Malayalam
ഞാന്‍ എപ്പോഴും സ്നേഹിക്കുന്നത് അദ്ദേഹത്തെ; അവനെ വിവാഹം കഴിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’; ആലിയ ഭട്ട് അന്ന് പറഞ്ഞിരുന്ന പ്രണയനായകന് ഇതാണ്!
ഞാന്‍ എപ്പോഴും സ്നേഹിക്കുന്നത് അദ്ദേഹത്തെ; അവനെ വിവാഹം കഴിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’; ആലിയ ഭട്ട് അന്ന് പറഞ്ഞിരുന്ന പ്രണയനായകന് ഇതാണ്!
കാത്തിരിപ്പുക്കൾക്ക് വിരമിട്ടുകൊണ്ട് ഇന്ന് ആ താരവിവാഹംനടക്കുകയാണ്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരാവുകയാണ് . ഒരാഴ്ചയോളമായി വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളാണ് നടന്ന് കൊണ്ടിരുന്നത്. സിനിമയിലെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമൊക്കെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേ സമയം താരങ്ങളെ കുറിച്ചുള്ള രസകരമായ കഥകളാണ് വീണ്ടും പ്രചരിക്കുന്നത്.
ആദ്യമൊക്കെ രണ്‍ബീറും ആലിയയും പ്രണയകഥ മറച്ച് വെച്ചിരുന്നു. പിന്നീട് പൊതുവേദിയില്‍ ഒരുമിച്ച് എത്തി യതോടെയാണ് പ്രണയകഥ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തന്റെ പ്രണയത്തെ കുറിച്ച് ആലിയ ഒന്നിലധികം തവണ വെളിപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യംകോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് രണ്‍ബീര്‍ കപൂറിനെ വിവാഹം കവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ആലിയ ഭട്ട് പറഞ്ഞത്. ഈ പരിപാടിയില്‍ ആദ്യമായി പങ്കെടുത്തതായിരുന്നു ആലിയ.
മൂന്ന് നടന്മാരുടെ പേരുകള്‍ പറഞ്ഞ് അതില്‍ ആരെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു അവതാരകനായ കരണ്‍ ജോഹര്‍ ചോദിച്ചത്. ഒടുവില്‍ രണ്‍ബീറിനെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നുള്ള മറുപടി നടി നല്കി
. പില്ക്കാലത്ത് അത് സത്യമായി മാറുകയായിരുന്നു.ആലിയയുടെ അരങ്ങേറ്റ സിനിമയായ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ ന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴും രണ്‍ബീറിനെ കുറിച്ച് പറഞ്ഞിരുന്നു. ഞാന്‍ എപ്പോഴും സ്നേഹിക്കുന്നത് രണ്‍ബീറിനെയാണ്. ബര്‍ഫിയ്ക്ക് ശേഷം അദ്ദേഹത്തെ കൂടുതലായി സ്നേഹിക്കാന്‍ തുടങ്ങി. അതിനാല്‍ അദ്ദേഹം എന്റെ ഏറ്റവും വലിയ ക്രഷ് ആണ്. എപ്പോഴും അദ്ദേഹം എന്റെ ക്രഷ് ആയി തുടരുമെന്നും ആലിയ പറഞ്ഞിരുന്നു.
കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ രണ്ടാമത് വന്നപ്പോഴും രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആലിയ ഭട്ട് പറഞ്ഞു. ‘അദ്ദേഹത്തോട് ശരിക്കും ആരാധനയാണ്. ഇപ്പോഴും അവനെ വിവാഹം കഴിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്നും നടി പറഞ്ഞു. രണ്‍ബീറിനോട് എത്രത്തോളം സ്നേഹമുണ്ടെന്ന് അന്ന് ആലിയയുടെ വാക്കുകളിലൂടെയും കണ്ണിലൂടെയും കാണാമായിരുന്നു.
about aliya bhatt
