Malayalam
തമ്മിൽ തല്ലി ജാസ്മിനും നിമിഷയും ; ശാലിനിയും റോബിനും തമ്മിൽ ഇനിയെന്താകും ?: ഡോക്ടർ റോബിൻ എന്ന വൻമരം വീണോ?; ബിഗ് ബോസ് ഇന്നലെ സംഭവിച്ചത് !
തമ്മിൽ തല്ലി ജാസ്മിനും നിമിഷയും ; ശാലിനിയും റോബിനും തമ്മിൽ ഇനിയെന്താകും ?: ഡോക്ടർ റോബിൻ എന്ന വൻമരം വീണോ?; ബിഗ് ബോസ് ഇന്നലെ സംഭവിച്ചത് !
ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ ഈ സീസണിലുള്ളവർ മലയാളം പഠിച്ചിട്ടേ പോകൂ എന്ന് തോന്നുന്നു. മലയാളം കഥ പറയുന്ന ഒരു ടാസ്ക് ആയിരുന്നു ആദ്യം തന്നെ കൊടുത്തത്. സംഭവം അത് കൊള്ളാം.. പിന്നെ ഫുഡ് ഐറ്റംസ് ഇല്ല എന്ന ചർച്ചകൾ ഉണ്ടായിരുന്നു.
പിന്നെ ഡോക്ടറും ഡെയിസിയും ജയിൽ മോചിതരായി. അങ്ങനെ കുറച്ചു കാര്യങ്ങൾ ഒക്കെ അവിടെ നടന്നു. പിന്നെ സെയിസി നിമിഷയോടും ജാസ്മിനോടും , നമ്മൾ ഒന്നിച്ചു നിൽക്കണം എന്നൊക്കെ സംസാരിക്കുന്നുണ്ട്. പക്ഷെ ജാസ്മിൻ ഒട്ടും വിട്ടുകൊടുക്കുന്നില്ല.. നിമിഷയ്ക്കും മാറ്റമുണ്ട്. എന്നാൽ ജാസ്മിന് ഒരു മാറ്റവുമില്ല.
പിന്നെ ഊരാക്കുടുക്ക് എന്നൊരു ടാസ്ക് ഉണ്ടായിരുന്നു. അതിൽ ദിൽഷാ ആണ് നന്നായി കളിച്ചത്. അങ്ങനെ ദിൽഷാ കാപ്റ്റൻ ആയി.. പിന്നെ ഓരോ ജോലികൾ ഓരോരുത്തർക്കും കൊടുത്തു.. ഇനി ശ്രദ്ധിക്കേണ്ട കാര്യം ഡോക്ടർ റോബിനു എന്ത് സംഭവിച്ചു എന്നാണ്?
കുറെ ഫാൻസ് റൈറ്റുകളും ഞാൻ കണ്ടിരുന്നു. അതുപോലെ റോബിൻ ഒതുങ്ങിയപ്പോൾ സീരിയൽ കാണുന്ന പോലെ ഉണ്ട് ബിഗ് ബോസ് എന്നൊക്കെ പലരും പറയുന്നുണ്ട്. എന്നാൽ ഇത് റോബിന്റെ മറ്റൊരു അടവാണ്. ഒരുപക്ഷെ ലാലേട്ടൻ വരാറായി എന്നതിന്റെ ഒരു ഒതുക്കം ആകാം.
ഡോക്ടർ ഒരുവിധം എല്ലാവരോടും സോറി പറയുന്നുണ്ട്. ഏതായാലും കാണാം.. പുള്ളിക്കാരൻ തോൽക്കാൻ ഒന്നും സാധ്യതയില്ല. റോബിൻ തോൽക്കണമെങ്കിൽ ഇനി വൈൽഡ് കാർഡ് എൻട്രി വഴി ആരെങ്കിലും നല്ല മത്സരാർത്ഥി എത്തണം.
ഇനി ജാസ്മിന് ഇന്ന് നെഗറ്റിവ് ഇമേജ് കിട്ടാൻ സാധ്യതയുണ്ട്. കാരണം റോബിൻ വന്നു സംസാരിക്കുമ്പോഴും ജാസ്മിൻ അവിടെയും ദേഷ്യം ഉള്ളപോലെ ആണ് പെരുമായിരിയത്. പിന്നെ ജാസ്മിനും അപർണ്ണയും തമ്മിൽ എന്താണ് ബിഗ് ബോസ് വീട്ടിൽ നടക്കുന്നത് എന്ന് എനിക്ക് അറിയില്ല. ഏതായാലും ജാസ്മിന് അപർണ്ണയോട് ഒരു ക്രഷ് ഉണ്ട് എന്ന് പറയുന്നുണ്ട്. അപ്പോൾ അത് മുന്നോട്ട് എന്താകും എന്ന് കണ്ടറിയാം..
പിന്നെ ദിൽഷ ഡോക്ടർ ബന്ധം പ്രണയം ആകാൻ സാധ്യതയുണ്ടോ ? എന്ന ഒരു ചോദ്യം നമുക്ക് നോകാം.. ദിൽഷ രണ്ടു പ്രാവശ്യം ഡോക്ടറോട് ചോദിക്കുന്നുണ്ട്,… ഇത് പ്രണയം ആകാൻ ആണോ എന്നൊക്കെ , അല്ല എന്നാണ് ഡോക്ടർ പറഞ്ഞത്.
പിന്നെ ലക്ഷ്മി പ്രിയ ഇപ്പോഴും അടുക്കള ആണ് ഫോക്കസ് ചെയ്യുന്നത്.. തുടക്കം മുതൽ ലക്ഷ്മി പ്രിയ അടുക്കള കാര്യത്തിൽ ഓവർ ആണ്.
പിന്നെ പുലിവാൽ എന്നൊരു ഗെയിം ഉണ്ടായിരുന്നു. അത് നല്ലൊരു ഗെയിം ആയിരുന്നു , പക്ഷെ നന്നായി ആരും മത്സരിച്ചില്ല എന്നാണ് തോന്നിയത്.
പിന്നെ ഇന്നലെത്തെ ജാസ്മിൻ നിമിഷ പ്രശ്നം വെറും ഓവർ ആയിരുന്നു. അതിൽ ജാസ്മിൻ ആണ് ചളമാക്കിയത്. പിന്നെ നമ്മൾ സ്റ്റാച്യു വിളിച്ചു കളിക്കില്ല അതുപോലെ ഒരു ടാസ്ക് ലാസ്റ്റ് കൊടുത്തു. ആ ടാസ്ക് കഴിഞ്ഞിട്ടില്ല.. നമുക്ക് ബാക്കി വഴിയേ കാണാം.
പിന്നെ പുതിയ കാപ്റ്റൻ ദിൽഷാ.. ഒരു വേർതിരിവ് പറയുന്നില്ല… എങ്കിലും ദിൽഷ ഈ സീസണിലെ ആദ്യത്തെ ലേഡി ക്യാപ്റ്റൻ ആണ്.. അപ്പോൾ ദിൽഷാ സൂപ്പർ ആകും എന്ന് ഉറപ്പാണ്… നമുക്ക് നോക്കാം.. അതുപോലെ ശാലിനി , കഴിഞ്ഞ സീസണിലെ സൂര്യ ആവാനായി മനഃപൂർവം അഭിനയിക്കും പോലെ ആണ് എനിക്ക് തോന്നിയത്. ചിലപ്പോൾ അത് എനിക്ക് മാത്രം തോന്നുന്നതാകയും.
പിന്നെ ഇന്നലെ ബ്ലേസ്‌ലി.. എനിക്ക് പഴ്സനാലി ബ്ലേസ്‌ലിയെ ഒരുപാടിഷ്ടപ്പെട്ടു.. ആ ഒരു ഡിഫെറെൻസ് ഉണ്ട്. സ്പിരിച്വലിറ്റി യോഗ അങ്ങനെ ഒരു പ്രത്യേക രീതിയുണ്ട് ബ്ലേസ്ലിക്ക്. പിന്നെ ബ്ലേസ്‌ലി ഇനി മത്സരത്തിലും നന്നായി വരും എന്നൊക്കെ തീരുമാനം എടുക്കുന്നുണ്ട്. അത് നമുക്ക് കണ്ടറിയാം.. ചില വ്യക്തികൾ മികച്ചതാകും പക്ഷെ അവർ ബിഗ് ബോസ് എന്നൊരു പ്ലേറ്റോമിൽ സ്യുട്ട് ആകില്ല .. ബ്ലേസ്‌ലി അങ്ങനെ ആണെന്ന് അല്ല പറഞ്ഞത്.. ഈ സീസണിൽ അങ്ങനെ ആരാണുള്ളത് പറയാറായിട്ടില്ല .
about biggboss