ഒരു കുഞ്ഞ് ജനിച്ചതിന് ശേഷമാണ് എന്തായാലും പിരിഞ്ഞേക്കാം എന്ന നിലയിലേയ്ക്ക് എത്തിയത്; ഞങ്ങള്‍ പിരിയുമെന്ന് രണ്ടാള്‍ക്കും തുടക്കം മുതലേ അറിയാമായിരുന്നു; വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മനസ് തുറന്ന് നളിനി
ഒരു കുഞ്ഞ് ജനിച്ചതിന് ശേഷമാണ് എന്തായാലും പിരിഞ്ഞേക്കാം എന്ന നിലയിലേയ്ക്ക് എത്തിയത്; ഞങ്ങള്‍ പിരിയുമെന്ന് രണ്ടാള്‍ക്കും തുടക്കം മുതലേ അറിയാമായിരുന്നു; വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മനസ് തുറന്ന് നളിനി
ഒരു കുഞ്ഞ് ജനിച്ചതിന് ശേഷമാണ് എന്തായാലും പിരിഞ്ഞേക്കാം എന്ന നിലയിലേയ്ക്ക് എത്തിയത്; ഞങ്ങള്‍ പിരിയുമെന്ന് രണ്ടാള്‍ക്കും തുടക്കം മുതലേ അറിയാമായിരുന്നു; വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മനസ് തുറന്ന് നളിനി
ഒരുകാലത്ത് സിനിമയില്‍ സജീവമായി നിന്നിരുന്ന നടിയാണ് നളിനി. സിനിമയില്‍ മാത്രമല്ല, സിരീയലുകളിലും സജീവ സാന്നിധ്യമാണ് നടി. പ്രശസ്ത നടന് രാമരാജനുമായി നളിനിയുടെ വിവാഹം കഴിഞ്ഞെങ്കിലും ആ ദാമ്പത്യം പകുതിയ്ക്ക് വെച്ച് നിന്നുപോയിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭമുകത്തില് തന്റെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും തുറന്ന് പറയുകയാണ് നടി.
‘തന്റെ കല്യാണം നടക്കുന്നതിന് വേണ്ടി അമ്മ ജ്യോത്സനെ പോയി സ്ഥിരമായി കാണുമായിരുന്നു. എന്നാല്‍ അയാളുടെ കൂടെയുള്ള ജീവിതം ശരിയാവില്ലെന്ന് വന്ന് പറയും. അങ്ങനെ നിരന്തരം പറഞ്ഞ് പറഞ്ഞ് ഞാന്‍ ആരുടെ കൂടെ ജീവിച്ചാലും അത് ശരിയായി വരില്ലെന്ന നിലയിലേയ്ക്ക് എത്തി. അതിനിടയില്‍ രാമരാജന്റെ വീട്ടുകാരും ജാതകം നോക്കുന്നവരാണ്.
ഞങ്ങള്‍ വിവാഹം കഴിച്ചാലും വേര്പിരിയുമെന്ന് അദ്ദേഹം വന്ന് പറഞ്ഞു. അതങ്ങനെയാണ്, നമ്മള് രണ്ട് പേരും തീരുമാനിച്ചാല്‍ അല്ലേ പിരിയുകയുള്ളു. നമ്മള് എന്തിനാണ് അങ്ങനെ തീരുമാനിക്കുന്നതെന്ന് ഞാനും ചോദിച്ചു’. ഞങ്ങള്‍ പിരിയുമെന്ന് രണ്ടാള്‍ക്കും തുടക്കം മുതലേ അറിയാമായിരുന്നു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷമാണ് എന്തായാലും പിരിഞ്ഞേക്കാം എന്ന നിലയിലേയ്ക്ക് എത്തിയത്.
അങ്ങനെ എങ്കില്‍ എന്തിനാണ് വഴക്ക് കൂടി പിരിയുന്നതെന്ന് ചോദിച്ച് കൊണ്ട് വളരെ സന്തോഷത്തോടെ തന്നെയാണ് രാമരാജനുമായി വേര്‍പിരിഞ്ഞതെന്നും നളിനി പറയുന്നു. അദ്ദേഹത്തിന് കല്യാണത്തിന് മുന്‍പായിരുന്നു പ്രണയം. എനിക്ക് കല്യാണത്തിന് ശേഷവും. ശരിക്കും നോക്കിയാല്‍ അദ്ദേഹം വളരെ പാവമാണ്. നല്ല മനുഷ്യനുമാണ്. അതുകൊണ്ട് എനിക്കൊത്തിരി ഇഷ്ടമാണ്.
തുടക്കത്തില്‍ അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞ് മാറി നില്ക്കാന് ശ്രമിച്ചിരുന്നു. എന്റെ അമ്മയുടെ നിര്‍ബന്ധത്തിലാണ് ഞാന്‍ അഭിനയിക്കാന്‍ എത്തുന്നത്. ഓരോ സിനിമയുടെ ഷൂട്ടിങ്ങിനും പോവുമ്ബോള്‍ അമ്മ പറയും, ഈ സിനിമ കൂടി കഴിയുന്നതോടെ അഭിനയം നിര്‍ത്തിക്കോ എന്ന്. അതിന് ശേഷം നിനക്ക് പഠിക്കാന്‍ പോവാം. അങ്ങനെ പറഞ്ഞ് പറഞ്ഞ് നൂറ്റി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു.
വിവാഹം കഴിഞ്ഞാല്‍ പിന്നെ സിനിമയിലേക്ക് തിരിച്ച് വരരുത് എന്ന തീരുമാനത്തോടെയാണ് ഞാന്‍ പോയത്. എന്നാല്‍ എന്റെ ചോറ് ഇത് തന്നെയാണെന്ന് പിന്നീട് മനസിലായി. ഇപ്പോള്‍ വരെയും നല്ല സന്തോഷത്തിലാണ് താന്‍ കഴിയുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഒരു മകനും മകളുമായിരുന്നു. ഇപ്പോഴും മക്കള്‍ പിതാവുമായി നല്ല ബന്ധത്തിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...