Malayalam
ആ സിനിമയില്‍ ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ എന്റെ ഭാഗത്തു നിന്നും മമ്മൂട്ടിക്ക് പരുക്കേല്‍ക്കുന്ന തരത്തിലൊരു തെറ്റ് പറ്റിയിരുന്നു ; ഞാന്‍ ആക്കെ വിറച്ചു പോയി ; വെളിപ്പെടുത്തി മോഹന്‍ അയിരൂർ!
ആ സിനിമയില്‍ ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ എന്റെ ഭാഗത്തു നിന്നും മമ്മൂട്ടിക്ക് പരുക്കേല്‍ക്കുന്ന തരത്തിലൊരു തെറ്റ് പറ്റിയിരുന്നു ; ഞാന്‍ ആക്കെ വിറച്ചു പോയി ; വെളിപ്പെടുത്തി മോഹന്‍ അയിരൂർ!
ബിഗ് സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മോഹന്‍ അയിരൂർ. നാടകത്തിലൂടെ അഭിനയത്തിലെത്തിയ മോഹന്‍ പിന്നീട് സിനിമയിലും സീരിയലിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു. മമ്മൂട്ടി നായകനായ ക്രോണിക് ബാച്ചിലറിലെ മോഹന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷന്‍ രംഗത്തിനിടെയുണ്ടായൊരു അപകടത്തെക്കുറിച്ച് മോഹന്‍ മനസ് തുറക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ
എന്നെയൊന്ന് നന്നാക്കാം എന്നൊരു ചിന്ത അദ്ദേഹത്തിന് ഉള്ളത് പോലെയായിരുന്നു. ഒരു ദിവസം ബ്രേക്കിനിടെ എന്റെ ജീവിത കഥ മൊത്തം പറയിച്ചു. എന്നിട്ട് പറഞ്ഞു, സിനിമയിലേക്ക് വരുന്നതിന് മുമ്പുള്ള എന്റെ ജീവിതവുമായി ഒരുപാട് സാമ്യമുണ്ട്് നിന്റെ ജീവിത്തിനെന്ന്. എനിട്ട് പറഞ്ഞു, നീ കയറി വന്നിരിക്കുന്നത് പുലി മടയിലേക്കാണെന്ന്. ഞാനും കരുതി ശരിയാണെന്ന്. അദ്ദേഹം പുലിയാണെന്ന് എന്നോട് പലരും പറഞ്ഞിരുന്നു. പിന്നെ രണ്ട് ദിവസം കഴിഞ്ഞ് എന്നെ കണ്ടപ്പോള്‍ അദ്ദേഹം വിളിപ്പിച്ചു. നിന്നോട് പുലിമട എന്ന് പറഞ്ഞത് ഞാന്‍ പുലിയാണെന്നല്ല. മുകേഷ്, ലാലു അലക്സ്, ഹരിശ്രീ അശോകന്, ഇന്നസെന്റ്, രംഭ, ഇന്ദ്രജ തുടങ്ങി മലയാള സിനിമയിലെ പ്രഗല്ഭരുടെ ഇടയിലേക്ക് വരുന്നത് കൊണ്ടാണെന്ന് പറഞ്ഞു.
ഈ മനുഷ്യന് എനിക്ക് ഈ വിശദീകരണം തരേണ്ട ആവശ്യമില്ല. അദ്ദേഹം വലിയൊരു മനുഷ്യനാണ്. വളരെ ജെനുവിനാണ്. ഒരു ദിവസം ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ എന്റെ ഭാഗത്തു നിന്നും അദ്ദേഹത്തിന് പരുക്കേല്‍ക്കുന്ന തരത്തിലൊരു തെറ്റ് പറ്റിയിരുന്നു. എന്റെ കൈയ്യിന്റെ ഇടയില്‍ അദ്ദേഹത്തിന്റെ കഴുത്ത് വെച്ച് ഞെക്കുന്നതായിരുന്നു. റിഹേഴ്സലില്‍ പറഞ്ഞത് ചെറുതായൊന്ന് ജെര്‍ക്ക് ചെയ്താല്‍ മതി ബാക്കി അദ്ദേഹം ശരിയാക്കി കൊള്ളും എന്നായിരുന്നു. രണ്ട് തവണ റിഹേഴ്സല്‍ ചെയ്തപ്പോഴും അത് ശരിയായിരുന്നു. എന്നാല്‍ ടേക്ക് വന്നപ്പോള്‍ ഒറ്റ ഞെക്ക് വച്ചു കൊടുത്തു. മലയാളത്തിലെ മഹാനടന്റെ കഴുത്ത് ഞെരിച്ചുവെന്ന് പറയുന്ന അണ്‍പ്രൊഫഷണലായ കാര്യം. അദ്ദേഹത്തിന് വേദനിക്കുകയും തിരിഞ്ഞു നില്‍ക്കുകയും ചെയ്തു. ഈ സമയം ജോര്‍ജ് വന്ന് വേദനക്കുള്ള സ്പ്രേ അടിച്ചു.
200 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മുകേഷ് അടക്കമുള്ള സീനിയര്‍ താരങ്ങളുമുണ്ട് ചുറ്റിനും. സിദ്ധീഖ് സാറിനൊന്നും അനക്കമില്ല. എനിക്ക് ആരേയും ഫേസ് ചെയ്യാന്‍ പറ്റുന്നില്ല. ഇതിനിടെ ഒരു അസോസിയേറ്റ് വന്നിട്ട് ചേട്ടന്റെ ചീട്ട് കീറിയെന്ന് പറഞ്ഞു. സത്യമാണ്. തിരിഞ്ഞു വരുന്ന മമ്മൂക്ക എന്തും പറയും. എന്തും പറയാനുള്ള സ്ഥാനമുള്ള മനുഷ്്യനാണ്. ഞാനാണെങ്കില്‍ വെറും തൃണം. മമ്മൂക്ക തിരിഞ്ഞ് വരികയാണ്. ഞാന്‍ അന്ന് ആദ്യമായി വിറച്ചു. അഭിനയിക്കാനല്ല, ജീവിക്കാന്‍ വേണ്ടി. അടുത്ത് വന്നതും എന്റെ തോളില്‍ കയ്യിട്ട് പറഞ്ഞു, എടാ നീ അടിക്കുന്നത് മമ്മൂട്ടിയെയാണ്. മമ്മൂട്ടിയെ അല്ല കഥാപാത്രത്തെയാണ് അടിക്കേണ്ടത്. സ്റ്റണ്ടിനകത്ത് ടൈമിംഗ് തെറ്റിയാല്‍ നീയെന്നോ ഞാനെന്നോ ഇല്ല. ടൈമിംഗ് ആണ് പ്രധാനം. ആ സിദ്ധീഖേ തുടങ്ങാം എന്നും പറഞ്ഞു.
അദ്ദേഹം അങ്ങനൊരു കമന്റിട്ടില്ലായിരുന്നുവെങ്കില് അവിടെയുണ്ടായിരുന്ന എല്ലാവരും കൂടെ എന്നെ പൊങ്കാലയിട്ടേനെ. എന്റെ പേഴ്്സണാലിറ്റിയെ തന്നെ അത് ബാധിക്കുമായിരുന്നു. അങ്ങനെ എന്നെ സേവ് ചെയ്ത് ഒരു മനുഷ്യനെ പറ്റി ഞാന്‍ മരണം വരെ പറയും. അദ്ദേഹത്തെ പുകഴ്ത്തിയിട്ട് സിനിമ കിട്ടാനൊന്നുമല്ല അത്. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ വെറും സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.
about mohanan
