Connect with us

ഞാന്‍ മദ്യപിച്ചിരുന്ന ആളാണ്, എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തി; വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുതെന്നും ഗായത്രി സുരേഷ്

Gayathri_Suresh

Malayalam

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ താരത്തിന്റെ വാക്കുകള്‍ ഇടയാക്കാറുണ്ട്. ഇപ്പോഴിതാ പണ്ട് ഞാന്‍ മദ്യപിച്ചിരുന്നതായി പറയുകയാണ് ഗായത്രി സുരേഷ് അടുത്തിടയ്ക്ക് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

ഞാന്‍ മദ്യപിച്ചിരുന്ന ആളാണ്. അത് നല്ലതല്ലാത്തതുകൊണ്ടാണ് നിറുത്തിയത്. എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി. പിന്നെ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് തോന്നുന്നത്.

എന്നാല്‍ ഇതോടൊപ്പം കഴിഞ്ഞ ദിവസം നടന്‍ അനീഷ് മേനോന് എതിരെ മീടു ആരോപണം ഉയര്‍ന്നിരുന്നു. ഇതെക്കുറിച്ചുള്ള ചോദ്യത്തിന്. മീ ടൂ ആരോപണം കേട്ടു. കേള്‍ക്കുന്ന എല്ലാ വാര്‍ത്തയും സത്യമാണെന്ന് പറയാന്‍ പറ്റില്ലല്ലോ. അനീഷേട്ടന്‍ എന്റെ കൂടെ ഒരുപാട് ദിവസം വര്‍ക്ക് ചെയ്ത ആളാണ്. അദ്ദേഹത്തെ പറ്റി എന്തെങ്കിലും കമന്റ് ചെയ്തു കഴിഞ്ഞാല്‍ വലിയൊരു വിവാദത്തിന് കാരണമാകും. അതുകൊണ്ട് ഞാന്‍ പ്രതികരിക്കുന്നില്ല. ഞാന്‍ ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി ചോദിക്കാനും സാദ്ധ്യതയില്ല.

2015ല്‍ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിയത്. തുടര്‍ന്ന് ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ ചിത്രങ്ങൡ അഭിനയിച്ചിട്ടുണ്ട്. കൊച്ചിയില്‍ വെച്ച് കാര്‍ ചെറിയൊരു അപകടത്തില്‍പ്പെട്ടിട്ടും വണ്ടി നിറുത്താതെപോയതും വലിയ വാര്‍ത്തയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top