Malayalam
കാവ്യാ മാധവന് മാത്രം കിട്ടുന്ന ആനുകൂല്യമല്ല; ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും അഡ്വ. മുഹമ്മദ് ഷാ!
കാവ്യാ മാധവന് മാത്രം കിട്ടുന്ന ആനുകൂല്യമല്ല; ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും അഡ്വ. മുഹമ്മദ് ഷാ!
നടി ആക്രമിക്കപ്പെട്ട കേസിലെ തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയകാലാവധി ഇന്ന്
അവസാനിക്കുകയാണ്. കേസില്‍ കൂടുതല്‍ വെല്‍പ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് പുനരന്വേഷണത്തിന് കാലാവധി നീട്ടി നല്‍കിയത്. കേസില്‍ പുനരന്വേഷണത്തിന് കൂടുതല്‍ സമയം തേടാനൊരുങ്ങി പ്രോസിക്യൂഷന്‍. വിചാരണക്കോടതിയോടാകും പ്രോസിക്യൂഷന്‍ കൂടുതല്‍ കൂടുതല്‍ സമയം ചോദിക്കുക. ഏപ്രില്‍ 18നാകും ഇനി കോടതി കേസ് പരിഗണിക്കുക.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനില്‍ക്കുന്നത്. താരത്തെ ഏത് നിമിഷവും ചോദ്യം ചെയ്തേക്കാമെന്ന റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ച തർക്കം മൂലം ഇത് നീണ്ടുപോവുകയാണ് ചെയ്യുന്നത്. വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന നിലപാടില്‍ കാവ്യ ഉറച്ച് നില്‍ക്കുമ്പോള്‍ അന്വേഷണ സംഘം ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല.
എന്നാല്‍ സാക്ഷിയെന്ന നിലയില്‍ കാവ്യ നിശ്ചയിക്കുന്ന സ്ഥലത്ത് തന്നെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് അഡ്വ. മുഹമ്മദ് ഷാ ഉള്‍പ്പടേയുള്ള നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. സാക്ഷി എന്ന നിലയിൽ കാവ്യ മാധവനെ വിളിച്ചു വരുത്താൻ പൊലീസിന് അധികാരമില്ലെന്നാണ് മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റ് ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നത്.
ഒരു കേസിന്റെ അന്വേഷണത്തിനായി പൊലീസ് ആരെ വിളിച്ചാലും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് പോയി മൊഴികൊടുക്കാന്‍ ആളുകള്‍ ബാധ്യസ്ഥരാണ്. ക്രിമിനൽ നിയമം, വകുപ്പ്160, ഉപവകുപ്പ് 1 പ്രകാരമാണ് നോട്ടീസ് കൊടുക്കുന്നത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലിനായി വിളിക്കുന്നയാള്‍ 15 വയസ്സിന് താഴെയുള്ള കുട്ടിയോ 65 വയസ്സിന് മുകളിലുള്ള മുതിർന്നവരോ മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരോ സ്ത്രീകളോ ആണെങ്കില്‍ നോട്ടീസ് കൊടുത്തതിന് ശേഷം വീട്ടീല്‍ പോയി മൊഴിയെടുക്കാനെ സാധ്യമാവുകയുള്ളുവെന്നും മുഹമ്മദ് ഷാ വ്യക്തമാക്കുന്നു.
about dileep
