തിയേറ്റർ ഇളക്കി മറിയ്ക്കാൻ ബീസ്റ്റ്! വിജയുടെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററായിരിക്കുമോ ചിത്രം ? പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം വിജയ് ചിത്രം ബീസ്റ്റ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് വിജയ്ക്ക് രാശിയുള്ളതല്ലേ എന്നാണ് പ്രേക്ഷകരുടെ സംശയം.
വിജയുടെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററായിരിക്കും ബീസ്റ്റ് എന്ന പ്രതികരണവുമായി ആദ്യ ഷോ കണ്ടിടറങ്ങിയ ചില പ്രേഷകർ രംഗത്തെത്തുമ്പോഴും ചിത്രം നിരാശപ്പെടുത്തിയെന്നാണ് മറ്റൊരു വിഭാഗം പ്രതികരിക്കുന്നത്.
വിജയ് എന്ന നടന്റെ കഴിവിനെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സംവിധായകൻ നെൽസണ് സാധിച്ചില്ലെന്ന് ട്വിറ്ററിൽ ഒരു പ്രേഷകൻ കുറിച്ചു. അതേസമയം കോമഡിയും ആക്ഷനും നിറഞ്ഞ എന്റർടെയ്നറാണെന്നും വിജയ് തകർത്തെന്നുമാണ് മറ്റൊരു പ്രേഷകൻ പ്രതികരിച്ചത്. ചിത്രം വിജയ് യുടെ വൺമാൻ ഷോ ആണെന്ന് പ്രതികരിക്കുന്നവരുമുണ്ട്.
പൂജ ഹെഗ്‌ഡെ, സെൽവരാഘവൻ, അപർണ്ണ ദാസ്, യോഗിബാബു, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്
വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബീസ്റ്റ് ഒരു വിഷുക്കൈനീട്ടമെന്നോണം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍ വലിയ ആവേശത്തില്‍ തീയേറ്ററുകളിലേക്കെത്തിയ ബീസ്റ്റ് ഫാന്‍സിനെപ്പോലും നിരാശപ്പെടുത്തുകയായിരുന്നു.
ഈ നിലയിലാണ് പോക്ക് എങ്കിൽ ചിത്രം ആദ്യ ദിനം ബോക്സോഫീസിൽ എത്ര കളക്ഷൻ നേടുമെന്നതും ചർച്ചയായി കഴിഞ്ഞു. 350 ഓളം ഫാൻസ് ഷോകളാണ് കേരളത്തിലും ഒരുക്കിയിരുന്നത്. മികച്ച ദൃശ്യവിരുന്നാകും ബീസ്റ്റ് പ്രേക്ഷകർക്ക് നൽകുക എന്ന പ്രതീക്ഷയിലായിരുന്നു വിജയ് ആരാധകരെങ്കിലും പ്രതീക്ഷ കാക്കാൻ വിജയ്ക്ക് സാധിക്കാതെ പോവുകയായിരുന്നു.
കുവൈറ്റിലും ഖത്തറിലും ഇസ്ലാമിക തീവ്രവാദവും വയലൻസും കാരണം ബീസ്റ്റിന് വിലക്ക്ഏ ർപ്പെടുത്തിയിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറിലും വയലൻസ് നിറഞ്ഞിരുന്നു. തമിഴ്നാട്ടിലെ തന്നെ ചില മുസ്ലീം സംഘടനകളും ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
അതേസമയം ചിത്രം തീയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ അണിയറപ്രവർത്തകർ രണ്ട് പുതിയ ടീസറുകളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭാഷണങ്ങൾ ഇല്ലാത്ത ഒരു ടീസറും ഇതോടൊപ്പം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വെടിയുണ്ടകൾ പായുന്നതിന്റെയും കത്തി വീശുന്നതിന്റെയുമൊക്കെ ശബ്ദങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരുന്നത്. വൻ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ പ്രേക്ഷകർക്ക് നിരാശരായി മടങ്ങേണ്ടി വന്നു.
