നും കത്ത് സൂക്ഷിക്കുന്നുണ്ട്. ഇവരുടെ മക്കളും ഇന്റസ്ട്രിയിലേക്ക് വന്ന് കഴിഞ്ഞു. എന്നാല്‍ അച്ഛന്മാര് തുടര്‍ന്ന് ഇരുന്ന സൗഹൃദം മക്കളിൽ എത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ് .
താരങ്ങളുടെ മക്കൾ ആകുമ്പോൾ ഇവർ തമ്മിൽ നല്ല പരിചയവും സൗഹൃദം ഒക്കെ കാണും എന്നാണ് ആരാധകർ കരുതുന്നത് . എന്നാൽ അത് അങ്ങനെയല്ല എന്ന പറയുകയാണ് സിദ്ധിഖിന്റെ മകന് ഷഹീന്
കാണുമ്പോള്‍ എല്ലാം പലരും ചോദിയ്ക്കും, വാപ്പയുമായി മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എല്ലാം നല്ല ബന്ധമല്ലേ, അപ്പോള്‍ അവരുടെ മക്കളായ നിങ്ങളും ഒന്നിച്ച് വളര്ന്നവരായിരിക്കില്ലേ, സുഹൃത്തുക്കളായിരിക്കില്ലേ എന്ന്. എന്നാല്‍ നിങ്ങള്‍ കരുതുന്നത് പോലെ അല്ല. ഞങ്ങള്‍ തമ്മില്‍ വലിയ സൗഹൃദം ഇല്ല എന്നത് തന്നെയാണ് സത്യം.
എന്നിരുന്നാലും ഇന്റസ്ട്രിയില്‍ ഏറ്റവും അടുപ്പം തോന്നിയത് മുകേഷ് അങ്കിളിന്റെ മകന് ശ്രാവണും ആയിട്ടാണ്. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ സ്കൂളില്‍ ശ്രാവണ്‍ ജോയിന്‍ ചെയ്തത്. പ്ലസ് ടു വരെ ഞങ്ങള്‍ ഓന്നിച്ച് ഉണ്ടായിരുന്നു.
ദുല്‍ഖര്‍ സല്‍മാനെ ഞാന്‍ ആദ്യമായി കാണുന്നത് അദ്ദേഹത്തിന്റെ കല്യാണ റിസപ്ഷന് വച്ചിട്ടാണ്. അതിന് മുന്‍പ് കണ്ടിട്ടേയില്ല. സിസിഎല്ലിന്റെ ഒരു ഫുട്ബോള്‍ മാച്ചിന് ഇടയിലാണ് പ്രണവിനെ ആദ്യമായി കണ്ടത്. കണ്ടു അത്രമാത്രം, വലിയ കോണ്ടക്ട്സ് ഒന്നും തമ്മിലില്ല. പിന്നെ അടുപ്പം സുരേഷ് ഗോപി അങ്കളിന്റെ മകന് ഗോകുല്‍ സുരേഷും, ജയറാം അങ്കിളിന്റെ മകന് കാളിദാസ് ചേട്ടനും ആയിട്ടാണ്. അതും ചെറുപ്പത്തിലുള്ള ബന്ധമല്ല. ഞങ്ങള്‍ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ഒരു ബന്ധമാണ്. അല്ലാതെ കുഞ്ഞുന്നാള് മുതല്‍ ഒരുമിച്ച് കളിച്ചവരല്ല- ഷഹീന് പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...