Connect with us

ദിലീപ് കള്ളനെങ്കിൽ ഏതോ ഒരു പെരുംകള്ളൻ കോടതിയിലുണ്ട്, അതുകൊണ്ടാണല്ലോ ദിലീപിന് തെളിവ് നശിപ്പിക്കാൻ ഇത്രയേറെ സഹായങ്ങൾ ലഭിച്ചത്; സംശയങ്ങൾക്കുള്ള ഉത്തമ മറുപടിയുമായി സംവിധായകൻ ബൈജു കൊട്ടാരക്കര!

Malayalam

ദിലീപ് കള്ളനെങ്കിൽ ഏതോ ഒരു പെരുംകള്ളൻ കോടതിയിലുണ്ട്, അതുകൊണ്ടാണല്ലോ ദിലീപിന് തെളിവ് നശിപ്പിക്കാൻ ഇത്രയേറെ സഹായങ്ങൾ ലഭിച്ചത്; സംശയങ്ങൾക്കുള്ള ഉത്തമ മറുപടിയുമായി സംവിധായകൻ ബൈജു കൊട്ടാരക്കര!

ദിലീപ് കള്ളനെങ്കിൽ ഏതോ ഒരു പെരുംകള്ളൻ കോടതിയിലുണ്ട്, അതുകൊണ്ടാണല്ലോ ദിലീപിന് തെളിവ് നശിപ്പിക്കാൻ ഇത്രയേറെ സഹായങ്ങൾ ലഭിച്ചത്; സംശയങ്ങൾക്കുള്ള ഉത്തമ മറുപടിയുമായി സംവിധായകൻ ബൈജു കൊട്ടാരക്കര!

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടയിൽ , അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസ് വിചാരണക്കോടതിക്ക് മുമ്പാകെ ഹാജരാകുന്നുവെന്ന വാർത്ത വന്നതിന്റെ പശ്ചാത്തലത്തില്‍ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കവേ സംവിധായകൻ ബൈജു കൊട്ടാരക്കര പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കോടതി പോലും ഈ വിഷയത്തില്‍ പ്രതിഭാഗത്ത് നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ അതിനകത്ത് ഒരു അതിശയോക്തിയും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വിചാരണക്കോടതി എന്ത് കാര്യത്തിനാണ് ബൈജു പൌലോസിനെ വിളിച്ച് വരുത്തുന്നത്. വാർത്തകള്‍ പുറത്ത് പോവാനും ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് പോവാനുമൊക്കെ നൂറ് വഴികള്‍ വേറെയുമുണ്ടല്ലോയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

സായി ശങ്കർ ഈ വിവരങ്ങള്‍ എവിടെയൊക്കെ എടുത്ത് കൊടുത്തുവെന്ന് ആർക്കറിയാം. അദ്ദേഹത്തിന്റെ ഭാര്യയുടെ കംപ്യൂട്ടറിനകത്ത് ഈ വിവരങ്ങള്‍ ഇല്ലേ. അയാളുടെ ഹാർഡ് ഡിസ്കിലും പെന്‍ഡ്രൈവിലുമില്ലേ. അയാള്‍ അയാളുടെ സുഹൃത്തുക്കളുടെ കയ്യില്ലോ മറ്റ് എവിടെയെല്ലാമോ കൊടുത്തിരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ഏതെല്ലാം വഴിക്ക് വേണമെങ്കില്‍ ഇതെല്ലാം വെളിയില്‍ വരാം.

ഇക്കാര്യങ്ങളൊക്കെ പുറത്ത് വരേണ്ടത് തന്നെയാണ്. ഈ നാട്ടില്‍ എന്തൊക്കെ വൃത്തികേടുകളും കൊള്ളരുതായ്മകളുമാണ് നടക്കുന്നതെന്ന് ജനം അറിയണം. ഈ രേഖകളൊക്കെ ദിലീപിന് എടുത്ത് കൊടുത്തത് ഏത് കള്ളനാണ്. കോടതിയില്‍ നിന്നും ഈ രേഖകള്‍ പുറത്ത് പോകണമെങ്കില്‍ നിയമത്തെ വെല്ലുവിളിക്കുന്ന ഏതെങ്കിലും ആളുകള്‍ അവിടെ ഉണ്ടായിരിക്കണമല്ലോ. അങ്ങനെയാണ് ഇത് പുറത്ത് പോയതെങ്കില്‍ അത് അറിയാനുള്ള ബാധ്യത ഇവിടുത്തെ ജനത്തിനും സർക്കാറിനുമുണ്ട്. ഞങ്ങളൊക്കെ ശുദ്ധരാണങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ കോടതിയിലേക്ക് വിളിച്ച് വരുത്തേണ്ട ആവശ്യമില്ലായെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

വിവരങ്ങള്‍ കോടതിയില്‍ നിന്നും പുറത്തേക്ക് പോയി എന്ന് തന്നെയാണ് നമ്മള്‍ മനസ്സിലാക്കുന്നത്. അത് സായി ശങ്കർ നശിപ്പിച്ച് കളഞ്ഞ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇനി ആരാണ് അത് ദിലീപിന് കൈമാറിയതെന്നാണ് കോടതി കണ്ടെത്തേണ്ടത്. അങ്ങനെ കോടതി ചെയ്താല്‍ അത് പൊലീസിനും കാര്യങ്ങള്‍ എളുപ്പമാകും. പത്രക്കാരിലേക്ക് എത്തി എന്നതിനേക്കാളും പ്രാധാന്യം കൊടുക്കേണ്ടത് അതിനല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

about dileep

More in Malayalam

Trending

Recent

To Top