Malayalam
മമ്മൂട്ടിയുടെ ആ ചോദ്യം ഞെട്ടിച്ച് കളഞ്ഞു; പിന്നെ ഒന്നും നോക്കിയില്ല രണ്ടും കൽപ്പിച്ച് ഇറങ്ങി
മമ്മൂട്ടിയുടെ ആ ചോദ്യം ഞെട്ടിച്ച് കളഞ്ഞു; പിന്നെ ഒന്നും നോക്കിയില്ല രണ്ടും കൽപ്പിച്ച് ഇറങ്ങി
പുത്തം പുതു കാലെെ, സൂരരെെ പൊട്ര്, മൂക്കുത്തി അമ്മന്‍ തുടരെതുടരെയുള്ള ഒടിടി റിലീസുകളിലൂടെ ആരാധകരുടെ കെെയ്യടി നേടുകയാണ് ഉര്‍വശി. ഈ അടുത്ത ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത് ചെയ്യപ്പെട്ടത് ഉർവശിയുടെ അഭിനയത്തെ കുറിച്ചായിരിക്കും . 2020 ന്റെ തുടക്കത്തില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ കെെയ്യടി നേടിയ ഉര്‍വശി വര്‍ഷാവസാനത്തിലേക്ക് കടക്കുമ്പോള്‍ തമിഴിലും കെെയ്യടി നേടുന്നു.
ഉര്‍വശിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന പരാമര്‍ശമാണ് ലേഡി മോഹന്‍ലാല്‍ എന്നുള്ളത്. ഏത് വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഉര്‍വശിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നതെന്ന് നിസംശയം പറയാം
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉർവശിയുടെ ഒരു അഭിമുഖമാണ്. ആദ്യമായി ഡബ്ബ് ചെയ്തതിനെ കുറിച്ചാണ് നടി പറയുന്നത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉർവശിയുടെ വാക്കുകൾ ഇങ്ങനെ…
നിനക്ക് നിന്റെ ശബ്ദം തന്നെ സിനിമയില്‍ ഉപയോഗിച്ചൂടെ എന്ന് ആദ്യം ചോദിച്ചത് മമ്മുക്കയാണ്. അന്നത്തെ പ്രധാന നായികമാര്‍ ആരും തന്നെ സ്വന്തമായി ശബ്ദം നല്‍കിയിരുന്നില്ല. എല്ലാവര്‍ക്കും ഓരോ ഓരോ സിനിമകളുടെ ഷൂട്ടിംഗ് തിരക്കായതിനാല്‍ ചെന്നൈയില്‍ പോയി ഡബ്ബ് ചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല. അന്ന് ചെന്നൈയിലാണ് ഭൂരിഭാഗം സിനിമയുടെയും ഡബ്ബിംഗ് നടക്കുന്നത്. ഒരു ദിവസം മമ്മുക്ക എന്നോട് ചോദിച്ചു, ‘നിനക്ക് നിന്റെ ശബ്ദം തന്നെ ഉപയോഗിച്ചൂടെ’ അങ്ങനെയാണ് ഞാന്‍ ‘ഭരതം’ എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത്. തന്റെ കഥാപാത്രത്തിന് വേണ്ടി താന്‍ തന്നെ ഡബ്ബ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ സിബി സാര്‍ സമ്മതിക്കുകയും ചെയ്തതോടെ എനിക്ക് ധൈര്യമായി’. ഉര്‍വശി അിമുഖത്തിൽ പറഞ്ഞു.
