Malayalam
അവനാണ് എന്റെ ഏറ്റവും വലിയ കരുത്ത്; അവന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഞാന്‍ സന്തോഷം കാണുന്നു..
അവനാണ് എന്റെ ഏറ്റവും വലിയ കരുത്ത്; അവന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഞാന്‍ സന്തോഷം കാണുന്നു..
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് അപ്രതീക്ഷിതമായി ഭർത്താവ് ചിരഞ്ജിവി സർജയുടെ മരണം. അടുത്തിടെയാണ് മേഘ്നയ്ക്ക് കുഞ്ഞ് പിറന്നത്. അത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്തയായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ പുനര്ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്.
ഇപ്പോഴിതാ തന്റെ ഇനിയുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് മേഘ്ന.മകന് ഏറ്റവും മികച്ച അമ്മയാകുക എന്നതാണ് ഇനിയുള്ള തന്റെ ആഗ്രഹമെന്ന് മേഘ്ന പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മേഘ്ന ഇക്കാര്യം വ്യക്തമാക്കിയത്.
‘എനിക്കുള്ളതെല്ലാം എന്റെ മകന് നല്‍കുകയാണ്. അവനാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അവന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഞാന്‍ സന്തോഷം കാണുന്നു. ഞാന്‍ അവന്റെ നല്ല ഒരു പിതാവാകുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാന്‍ അവന് ഏറ്റവും നല്ല അമ്മയാകും. ‘ മേഘ്ന പറയുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 7നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. വിയോഗത്തിന്റെ വേദനയില്‍ ആശ്വാസമായി ഒക്ടോബര്‍ 22ന് കുഞ്ഞുഅതിഥി കടന്നുവരുന്നത്. ജൂനിയര്‍ ചിരു എന്നാണ് ചിരഞ്ജീവിയുടെ മകനെ അദ്ദേഹത്തിന്റെ ആരാധകര്‍ വിളിച്ചത്.
മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ജൂനിയര്‍ ചിരുവിന്റെ ജനനം ആഘോഷമാക്കിയത് മേഘ്ന പറയുന്നു.
