Connect with us

പണ്ടത്തെ മഞ്ജുവില്‍ നിന്ന് ഇപ്പോള്‍ ഒരുപാട് മാറി ;ഒരുപാട് പക്വത വന്നു, എന്തൊരു കാര്യം ചെയ്യുമ്പോഴും ഒരുപാട് ചിന്തിയ്ക്കും മധു വാര്യര്‍ പറയുന്നു!

Malayalam

പണ്ടത്തെ മഞ്ജുവില്‍ നിന്ന് ഇപ്പോള്‍ ഒരുപാട് മാറി ;ഒരുപാട് പക്വത വന്നു, എന്തൊരു കാര്യം ചെയ്യുമ്പോഴും ഒരുപാട് ചിന്തിയ്ക്കും മധു വാര്യര്‍ പറയുന്നു!

പണ്ടത്തെ മഞ്ജുവില്‍ നിന്ന് ഇപ്പോള്‍ ഒരുപാട് മാറി ;ഒരുപാട് പക്വത വന്നു, എന്തൊരു കാര്യം ചെയ്യുമ്പോഴും ഒരുപാട് ചിന്തിയ്ക്കും മധു വാര്യര്‍ പറയുന്നു!

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ്‌ മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.പിന്നീട് 18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

തുടർന്ന് 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി. 1998 ഒക്ടോബർ 20-ന് പ്രശസ്ത്ത നടൻ ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയ രംഗത്ത് നിന്നും പൂർണ്ണമായി വിട്ടു നിന്നു. പക്ഷേ 14 വർഷങ്ങൾക്ക് ശേഷം 2012 ഒക്ടോബർ 24-ന് ‘ഹൌ ഓൾഡ്‌ ആർ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ മടങ്ങിയെത്തി.

ഏതൊരു സ്ത്രീയ്ക്കും എന്നല്ല, ഏതൊരു വ്യക്തിയ്ക്കും പ്രചോദന പരമാണ് മഞ്ജു വാര്യരുടെ ജീവിതം. ഏതൊരു നെഗറ്റീവ് സാഹചര്യത്തിലും ഉള്ള മഞ്ജുവിന്റെ പോസിറ്റീവ് മനോഭാവവും ആ ചിരിയും തന്നെ മതിയാവും. കണ്ടിരിയ്ക്കുന്നവര്‍ക്കും കേട്ടിരിയ്ക്കുന്നവര്‍ക്കും ആ പോസിറ്റീവിറ്റി പകര്‍ന്ന് കിട്ടും. ഇപ്പോഴിതാ ജീവിതം കൂടുതല്‍ സുന്ദരമാക്കുന്നത് എങ്ങിനെയാണ് എന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.ലളിതം സുന്ദരം എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ മഞ്ജുവിന്റേതായി റിലീസ് ആയത്.

സിനിമ പോലെ തന്നെ ഇപ്പോള്‍ എന്റെ ജീവിതവും ലളിതവും സുന്ദരവും ആണ് എന്ന് ഒരു ചോദ്യത്തിന് ഉത്തരം നല്‍കവെ മഞ്ജു പറഞ്ഞു. എല്ലാവരുടെയും ജീവിതം അങ്ങിനെയൊണ്.. ലളിതവും സുന്ദരവും ആണ്. നമ്മള്‍ ആക്കുന്നതാണ് അത്. എല്ലാം ലളിതും സുന്ദരവും ആക്കിയാല്‍ ജീവിതവും അങ്ങനെയാവും.ജീവിതം സുന്ദരമാക്കിയിരിയ്ക്കാന്‍ ചെയ്യുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ സന്തോഷമായിരിയ്ക്കാന്‍ ശ്രമിയ്ക്കുക എന്നതാണ് എന്ന് മഞ്ജു പറയുന്നു.

ഈ ലോകത്ത് ഏറ്റവും എളുപ്പം അതാണ്. ഒന്നിനും അനാവശ്യമായി ടെന്‍ഷന്‍ അടിക്കാതെ ഇരുന്നാല്‍ തന്നെ ജീവിതം ലളിതവും സുന്ദരവും ആയി- മഞ്ജു പറഞ്ഞുഅത്ര പെട്ടന്ന് ഒന്നിനോടും ദേഷ്യം പിടിയ്ക്കാത്ത പ്രകൃതക്കാരിയാണത്രെ മഞ്ജു വാര്യര്‍. വീട്ടിലും മഞ്ജു അധികം ദേഷ്യം കാണിക്കാറില്ല എന്ന് സഹോദരന്‍ മധു വാര്യര്‍ പറയുന്നു.

വീട്ടില്‍ വഴക്കുണ്ടാക്കുന്നത് മധു വാര്യര്‍ ആണത്രെ. എന്ത് കണ്ടാലും മധുവിന് ദേഷ്യം വരും. എന്നാല്‍ മഞ്ജുവിന് അങ്ങനെ ഒന്നിനോടും ദേഷ്യം വരാറില്ല. പ്രത്യേകിച്ച് ഇഷ്ടമുള്ള ഭക്ഷണവും മഞ്ജുവിന് ഇല്ല. കറുപ്പാണത്രെ ഇഷ്ടമുള്ള നിറം. പണ്ടത്തെ മഞ്ജുവില്‍ നിന്ന് ഇപ്പോള്‍ ഒരുപാട് മാറി എന്ന് മധു വാര്യര്‍ പറയുന്നു. ഒരുപാട് പക്വത വന്നു. എന്തൊരു കാര്യം ചെയ്യുമ്പോഴും ഒരുപാട് ചിന്തിയ്ക്കും.

ചിന്തിച്ച ശേഷം മാത്രമേ ചെയ്യൂ. അന്നത്തെ മഞ്ജുവില്‍ നിന്ന് അടിസ്ഥാനപരമായി എനിക്ക് ഏറ്റവും അധികം തോന്നിയ മാറ്റം അത് രണ്ടും ആണെന്ന് സഹോദരന്‍ പറയുന്നു. പ്രതിസന്ധിയിൽ കൂടെനിന്നു ആളുകുടിയാണ് സഹോദരൻ

ജാക്ക് ആന്റ് ജില്‍, കയറ്റം എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യരുടെ അടുത്ത റിലീസ് ചിത്രം. മേരി ആവാസ് സുനോ, വെള്ളരിക്കാ പട്ടണം, ആയിഷ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. അമ്രികി പണ്ഡിറ്റ് എന്ന ഹിന്ദി സിനിമയിലും മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top