Connect with us

ഇതാണ് വമ്പൻ തിരിച്ചടി ; വക്കീലന്മാർ ഇനി അഴിയെണ്ണും ; 25 ലക്ഷം രൂപയും 5 സെൻറ് ഭൂമിയും വാഗ്ദാനം ചെയ്ത ബി രാമൻ പിള്ളയും അകത്താകും? ; അതിജീവിതയുടെ പരാതിയിൽ ദിലീപിന്റെ 3 അഭിഭാഷകർക്ക് കേരള ബാർ കൗൺസിൽ നോട്ടീസ്!

Malayalam

നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ മൊഴിമാറ്റത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. മൊഴിമാറ്റത്തിനായി
സ്വാധീനിക്കാൻ ശ്രമിച്ചെന്ന അതിജീവിതയുടെ പരാതിയില്‍ ദിലീപിന്റെ മൂന്ന് അഭിഭാഷകർക്ക്‌ കേരള ബാർ കൗൺസിൽ നോട്ടീസ് . ബി രാമൻ പിള്ള , സുജേഷ് മേനോൻ, ഫിലിപ്പ് വർഗീസ് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. രണ്ടാഴ്ചക്കകം മറുപടി നൽകാനും നിർദേശിച്ചിട്ടുണ്ട്.

അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. പ്രതികളുമായി ചേർന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകൻ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.

. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു. കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കാൻ ക്രിമിനൽ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമൻ പിള്ള 25 ലക്ഷം രൂപയും 5 സെൻറ് ഭൂമി വാഗ്ദാനം ചെയ്തു. ഇതിൽ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയിട്ടും ഹാജരായിട്ടില്ല.

അതോടൊപ്പം തുടരന്വേഷണത്തിലെ പ്രധാന തെളിവായ ദിലീപിൻറെ ഫോണുകൾ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധൻറെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി.

പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ അതിജീവിത ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ ദിലീപിൻറെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ അന്വേഷണം സംഘം ആക്ഷേപങ്ങളുന്നയിച്ചിരുന്നു. പിന്നാലെ വധ ഗൂഡാലോചന കേസിൽ അഭിഭാഷകനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാ‌‌ഞ്ച് നോട്ടീസ് നൽകിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് നീക്കം നിലച്ചുപോകുകയായിരുന്നു.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top