2012 ല്‍ പെട്രോളും ഡീസലും വാങ്ങാന്‍ ലോണ്‍ വേണ്ടി വരും എന്നു പറഞ്ഞ അമിതാബ് ബച്ചനും അക്ഷയ് കുമാറും ഇന്ധന വില കുത്തനെ കൂടിയിട്ടും പ്രതികരിക്കുന്നില്ല; ഇരുവരുടെയും കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ധന വില വര്‍ധനവിനെതിരെ നിരന്തരം രംഗത്ത് വന്നിരുന്ന ബോളിവുഡ് നടന്മാരായ അമിതാബ് ബച്ചനും അക്ഷയ് കുമാറും ഇപ്പോള്‍ ബിജെപി ഭരണത്തിന് കീഴില്‍ ഇന്ധന വില കുത്തനെ കൂടിയപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് കാട്ടി ഇരുവരുടെയും കോലം കത്തിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ്.
‘2012 ല്‍ ഈ നടന്മാര് ഇന്ധന വില വര്‍ധനവിനെതിരെയും വിലക്കയറ്റത്തിനുമെതിരെ ട്വീറ്റ് ചെയ്യുമായിരുന്നു. വാഹനം വാങ്ങാന്‍ പറ്റും പക്ഷെ പെട്രോളും ഡീസലും വാങ്ങാന്‍ ലോണ്‍ വേണ്ടി വരും എന്നായിരുന്നു പറഞ്ഞത്. അന്ന് എല്‍പിജി സിലിണ്ടറുകളുടെ വില 300-400 രൂപയായിരുന്നു. പെട്രോള്‍, ഡീസല്‍ വില 60 രൂപയോളവും.
ഇപ്പോള്‍ എല്‍പിജി സിലിണ്ടറുകള്‍ക്ക് 1000 രൂപയിലെത്തിയിരിക്കെയും പെട്രോള്‍-ഡീസല്‍ വിലയ്ക്ക് 100-120 രൂപയിലെത്തിയിരിക്കെ ഈ നടന്മാര് നിശബ്ദരാണ്. ഇവര്‍ക്ക് സാധാരണക്കാരന്റെ കാര്യത്തില്‍ ഒരു ആശങ്കയുമില്ല,’ എന്നും കോണ്‍ഗ്രസ് എംഎല്‍എ പിസി ശര്‍മ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ലോകം മുഴുവന്‍ ആദരിക്കുന്ന താരമാണ് അമിതാബ് ബച്ചനെന്നും അദ്ദേഹത്തിന്റെ കോലം കത്തിച്ചത് കോണ്‍ഗ്രസിന്റെ നിരാശയാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...