Connect with us

ഞാന്‍ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്! ഇപ്പോൾ മദ്യപാനം നിർത്തി; ഒടുവിൽ ഗായത്രിയുടെ തുറന്ന് പറച്ചിൽ

Actress

ഞാന്‍ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്! ഇപ്പോൾ മദ്യപാനം നിർത്തി; ഒടുവിൽ ഗായത്രിയുടെ തുറന്ന് പറച്ചിൽ

ഞാന്‍ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്! ഇപ്പോൾ മദ്യപാനം നിർത്തി; ഒടുവിൽ ഗായത്രിയുടെ തുറന്ന് പറച്ചിൽ

ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്നും ട്രോളുകള്‍ നിരോധിക്കണമെന്നും നടി പറഞ്ഞതൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു. അതിന് പിന്നാലെ നിരവധി അഭിമുഖങ്ങളും താരം നൽകിയിരുന്നു.

ഇപ്പോഴിതാ മദ്യപാനം നിര്‍ത്തിയതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി.

‘ഞാന്‍ മദ്യപിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍, അത് ശരീരത്തിന് നല്ലതല്ല. അതുകൊണ്ടാണ് നിര്‍ത്തിയത്. എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ എല്ലാം വേണ്ടെന്ന് വെച്ചു. ഞാന്‍ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്’, ഗായത്രി പറഞ്ഞു.

കേന്ദ്രഭരണ പ്രദേശമായ മാഹി (മയ്യഴി)യുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ‘മാഹി’ എന്ന ചിത്രത്തിലെ നായികയാണ് ഗായത്രി. നവാഗതനായ സുരേഷ് കുറ്റ്യാടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനീഷ് ജി മേനോന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുഴുകുടിയനായ നായകനെ പ്രേമിക്കുന്ന മദ്യവിരോധിയായ നായികയാണ് ചിത്രത്തില്‍ ഗായത്രി. മാഹിയിലെ മദ്യത്തെ കുറിച്ചെല്ലാം സിനിമ പറയുന്നുണ്ട്.

Continue Reading
You may also like...

More in Actress

Trending

Recent

To Top