Malayalam
റൊംഗാലി ബിന്ദു ആഘോഷിക്കാന്‍ കാമുകനൊപ്പം ഗുവാഹത്തിയില്‍ ശ്രുതി ഹാസന് ; ചിത്രങ്ങൾ വൈറൽ
റൊംഗാലി ബിന്ദു ആഘോഷിക്കാന്‍ കാമുകനൊപ്പം ഗുവാഹത്തിയില്‍ ശ്രുതി ഹാസന് ; ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യയിലെ താര സുന്ദരിയാണ് ശ്രുതി ഹാസന്. തെലുങ്കു, ഹിന്ദി, തമിഴ് ഭാഷാ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായ താരം ഒരു മികച്ച ഗായിക കൂടിയാണ്. ഒരുപാട് സിനിമകളില്‍ താരം പാടിയിട്ടുണ്ട്.നടിയും കമല്‍ ഹാസന്റെ മകളുമായ ശ്രുതി ഹാസന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടിയുടെ പുതിയ ഫോട്ടോകളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താരത്തിന് വളരെ നാളുകള്‍ക്ക് മുന്‍പ് ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷേ, ബന്ധത്തില്‍ വിള്ളലുകള്‍ വന്നോടെ ഇരുവരും പിരിയുകയായിരുന്നു.ഇപ്പോള്‍ ശ്രുതിയുടെ കാമുകന് ശന്തനു ഹന്‍സാരിയാണ്.
ഇദ്ദേഹത്തൊടൊപ്പമുള്ള ഒരുപാട് ഫോട്ടോകളും തന്റെ പിറന്നാള്‍ദിന ആഘോഷത്തിന്റെ ഫോട്ടകോളും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ കാമുകന്റെ കൂടെ റൊംഗാലി ബിന്ദു ആഘോഷിക്കാന്‍ ഗുവാഹത്തിയില്‍ പോയതിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ഇത്തവണയും താരത്തിന് ഏറ്റവും പ്രിയപ്പെട്ട നിറമായ കറുപ്പ് വസ്ത്രത്തിലുള്ള വേഷം അണിഞ്ഞാണ് ശ്രുതി
ആഘോഷത്തിന് എത്തിയത്. ഈ വേഷപകര്‍ച്ചയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എന്താണെന്നല്ലേ.. പരമ്പരാഗത അസമീസ് സാരിയിലുള്ള പട്ടോര്‍ എന്ന വിഭാഗത്തില്‍ വരുന്ന സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. റൊംഗാലി ബിന്ദു ആഘോഷിക്കാന്‍ ഗുവാഹത്തിയില്‍ എത്തിയ ശ്രുതി, അവിടുത്തെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഈ സാരി ധരിച്ചത്.
സാരിയോടൊപ്പം നടി ധരിച്ച ആഭരണങ്ങളും വളരെ പ്രത്യേകതയുള്ളതാണ്. സാരിക്കൊപ്പം ജിമ്മിക്കിയും വളകളും മോതിരവും ശ്രുതി അണിഞ്ഞിരുന്നു. ആഘോഷത്തിനായി ഒരുങ്ങുന്ന വീഡിയോയും താരം ആരാധകര്്ക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്്. അതേസമയം, ‘ഗുവാഹത്തിയിലെ ഒരു സായാഹ്നം’ എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
about sruthi hasan
