Connect with us

ലാലേട്ടൻ കലിപ്പെടാ….കട്ടക്കലിപ്പിൽ; വില്ലനും ഹീറോയും ഇയാൾ തന്നെ; ജാസ്മിന് വേറെ പണിയില്ലേ..?; നല്ലപോലെ കളിച്ചാൽ ജാസ്മിന് മുന്നേറാം.. ചീത്തവിളി മാത്രമല്ല ബിഗ് ബോസ് ഗെയിം; ബിഗ് ബോസ് എപ്പിസോഡ് റിവ്യൂ!

Malayalam

ലാലേട്ടൻ കലിപ്പെടാ….കട്ടക്കലിപ്പിൽ; വില്ലനും ഹീറോയും ഇയാൾ തന്നെ; ജാസ്മിന് വേറെ പണിയില്ലേ..?; നല്ലപോലെ കളിച്ചാൽ ജാസ്മിന് മുന്നേറാം.. ചീത്തവിളി മാത്രമല്ല ബിഗ് ബോസ് ഗെയിം; ബിഗ് ബോസ് എപ്പിസോഡ് റിവ്യൂ!

ലാലേട്ടൻ കലിപ്പെടാ….കട്ടക്കലിപ്പിൽ; വില്ലനും ഹീറോയും ഇയാൾ തന്നെ; ജാസ്മിന് വേറെ പണിയില്ലേ..?; നല്ലപോലെ കളിച്ചാൽ ജാസ്മിന് മുന്നേറാം.. ചീത്തവിളി മാത്രമല്ല ബിഗ് ബോസ് ഗെയിം; ബിഗ് ബോസ് എപ്പിസോഡ് റിവ്യൂ!

എന്റെ പൊന്നെ അടിപൊളി സൂപ്പർ എപ്പിസോഡ്. ഒരുപക്ഷെ മുന്നോട്ട് പോകുമ്പോൾ നമ്മൾ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് ആയി ഇത് മാറും. അത്രയ്ക്ക് പ്രത്യേകതകളുള്ള എപ്പിസോഡ്. പിന്നെ ലാലേട്ടനെ കുറിച്ച് പറഞ്ഞാൽ.. എന്റെ പൊന്നെ അതും മാസ് ഡയലോഗും പൊളി ആയിരുന്നു. എനിക്ക് തോന്നുന്നു ഇതുവരെയുള്ള ലാലേട്ടന്റെ ബിഗ് ബോസ് അവതരണം മോശം എന്ന് പറഞ്ഞവരെ കൊണ്ട് സൂപ്പർ എന്ന് പറയിപ്പിക്കാൻ ലാലേട്ടൻ നന്നായി ശ്രമിക്കുന്നുണ്ട്.

പിന്നെ ബ്ലെസ്ലീയുടെ പ്രണയത്തിനും കൊടുത്ത് നല്ല ഒരു മറുപടി . ബ്‌ളാസ്ലീയെ ക്രഷ്ലീ എന്നാണ് ലാലേട്ടൻ ആദ്യം തന്നെ വിളിച്ചത് . ഇതുവരെ എത്ര പേരോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നൊക്കെ ചോദിച്ചു.. അതുപോലെ കണ്ട ഉടനെ ഒരാളോട് ക്രഷ് തോന്നുമോ.. എന്നും ലാലേട്ടൻ ചോദിച്ചു..

പിന്നെ ലാലേട്ടൻ സൂരജിനെയും പൊക്കി… അതിനു കാരണം ഉണ്ട്.. സൂരജ് ഡെയിസി കോംബോ അവിടെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്… അതുവച്ചുതന്നയാണ് ലാലേട്ടൻ ചോദിച്ചത്.. അപ്പോൾ സൂരജ് സിംഗിൾ ആണ് ബട്ട് റെഡി ടു മിംഗിൽ എന്ന് രസകരമായി തന്നെ പറഞ്ഞു.

പക്ഷെ പോ മോനെ ദിനേശാ എന്ന് പറയുന്നപോലെ ലാലേട്ടൻ സൂരജിനോട് നിന്റെ മിംഗിൽ ആകുന്ന രീതിയൊന്നും ശരിയാകില്ല എന്നാണ് പറഞ്ഞത്.. പിന്നെ എല്ലാവരോടും പ്രണയത്തെ കുറിച്ച് ചോദിക്കുന്നുണ്ട്..

എല്ലാവരോടും ചോദിച്ചു വന്നിട്ട് റോബിനെ പൊക്കി.. ” പ്രണയം ഉണ്ടന്ന് പറയാതെ പ്രണയിക്കും അല്ലെ…എന്നൊക്കെ ചോദിക്കുന്നുണ്ട്… ഇങ്ങനെ ദിൽഷായേയും പൊക്കി..

അപ്പോൾ കൂടെക്കൂടി നമ്മൾ ഫ്രണ്ട്‌സ് മാത്രമാണ് അല്ലെ എന്ന് ദില്ഷാ ചോദിക്കാറുണ്ടല്ലോ..? അതെന്തിനാ അങ്ങനെ ചോദിക്കുന്നത്… ഇനി അഥവാ പ്രണയിച്ചു പോകുമോ എന്ന ഭയത്തിൽ ആണോ എന്നൊക്കെ ചോദിക്കുന്നുണ്ട് .. ശരിക്കും പ്രണയമില്ല എന്ന് പറഞ്ഞു പറഞ്ഞു ഇവർ ഒരു ആത്മാർത്ഥ പ്രണയകാവ്യം എഴുതുമോ ? ഡോക്ടറുടെ മുഖം കാണുമ്പോൾ എന്തോ ഒരു ഇത് ഫീൽ ചെയ്യുന്നുണ്ട്.

പക്ഷെ ദിൽഷയ്ക്ക് നല്ല പേടിയുണ്ട്.. റോബിൻ മാത്രമല്ലല്ലോ ബ്ലാസ്‌ലീ യും ഇടയിൽ കൊണ്ടുവന്നു ക്രഷ് ആക്കിയില്ലേ … ഏതായാലും ബ്ലാസ്‌ലീ അവിടെ കാണിച്ചത് നല്ല ഒന്നാന്തരം സ്റ്റേറ്റർജി ആണ് ..

പിന്നെയും ഇ സീസണിലെ പ്രണയം തീർന്നില്ല.. ലാലേട്ടൻ പിന്നെ പ്രണയത്തെ കുറിച്ച് അപർണ്ണയോടും ജാസ്മിനോടും ചോദിക്കുന്നുണ്ട്.. ഏതായാലും ഈ സീസണിൽ ഒരു മാച്ച് ദി ഫോള്ളോയിങ് പോലെ കുറെ പ്രണയം ഉണ്ട്…

സിച്ചിത്ര അപ്പോൾ പ്രണയം നല്ലൊരു ഫീൽ ആണ് എന്ന് പറയുന്നുണ്ട്.. സുചിത്ര ശരിക്കും ഇങ്ങനെ ആണോ എന്നറിയില്ല.. ഇത്ര പാവമാണോ എന്ന് മനസിലാകുന്നില്ല.. ഒരുപക്ഷെ സീരിയലിൽ കണ്ട വ്യക്തി ആയിരിക്കില്ല റിയൽ ലൈഫിൽ..

പിന്നെ റോൻസാണ് വിൻസന്റ് ശരിക്കും എല്ലാം കോമെടി ആക്കുകയാണ് . എന്നാൽ നല്ല ഒരു മത്സരാർഥിയാണ് റോൺസ്ൺ..

പിന്നെ ഒരു ഗെയിം ആണ്.. അത് ഇവർക്ക് പണികൊടുക്കാൻ വേണ്ടി തന്നെ ബിഗ് ബോസ് കൊടുത്ത ഒന്നായി തോന്നി.. സൂര്യനെ ചിട്ടി നിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് , അതായത് ഒരാളെ ഡിപ്പൻസ് ചെയ്തു നിൽക്കുന്നത് ആരാണ് എന്ന് ഡെയിസിയോട് ചോദിച്ചു . ഡെയിസി എല്ലായിപ്പോഴും പറയുന്നതാണല്ലോ .. നിമിഷയെ തന്നെയാണ് പറഞ്ഞത്. ജാസ്മിനെ ചുറ്റിനടക്കുന്നു എന്നാണ് അവിടെ പറഞ്ഞത്..

watch more please click this video

about bigg boss

More in Malayalam

Trending

Recent

To Top