Malayalam
വിവാഹജീവിതം ശാപമായിരുന്നു; ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്; നളിനി പറയുന്നു
വിവാഹജീവിതം ശാപമായിരുന്നു; ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്; നളിനി പറയുന്നു
ഒരുകാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിക്കൊപ്പം എല്ലാം തിളങ്ങി നിന്നിരുന്ന താരമാണ് നളിനി. അഗ്‌നിശരം എന്ന ചിത്രത്തില്‍ ജയന്റെ സഹോദരിയുടെ വേഷത്തില്‍ ആണ് നളിനി എന്ന താരം ശ്രദ്ധ നേടുന്നത്. മോഹന്‍ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രത്തില്‍ കൂടി ആയിരുന്നു താരം ആദ്യമായി നായിക നായികാനിരയിലേക്ക് എത്തുന്നത്. ഈ ചിത്രത്തില്‍ കൂടി റാണി എന്ന യഥാര്‍ത്ഥ പേരുമാറ്റി നളിനി എന്ന പേരും താരം സ്വീകരിച്ചു. തുടര്‍ന്ന് താരം തമിഴിലും തെലുങ്കിലും കന്നടയിലും ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു.
അന്യ ഭാഷയില്‍ മാര്‍ക്കറ്റിടിഞ്ഞതോടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയായിരുന്നു. വാര്‍ത്ത, ആവനാഴി, ഒരു യുഗസന്ധ്യ, ഭൂമിയിലെ രാജാക്കന്മാര്‍, അടിമകള്‍ ഉടമകള്‍, നിയമം എന്തുചെയ്യും തുടങ്ങി കുറേ ചിത്രങ്ങള്‍. 1987ല്‍ തമിഴ് നടന്‍ രാമരാജന്‍ വിവാഹം ചെയ്തു അഭിനയ രംഗത്തോട് താത്കാലികമായി വിട. രാമരാജനുമായി തെറ്റിപ്പിരിഞ്ഞു 2000ത്തില്‍ വീണ്ടും അഭിനയ രംഗത്തേക്ക് രണ്ടാം വരവില്‍ കൂടുതലും നെഗറ്റീവ് റോളുകള്‍. ടിവി സീരിയല്‍ രംഗത്തും സജീവം.
ഇപ്പോള്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് തരാം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇടവേളയെന്ന ചിത്രത്തിന്റെ നിര്‍മാതാവായ ഡേവിഡ് കാച്ചിറപ്പിള്ളിയായിരുന്നു റാണിയെ നളിനിയാക്കിയത്. അദ്ദേഹമാണ് തന്റെ പേര് മാറ്റിയതെന്ന് താരം പറയുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും താരം സംസാരിച്ചിരുന്നു. നടന്‍ രാമരാജനെയായിരുന്നു നളിനി വിവാഹം ചെയ്തത്. വിവാഹ ജീവിതത്തിലെ താളപ്പിഴകളെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. വിവാഹജീവിതം ശാപമായിരുന്നു. അതില്‍ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്. ഒരുപാട് സന്തോഷം ലഭിക്കുമെന്നായിരുന്നു കരുതിയത്.
എന്നാല്‍ സ്വപനം കണ്ടത് പോലെയുള്ളൊരു ജീവിതമായിരുന്നില്ല താരത്തെ കാത്തിരുന്നത്. തമിഴില്‍ കുറേ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു. അതിന് ശേഷമായാണ് അദ്ദേഹവുമായി പ്രണയത്തിലായത്. പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹ ജീവിതം തുടങ്ങി വൈകാതെ തന്നെ തങ്ങള്‍ വേര്‍പിരിയുകയായിരുന്നുവെന്നും താരം പറയുന്നു. വിവാഹ ജീവിതത്തില്‍ ഉണ്ടായ ആകെ ഉള്ള സന്തോഷം തന്റെ മക്കള്‍ ആണെന്ന് താരം പറയുന്നു. ഇരട്ട കുട്ടികള്‍ ആയിരുന്നു നളിനിക്ക് ജനിച്ചത്. വിവാഹ ജീവിതം ദുരിതമയത്തില്‍ അവസാനിപ്പിച്ചപ്പോള്‍ മക്കള്‍ ആണ് വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചു വരണം എന്ന് നിര്‍ബന്ധം പിടിച്ചത് എന്നും താരം പറഞ്ഞു.
