Malayalam
ഇനിയും മറച്ച് വെയ്ക്കുന്നില്ല; സിനിമ മേഖലയുമായി അടുത്ത ബന്ധം; ഹൃദയം കവർന്നെടുത്തത് അവനാണ്; ആ ചിത്രത്തിന് പിന്നിൽ!; കാമുകനെ വെളിപ്പെടുത്തി ദുർഗ കൃഷ്ണ
ഇനിയും മറച്ച് വെയ്ക്കുന്നില്ല; സിനിമ മേഖലയുമായി അടുത്ത ബന്ധം; ഹൃദയം കവർന്നെടുത്തത് അവനാണ്; ആ ചിത്രത്തിന് പിന്നിൽ!; കാമുകനെ വെളിപ്പെടുത്തി ദുർഗ കൃഷ്ണ
പൃഥ്വിരാജ് ചിത്രം വിമാനത്തിലൂടെ വെള്ളിത്തിരയിലേക്ക് തുടക്കം കുറിച്ച നടിയാണ് ദുർഗ കൃഷ്ണ. തനി നാട്ടിൻപുറത്തുകാരിയായാണ് ദുർഗ മലയാളികളിലേക്ക് എത്തിയത്. തനി നാടന്‍ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം അടുത്തിടെയാണ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. കയ്യില്‍ എരിയുന്ന സിഗരറ്റുമായി വന്ന് ഗ്ലാമറസ് വേഷത്തില്‍ തുളങ്ങിയ താരത്തിന്റെ മേക്കോവര്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു. താരത്തിന്റെ പെട്ടന്നുള്ള രൂപമാറ്റമാണ് ആരാധകരെ ആദ്യം അമ്പരിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ ദുർഗ സജീവമാണ്. ഇപ്പോൾ ഇതാ തന്റെ കാമുകന്റെ പേര് വെളിപ്പെടുത്തിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കാമുകൻ. കഴിഞ്ഞ നാലു വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അർജുനും സിനിമാ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്. കാമുകന്റെ പേര് എന്താണെന്നുള്ള ചോദ്യത്തിന് അർജുനുമൊത്തുള്ള ചിത്രമായിരുന്നു നടി മറുപടിയായി നൽകിയത്. യുവസിനിമാ നിർമാതാവാണ് അര്ജുൻ. ഇതിനു മുമ്പും അർജുനുമൊത്തുള്ള ചിത്രങ്ങൾ നടി തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പും ഇതേ ചിത്രം ദുര്‍ഗ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്നും ഈ ചെറുപ്പക്കാരന് ആരാണെന്നുള്ള ചോദ്യം ഉയര്‍ന്ന് വന്നെങ്കിലും നടി കൃത്യമായ ഉത്തരം പറഞ്ഞിട്ടില്ല.
