Connect with us

രാമൻപിള്ളയുടെ വക്ര ബുദ്ധിയെ കടത്തി വെട്ടി ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം ;കാവ്യാ ഊരാക്കുടുക്കിലേക്ക് !

Malayalam

രാമൻപിള്ളയുടെ വക്ര ബുദ്ധിയെ കടത്തി വെട്ടി ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം ;കാവ്യാ ഊരാക്കുടുക്കിലേക്ക് !

രാമൻപിള്ളയുടെ വക്ര ബുദ്ധിയെ കടത്തി വെട്ടി ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം ;കാവ്യാ ഊരാക്കുടുക്കിലേക്ക് !

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളാണ് പുറത്ത് വരുന്നത് . കാവ്യായുടെ പങ്കിനെ കുറിച്ച് വെളിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിരിന്നു .ഇതോടെ കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ വന്നിരുന്നു . ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യാമാധവനെ വീട്ടില്‍ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. സൗകര്യമുള്ള മറ്റൊരു സ്ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു.

പ്രതികൾ താമസിക്കുന്ന വീട്ടിലെത്തി സാക്ഷിയെ ചോദ്യം ചെയ്യാനാകില്ലെന്ന നിലപാടിൽ ക്രൈംബ്രാഞ്ച്. ഇതോടെ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിനു ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവന് ആലുവ പൊലീസ് ക്ലബിൽ തന്നെ എത്തേണ്ടി വരും. കേസിലെ സാക്ഷിയാക്കി കണക്കാക്കുന്നതിനാൽ ആലുവയിലെ പത്മസരോവരം വീട്ടിൽ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്. കാവ്യയോട് സ്ഥലം നിർദ്ദേശിക്കാൻ ക്രൈംബ്രാഞ്ച് നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ പത്മസരോവരമെന്ന ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ കാവ്യ നിർദ്ദേശിച്ചത്.

സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു കാവ്യ. പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിർദേശിച്ചിട്ടില്ല. സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് ക്ലബിൽ തന്നെ ചോദ്യം ചെയ്യൽ വേണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ബാലചന്ദ്രകുമാറിനെ ഒഴിവാക്കാനാണ് കാവ്യയുടെ നീക്കം. അഭിഭാഷക ഉപദേശ്ത്തിന്റെ ഭാഗമാണ് ഇതും. അതുകൊണ്ടാണ് ക്രൈംബ്രാഞ്ചും കർശന നിലപാട് സ്വീകരിക്കുന്നത്. കാവ്യയെ കേസിൽ പ്രതിയാക്കാനുള്ള തെളിവ് കിട്ടിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഇന്നലെയാണു കാവ്യയോടു നേരിട്ടു ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശിച്ചിരുന്നത്. ബുധനാഴ്ച ഹാജരാകാമെന്നു കാവ്യ അറിയിക്കുകയായിരുന്നു. ഇതിനിടയിലാണു ചോദ്യം ചെയ്യൽ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടിൽ വേണമെന്ന ആവശ്യം ഭാര്യയായ കാവ്യ ഉന്നയിച്ചത്. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടി. ഹാജരാകേണ്ട സ്ഥലം കാവ്യയെ അറിയിക്കും.സഹകരിക്കാത്ത പക്ഷം എല്ലാം കോടതിയെ അറിയിക്കും. പുനരന്വേഷണം അട്ടിമറിക്കുന്നത് ദിലീപിന്റെ ഭാര്യയാണെന്നും അറിയിക്കും. ഇത് കേസിൽ നിർണ്ണായകമാകും. ശബ്ദരേഖാ തെളിവുകൾ കോടതിയിൽ നേരത്തെ തന്നെ ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടുണ്ട്. ദിലീപും കേസിൽ സംശയിക്കുന്ന മറ്റുള്ളവരും താമസിക്കുന്ന പത്മസരോരവത്തിലെ മൊഴി എടുപ്പ് അന്വേഷണത്തിന് ഗുണകരമല്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ എല്ലാ ദുരൂഹതയും മാറ്റാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. നടിയെ പീഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാര്യയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ കാര്യമായ തെളിവൊന്നും കിട്ടിയിട്ടില്ല. വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാവ്യയുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും.

ഇതിനിടെ, കേസിലെ പുതിയ തെളിവുകളായ ശബ്ദരേഖകളിലെ ശബ്ദങ്ങൾ തിരിച്ചറിയാൻ ദിലീപിന്റെ മുൻ ഭാര്യയായ നടി മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ശബ്ദരേഖയിലെ ശബ്ദങ്ങൾ പലതും മഞ്ജു വാരിയർ തിരിച്ചറിഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്. മഞ്ജുവിനെ അവർ താമസിക്കുന്ന ഹോ്ട്ടലിൽ എത്തിയാണ് മൊഴി എടുത്തത്. ഇതേ മാതൃകയിൽ തന്നെയും വീട്ടിൽ വന്ന് ചോദ്യം ചെയ്യണമെന്നതാണ് കാവ്യയുടെ ആവശ്യം. തിങ്കളാഴ്ച രാവിലെ ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ചെന്നൈയിലുള്ള താൻ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടർന്നാണ് ചോദ്യംചെയ്യൽ മാറ്റിയത്.

കാവ്യയ്ക്ക് കേസിൽ പങ്കുണ്ടെന്ന അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതോടെയാണ് ചോദ്യംചെയ്യാൻ തീരുമാനിച്ചത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങൾക്ക് കാരണമെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. കേസിൽ നിർണായക വിവരങ്ങൾ നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി കാവ്യയെ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്. ഇതിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ വച്ചാകും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

2017ൽ കേസിന്റെ ആദ്യ ഘട്ടത്തിൽ സംഭവങ്ങളിൽ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ മൂന്ന് മാസമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിൽ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാവ്യയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് പ്രതികൾ എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്.

നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോൾ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പൾസർ സുനിയായിരുന്നെന്നാണ് സൂചന. ഈ കാര്യങ്ങളിൽ കാവ്യ ചോദ്യം ചെയ്യലിൽ മറുപടി നൽകേണ്ടി വരും. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയിൽ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാർ നൽകിയ മൊഴിയിലുണ്ട്.വിഐപി ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോൾ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണ സംഘം കാവ്യയിൽ നിന്നും വ്യക്തത തേടും.

കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിൽ കാവ്യ പലപ്പോഴും കരയുകയും ചില ചോദ്യങ്ങൾക്ക് വ്യക്തമല്ലാത്ത മറുപടികളുമായിരുന്നു നൽകിയത്. പൾസർ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top